in

അഭിമാനത്തോടെ പറയും എന്റെ അച്ഛന് കൂലി പണിയായിരുന്നു…. കളിയാക്കിയവരുടെ മുന്നിൽ ജയിച്ചു കാണിച്ച് നടി ഗ്രേസ് ആന്റണി !!!

grace antony

യുവ അഭിനയത്രി ആയി മലയാള സിനിമയിൽ അരങ്ങേറിയ താരം ആണ് ഗ്രേസ് ആന്റണി. പുതുമുഖങ്ങളെ തിരഞ്ഞ് പിടിച്ചു കണ്ടത്തി അഭിനയിപ്പിക്കുന്ന സവിധായകൻ ഒമർ ലുലു ആണ് താരത്തെ മലയാള സിനിമയിക്ക് മുന്നിൽ പരിചയപെടുത്തിയത്.

മലയാളകരയിൽ വൻ വിജയം നേടിയെടുത്ത സിനിമയായ ഹാപ്പി വെഡിങ്ങിൽ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയത്തിൽ എത്തിയത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ താരത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയിരുന്നു. അതിന് ശേഷം ഒരുപാട് സിനിമയിൽ താരം അഭിനയിച്ചു. എന്നാൽ താരത്തിന്റെ അഭിനയത്തിൽ ഒരു ബ്രേക്ക് നൽകിയ സിനിമ ആയിരുന്നു. കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ അതിലെ ടീന മോൾ എന്ന കഥാപാത്രതെ മലയാളികൾ വൻ സ്വീകാരിതയോടെ ഏറ്റെടുത്തിരുന്നു.

അതിന് ശേഷം മലയാള സിനിമ തന്റെതായ ഒരു സ്‌ഥാനം താരം കണ്ടത്തിയിരുന്നു. അതിന് ശേഷം ഒരുപാട് സിനിമയിൽ താരത്തിന് അഭിനയിക്കാൻ സാധിച്ചു. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ ഒരു ഇന്റർവ്യൂ. ഇന്റർവ്യൂയിൽ താരം കടന്ന് വന്ന വഴികളെ കുറിച്ച് മനസ്സ് തുറക്കുകയാണ് താരം. ഒരു സാധാരണ കുടുംബത്തിൽ ജനിച്ചതാണ്. അച്ഛൻ കൂലി പണി എടുത്തിട്ടാണ് ഞങ്ങളെ നോക്കിയത്. അതുകൊണ്ട് തന്നെ അഭിനയ മോഹം ഉള്ളിൽ ഉണ്ടായപ്പോൾ സമൂഹത്തിൽ നിന്നും ഒരുപാട് കളിയക്കലുകളും പരിഹാസങ്ങളും നേരിട്ടിട്ടുണ്ട്. എന്റെ അച്ഛൻ കൂലി പണി എടുത്തിട്ടാണ് കുടുംബം നോക്കിയത് അതിൽ ഇപ്പോൾ എനിക്കൊരു നാണക്കേടും ഇല്ല അത് എവിടെയും അഭിമാനത്തോടെ പറയും.

ഏത് ജോലിക്കും അതിന്റെതായ മഹത്വം ഉണ്ടെന്നും. അതുകൊണ്ട് തന്നെ ഇന്നും അഭിമാനത്തോടെ പറയും എന്റെ അച്ഛന് കൂലി പണിയാണ്. എന്റെ ജീവിതത്തിൽ പണം ഇല്ലാത്തതിന്റെ പേരിൽ ഒരുപാട് സ്‌ഥലങ്ങളിൽ നിന്നും മാറ്റി നിർത്തീട്ടുണ്ട്. എന്നാൽ അതിലൊന്നും തളരാത്തത് കൊണ്ടാണ് എന്നീ നിലയിലേക്ക് എത്തിയത്. അതിൽ എന്റെ കുടുംബതോടും ദൈവത്തിനോടും നന്ദി പറയുകയും ചെയ്തു. ഇപ്പോൾ താരത്തിന് 24 വയസ്സാണ്. എന്നാൽ സിനിമയിൽ മുതിർന്ന കഥാപാത്രങ്ങൾ ചെയുന്നത് കാരണം എല്ലാവരും എന്നിക്ക് ഒരുപാട് വയസ്സ് ഉണ്ടെന്നാണ് കരുതുന്നതെന്നും താരം വെളിപെടുത്തി. സോഷ്യൽ മീഡിയയിൽ സജീവമാണ് താരം. അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലായിമാറാറുണ്ട്.

Written by admin

suresh gopi with shaji kailas

സുരേഷിലെ മികച്ച നടനെക്കാൾ എന്നെ ആകർഷിച്ചത് അയാളിലെ നല്ലമനുഷ്യനെ, ഷാജി കൈലാസ്

hareesh peradi on dowry

കടം വാങ്ങിയ 100 രൂപയും കൊണ്ടാണ് ബിന്ദുവിനെ ഞാൻ ഇറക്കി കൊണ്ടുവന്നത്.. നടൻ ഹരീഷ് പേരാടി. !!!