in

ഒരിടത്തും തലകുനിക്കാതെ തന്റേതു മാത്രമായ തീരുമാനങ്ങളിലൂടെ ജീവിക്കുന്ന പ്രിയ നർത്തകിയും നടിയും, വൈറൽ കുറിപ്പ്..!

നടി ശോഭനയെ കുറിച്ച് അറിയാൻ മലയാളിയ്ക്ക് മുഖവുരയുടെ ആവശ്യം ഇല്ല. നടി എന്നതിൽ ഉപരി നർത്തകി കൂടിയാണ് താരം. ഇപ്പോൾ കൂടുതൽ ശ്രദ്ധ കൊടുത്തിരിക്കുന്നതും നൃത്തതിന് തന്നെ. ഇന്നും വിവാഹ ജീവിതം പോലും വേണ്ടെന്ന് വെച്ച് നൃത്തതിന് വേണ്ടി തന്റെ ജീവിതം മാറ്റി വെച്ചിരിക്കുകയാണ് താരം.

മലയാളത്തിനു പുറമെ തമിഴ് , തെലുങ്ക്, ഹിന്ദി, കന്നഡ, ഇംഗ്ലീഷ് ചിത്രങ്ങളിലും അഭിനയമികവ് തെളിയിച്ചിട്ടുണ്ട് താരം. ഏൽപ്പിക്കുന്ന ചിത്രങ്ങളിൽ കഥാപാത്രം ആകുകയല്ല, മറിച്ചു ജീവിക്കുകയാണ് താരം. ബാലചന്ദ്രമേനോൻ 1984-ൽ സംവിധാനം ചെയ്ത ഏപ്രിൽ 18 എന്ന ചിത്രത്തിലൂടെയാണ് ശോഭന മലയാളചലച്ചിത്രരംഗത്തേക്കു കടന്നുവരുന്നത്.

ഭരതന്റെ ഇത്തിരിപ്പൂവേ ചുവന്ന പൂവേ എന്ന മമ്മൂട്ടി ചിത്രത്തിലാണ് ശോഭന രണ്ടാമതായി അഭിനയിക്കുന്നത്. ഇപ്പോഴും അഭിനയത്തിൽ ശോഭനയെ വെല്ലാൻ മലയാളത്തിൽ ഒരു നടിയില്ല എന്നതാണ് വാസ്തവം. ഇപ്പോൾ ചടുലതയർന്ന നൃത്ത രംഗങ്ങളുമായി താരം സോഷ്യൽ മീഡിയയിലും എത്താറുണ്ട്. അത്തരം ഗ്രൂപ്പ്‌ ഡാൻസുകൾക്ക് നല്ല ആരാധകരും ഉണ്ട്.

ശരീര സൗന്ദര്യം കാത്തു സൂക്ഷിക്കുന്നതിലും ശോഭന മുൻ പന്തിയിലാണ്. ഇപ്പോഴിതാ താരത്തിന്റെ 51 മത് പിറന്നാൾ ദിവസം പ്രിയപ്പെട്ടവർ നേർന്ന ആശംസകൾ ആണു ശ്രദ്ദേയം ആകുന്നത്. ശോഭനയ്ക്ക് ആശംസകള്‍ നേര്‍ന്നുളള ശാരദക്കുട്ടിയുടെ കുറിപ്പും ഇങ്ങനെ . “നില്‍പ്പിലും ചിരിയിലും ചലനങ്ങളിലും ശരീര പ്രകൃതത്തിലും പഴയകാല നടി രാഗിണിയെ ഓര്‍മ്മപ്പെടുത്തിക്കൊണ്ടാണ് 1984 ല്‍ ശോഭന മലയാള സിനിമയില്‍ വരുന്നത്.

കാളിന്ദി തീരം തന്നില്‍ നീ വാ വാ കായാമ്പൂ വര്‍ണ്ണാ കണ്ണാ എന്ന ഗാന നൃത്തരംഗം അന്നു കണ്ടപ്പോള്‍ രാഗിണിയെപ്പോലെ തന്നെയെന്നു പഴയകാല സിനിമാ പ്രേമികള്‍ അത്ഭുതപ്പെട്ടു. ആത്മവിശ്വാസം അത്രക്കുള്ളവരുടെ ആ തലപ്പൊക്കമുണ്ടല്ലോ, നിര്‍ഭയതയുണ്ടല്ലോ അതാണ് ശോഭന. ശോഭനക്ക് 51 വയസ്സാകുന്നു ഇന്ന്.

80 കളില്‍ തുടങ്ങി ഇന്നും ഒരിടത്തും തലകുനിക്കാതെ തന്റേതു മാത്രമായ തീരുമാനങ്ങളിലൂടെ ജീവിക്കുന്ന പ്രിയ നര്‍ത്തകിയും നടിയും. സ്ത്രീകളില്‍ പൊതുവേ കാണാനാകാത്ത അലസമായ ആ സാരി ചുറ്റലില്‍ ഞാന്‍ ശരിക്കും പെട്ടു പോയിട്ടുണ്ട്. ആരോഗ്യവതിയും നര്‍ത്തകിയും നടിയും സുന്ദരിയുമായിരിക്കട്ടെ ദീര്‍ഘകാലം . ഇങ്ങനെ ചിലരെ ആരാധിക്കുമ്പോള്‍ ആരാധനയും മികച്ച ഒരാരാധനയാകുന്നു.

നീയെന്‍ മോഹവല്ലി… ജന്മദിനാശംസകള്‍. ശാരദക്കുട്ടി കുറിച്ചു. പ്രിയ തരത്തിനൊപ്പം ചെറുതായെങ്കിലും മെയ്യിളകിപ്പോകാത്തവരുണ്ടോ? കലയാണ് ജീവിതം. നൃത്തമാണ് ജീവന്‍. ബാലചന്ദ്ര മേനോന്‍ സിനിമയിലേക്ക് വിളിച്ചില്ലായിരുന്നെങ്കിലോ എന്ന ജോണി ലൂക്കോസിന്റെ ചോദ്യത്തിന് ‘രാജ്കപൂര്‍ ചിലപ്പോള്‍ വിളിച്ചേനെ’ എന്ന ഏറ്റവും മികച്ച ഉത്തരമായിരുന്നു ശോഭനയുടേത്.

കുടുംബം, വിവാഹം, കുട്ടികള്‍ എന്നൊക്കെ പതിവ് ചോദ്യങ്ങളുമായി സമീപിക്കാന്‍ പത്രപ്രവര്‍ത്തകര്‍ ഒന്നറയ്ക്കും ഈ നടിയോട്. കാരണം അത്രയ്ക്ക് ആത്മ വിശ്വാസമാണ് ആ കണ്ണുകളിൽ നിഴലിക്കുന്നത്. കാലത്തിനൊപ്പം തന്റെ കലയേയും മുറുകെ പിടിച്ചുകൊണ്ടു ശോഭന 51 മത് വയസ്സിലും മുന്നേറുകയാണ്..

Written by Editor 2

അതിന് ആഗ്രഹമില്ലേ എന്ന് ചോദ്യത്തിനു മാൻവി സുരേന്ദ്രൻ പറഞ്ഞ മറുപടി ഇങ്ങനെ, എന്നാൽ പിന്നെയും സംശയങ്ങളുമായി ആരാധകർ..!

49 വയസിലും അവിവാഹിതയായി തുടരുന്നതിന് ഒരു കാരണമുണ്ട്, ആ വേർപാട് എനിക്ക് സഹിക്കാൻ കഴിയുന്നതിനും അപ്പുറമായിരുന്നു; നടി സിത്താര തുറന്ന് പറയുന്നു..!