in

സൗന്ദര്യ റാണി തന്നെ, ട്രഡീഷണൽ ലുക്കിൽ തിളങ്ങി ദുർഗ കൃഷ്ണ, ഏറ്റെടുത്ത് ആരാധകർ

പൃഥ്വിരാജ് നായകനായ എത്തിയ വിമാനം എന്ന ചിത്രത്തിലൂടെ അഭിനയരംഗത്തേക്ക് കടന്നുവന്ന താരമാണ് ദുർഗാകൃഷ്ണ. വ്യത്യസ്തമായ കഥാപാത്രങ്ങളിലൂടെ എത്തി വളരെ പെട്ടെന്ന് തന്നെ ആരാധകരെ നേടിയെടുക്കുവാൻ താരത്തിന് അവസരം ലഭിച്ചു.

മറ്റു താരങ്ങളെ അപേക്ഷിച്ച് കഥാപാത്രങ്ങൾ തിരഞ്ഞെടുക്കുന്നതിൽ എന്നും ഒരു സെലക്ടിവിറ്റി സൂക്ഷിക്കുന്ന ആൾ കൂടിയാണ് ദുർഗ. അതുകൊണ്ടുതന്നെ താരത്തിന്റെ കഥാപാത്രങ്ങളൊക്കെ എന്നും മലയാളികൾ ഓർത്തിരിക്കുന്നവയാണ്. കൂടുതലും ബോൾഡ് ക്യാരക്ടറുകളാണ് താരം തിരഞ്ഞെടുക്കുന്നത്.

കഥാപാത്രവും സിനിമയും ആവശ്യപ്പെടുകയാണ് എങ്കിൽ ഏത് രീതിയിലും അഭിനയിക്കുവാനും വസ്ത്രം ധരിക്കുവാനും തയ്യാറുള്ള ആൾ കൂടിയാണ് ദുർഗ. ജീവിതത്തിന്റെ ഒരു ഭാഗമായിത്തന്നെ അഭിനയത്തെ കാണുന്നതുകൊണ്ടുതന്നെ എല്ലാത്തരത്തിലും സിനിമയുമായി ചേർന്ന് നിൽക്കുവാനാണ് താരം ശ്രമിക്കുന്നത്. അഭിനേത്രി എന്നതിലുപരി മോഡൽ എന്ന നിലയിലും ഇതിനോടകം താരം തിളങ്ങി കഴിഞ്ഞു.

നിരവധി മോഡൽ ഫോട്ടോ ഷൂട്ടുകൾ ദുർഗ ഇതിനോടകം തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവെച്ചിട്ടുണ്ട്. വിമാനം, പ്രേതം 2, ഉടൽ, കുടുക്ക് തുടങ്ങിയവ ദുർഗയുടെ ജീവിതത്തിലെ തന്നെ ഒരിക്കലും മാറ്റി നിർത്താൻ ആകാത്ത വിജയങ്ങൾ സമ്മാനിച്ച ചിത്രമാണ്.കുടുക്ക്, ഉടൽ എന്നീ ചിത്രങ്ങളിലെ താരത്തിന്റെ അഭിനയം വളരെയധികം ശ്രദ്ധിക്കപ്പെടുകയും ധാരാളം നിരൂപക പ്രശംസ ലഭിക്കുകയും ചെയ്തിരുന്നു.

2017 മുതൽ സിനിമ രംഗത്ത് സജീവമായി നിലനിൽക്കുന്ന ദുർഗ ഇതിനോടകം ഒരു കന്നട ചിത്രത്തിലും തൻറെ സാന്നിധ്യം അറിയിച്ചു കഴിഞ്ഞിരിക്കുകയാണ്. തനിക്കൊപ്പം അഭിനയിച്ച അർജുൻ രവീന്ദ്രനെയാണ് താരം വിവാഹം കഴിച്ചത്. കുടുക്ക്, ഉടൻ എന്നി ചിത്രങ്ങളിലെ ചില ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കേണ്ടി വന്നതിൽ നിമിത്തം താരത്തിന് വലിയ വിമർശനം നേരിടേണ്ടിവന്നു.

അപ്പോഴും താരത്തിന് പൂർണ്ണ പിന്തുണയായി ഭർത്താവ് പിന്നിൽ തന്നെ ഉണ്ടായിരുന്നു. ഒരു ലിപ് ലോക്ക് സീൻ ചെയ്യുന്നത് കോമഡി, ഫൈറ്റ്, ഇമോഷണൽ സീൻ എന്നിവ ചെയ്യുന്നതുപോലെ തന്നെ സാധാരണമാണ്. അതിൽ ഒരു തെറ്റുമില്ല. നിലവിൽ തൻറെ സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണ് നടക്കുന്നത് എന്നാണ് ഇന്റിമേറ്റ് രംഗങ്ങൾ അഭിനയിക്കുന്നതിനെപ്പറ്റി താരം പറഞ്ഞത്.

ആളുകൾ വിവാദങ്ങൾ ഉണ്ടാക്കുകയാണ്. ഒരു സിനിമയിലും ശരിക്കും ഇത്തരം പ്രശ്നങ്ങളുടെ ആവശ്യമില്ല. കാരണം അത് ചെയ്യുന്നതിൽ ഒരു തെറ്റുമില്ല എന്നത് തന്നെയാണ് എന്നും താരം വ്യക്തമാക്കുകയുണ്ടായി. ഇപ്പോൾ വനിതയ്ക്ക് വേണ്ടി ഓണം സ്പെഷ്യൽ പതിപ്പിന്റെ കവർ പേജിൽ പ്രത്യക്ഷപ്പെടുവാനുള്ള തയ്യാറെടുപ്പിൽ നടത്തിയ ഏറ്റവും പുതിയ ലുക്കാണ് താരത്തിന്റെ ആളുകൾ ഏറ്റെടുത്തിരിക്കുന്നത്.

സാരിയിൽ ട്രഡീഷണൽ ലുക്കിൽ അതീവമനോഹരിയായാണ് ദുർഗ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. വളരെ പെട്ടെന്ന് തന്നെ താരത്തിന്റെ ഈ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ നിറഞ്ഞു കഴിഞ്ഞു. വളരെ മികച്ച പ്രതികരണമാണ് താരത്തിന്റെ ചിത്രങ്ങൾക്ക് ഇപ്പോൾ ലഭിച്ചുകൊണ്ടിരിക്കുന്നത്.

Written by Editor 1

ആ പരസ്യത്തിൽ അഭിനയിക്കാൻ ചെന്നപ്പോൾ ഒരു ദിവസം കൂടെ താമസിക്കാൻ ആയാൾ പറഞ്ഞു, ദുരനുഭവം വെളിപ്പെടുത്തി നടി ജസീല പ്രവീൺ

സിനിമയിൽ ഒന്നാം സ്ഥാനം അതിനാണ്, അതുകൊണ്ട് നെഗറ്റീവ് കമന്റ് വന്നാലും മൈൻഡ് ചെയ്യില്ല; നിത്യ മേനോൻ പറയുന്നു