in

അവൾ ഇപ്പോൾ എട്ടാം ക്ലാസ്സിലായി, ഈയടുത്തായി  നൃത്തത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട്: മകളെ കുറിച്ച് ശോഭന

Shobhana spoke about her daughter.

മലയാളത്തിന്റെ പ്രിയപ്പെട്ട നടി ശോഭന പങ്കുവെച്ച ഏറ്റവും പുതിയ അഭിമുഖമാണ് പ്രേക്ഷകർക്കിടയിൽ ശ്രദ്ധേയമാകുന്നത്. അഭിമുഖത്തിനിടയിൽ മകൾ അനന്തനാരായണിയെക്കുറിച്ച് വാതോരാതെ സംസാരിച്ചിട്ടുണ്ട്. മകളുടെ മുന്നിൽ ശോഭന കർശനക്കാരിയാണോ എന്ന ചോദ്യത്തിന് വളരെസകരമായ ആണ് ഉത്തരം നൽകിയത്.

മകളുടെ സ്കൂളിൽ നിന്നു ഫോൺകോൾ വന്നാൽ പേടിക്കുന്ന സാധാരണ അമ്മയാണ് ‍ താൻ എന്നും സ്കൂളിൽ നിന്ന് വിളിക്കുമ്പോൾ അവർ നല്ല കാര്യം എന്തെങ്കിലുമായിരിക്കും പറയുക. പക്ഷേ ഞാൻ വെറുതെ പേടിക്കാറുണ്ട്.അവൾ ഇപ്പോൾ എട്ടാം ക്ലാസ്സിലായി. ചെന്നൈയിൽ ഞാൻ പഠിച്ച അതേ സ്കൂളിലാണ് അവളും പഠിക്കുന്നത് എന്നും ശോഭന അഭിമുഖത്തിൽ പറയുന്നു.

കോളജ് പഠനം സ്െറ്റല്ലാ മാരിസിൽ ചെയ്യണമെന്നാണ് മകൾ എപ്പോഴും പറയാറുള്ളത്. ഞാൻ പറയുന്നതിന്റെ എതിരേ ചെയ്യുകയുള്ളൂ. അവളുടെ പ്രായം അതാണ്.

അങ്ങോട്ടും ഇങ്ങോട്ടും ഉള്ള കൊച്ചുകൊച്ചു തമാശകളിലൂടെയാണ് ഞങ്ങളുടെ ജീവിതം മുന്നോട്ടു പോകുന്നത്. ഇപ്പോഴും എനിക്ക് എൻറെ ചെറിയ കുട്ടിയാണ്. ഞാൻ കൂട്ടുകാരൊത്തു ഒരുമിച്ചു കൂടുമ്പോൾ കൂടെ കൊണ്ടുപോകാറുണ്ട് എന്നും ശോഭന പറഞ്ഞു.

ഈയടുത്തായി അവൾ നൃത്തത്തോട് താൽപര്യം പ്രകടിപ്പിച്ചിട്ടുണ്ട് തനിക്ക് അതിനോ നൃത്തം പഠിക്കണമെന്ന് നിർബന്ധമൊന്നുമില്ല പഠിക്കണം എന്ന് തോന്നുമ്പോൾ വരൂ എന്നായിരുന്നു പറഞ്ഞത് ഇപ്പോൾ ഗൗരവമായി അവൾ നൃത്തം പഠിക്കാൻ ആരംഭിച്ചിട്ടുണ്ട് എന്ന് ശോഭന പറഞ്ഞു

Written by amrutha

The actor mentioned on social media that the pictures were taken as part of the New Year celebration.

തെലുങ്ക് സിനിമക്കാർ കണ്ടാൽ കൊത്തിക്കൊണ്ടുപോകും!! ആരാധകരുടെ മനംമയക്കി നയൻതാര ചക്രവർത്തി

Shwetha Menon opens up about her view of pregnancy, and her real-life experience goes viral.

ഞാൻ ഒരു സിനിമയ്ക്കു വേണ്ടിയാണല്ലോ ​ഗർഭധാരണം പോസ്റ്റ് ചെയ്‌തത്‌, ഇന്നാണെങ്കിലോ ഗർഭ ധാരണത്തിന്റെ ഓരോ ദിവസങ്ങളുമല്ലേ അല്ലേ പോസ്‌റ്റ് ചെയ്യുന്നത്- ശ്വേത മേനോൻ