in ,

അച്ഛന്റെ മനസ്സിലാണ് സ്‌നേഹം, പുറമേ അത് അത്ര പ്രകടമാക്കില്ല, അച്ഛനെ കുറിച്ച് വിനീത് ശ്രീനിവാസന്‍

vineeth sreenivasan

മലയാളികളുടെ പ്രിയപ്പെട്ട നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍. അദ്ദേഹത്തിന്റെ രണ്ട് മക്കളും സിനിമയില്‍ സജീവമാണ്. സംവിധാനത്തിലും അഭിനയത്തിലും വിനീതും ധ്യാനും കഴിവ് തെളിയിച്ചു കഴിഞ്ഞു. ഇപ്പോള്‍ അച്ഛന്‍ ശ്രീനിവാസനെ കുറിച്ച് വിനീത് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. അച്ഛനെന്ന നിലയില്‍ സ്‌നേഹം പ്രകടിപ്പിക്കാന്‍ ശ്രീനിവാസന് വിനീത് പറയുന്നു. കുഞ്ഞുങ്ങളെ എടുക്കുന്ന കാര്യത്തില്‍ അദ്ദേഹം വളരെ പിന്നോട്ടാണെന്നും പക്ഷേ പേരക്കുട്ടിയെ എടുക്കേണ്ട സാഹചര്യം വന്നപ്പോള്‍ അച്ഛന്‍ അത് ഈസിയായി കൈകാര്യം ചെയ്‌തെന്നും വിനീത് പറഞ്ഞു.

വിനീത് ശ്രീനിവാസന്റെ വാക്കുകള്‍ ഇങ്ങനെ, കുഞ്ഞിനെ എടുക്കാനൊക്കെ പേടിയായിരുന്നു. പിന്നെ ഞങ്ങളൊക്കെ നിര്‍ബന്ധിച്ചിട്ടാണ് കുട്ടിയെ എടുത്ത് ശീലിച്ചത്. ഇപ്പോള്‍ ബെറ്റര്‍ ആണ്. ചെന്നൈ നില്‍ക്കുമ്പോള്‍ ഞാന്‍ വീട്ടിലേക്ക് വാട്‌സ് ആപില്‍ വീഡിയോ വിളിച്ച് കുഞ്ഞിനെ കാണിച്ചു കൊടുക്കും. വാത്സല്യം ഒന്നും കാണിക്കാന്‍ അറിയില്ലെങ്കിലും അവനെ നോക്കി ഇങ്ങനെ ചിരിച്ചു കൊണ്ടിരിക്കും. വിനീത് പറയുന്നു.

അച്ഛന്റെ മനസ്സിലാണ് സ്‌നേഹം, പുറമേ അത് അത്ര പ്രകടമാക്കില്ല. പേരക്കുട്ടികള്‍ വന്നപ്പോള്‍ അതില്‍ മാറ്റമുണ്ട്. പരുക്കനായിട്ടുള്ള എല്ലാ അച്ചന്മാരെയും മാറ്റി എടുക്കുന്നത് അവരുടെ പേരക്കുട്ടികള്‍ ആണെന്ന് തോന്നുന്നു. അച്ഛന് പിന്നെ എപ്പോഴും അവരെ അടുത്ത് കിട്ടാറില്ല.ഞങ്ങള്‍ നാട്ടില്‍ വരുന്നത് കുറവാണ്. അമ്മ അതിനു വിളിച്ചു പരാതി പറയാറുണ്ട്. ‘ഹൃദയം’ സിനിമയുടെ ചിത്രീകരണ തിരക്കിലായത് കൊണ്ട് അടുത്തിടെ ഒന്നും വീട്ടിലേക്ക് ഒരു വിസിറ്റ് നടത്താന്‍ കഴിഞ്ഞില്ല. വീട്ടില്‍ പോയിട്ട് അമ്മയുടെ പരിഭവം മാറ്റുക എന്നതാണ് പ്രധാനം’.

Written by admin

Shobana-Nagavalli

നാഗവല്ലിയെ ഓര്‍ത്തെടുത്ത് ശോഭന, വീഡിയോ വൈറൽ‌

malavika jayaram

ഈ കാരണങ്ങൾ കൊണ്ടാണ് വിവാഹം കഴിക്കാൻ താല്പര്യം ഇല്ലാത്തത്.. തന്റെ വിവാഹത്തെ കുറുച്ചുള്ള നിലപാടുകൾ തുറന്ന്‌ പറഞ്ഞ് ജയറാമിന്റെ മകൾ മാളവിക…. !!!