മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ഗ്രേസ് ആന്റണി. 2016ല്‍ പുറത്തെത്തിയ ഹാപ്പി വെഡ്ഡിംഗില്‍ ചെറിയ വേഷം ചെയ്തായിരുന്നു നടിയുടെ തുടക്കം. പിന്നീട് 2019ല്‍ കുമ്പളങ്ങി നൈറ്റ്‌സിലൂടെ താരം ശ്രദ്ധേയയായി. ഇതിന് പിന്നാലെ നിരവധി കഥാപാത്രങ്ങള്‍ നടിയെ തേടിയെത്തി. കനകം കാമിനി കലഹം ആണ് ഗ്രേസിന്റെ പുറത്തിറങ്ങിയ ഏറ്റവും പുതിയ ചിത്രം. അപ്പന്‍ എന്ന ചിത്രമാണ് ഗ്രേസിന്റേതായി പുറത്തിറങ്ങാന്‍ ഒരുങ്ങുന്നത്. മുടി മുറിച്ചുള്ള ഗ്രേസിന്റെ ചിത്രങ്ങള്‍ വൈറലായിരുന്നു. ഇപ്പോള്‍ തന്റെ പുതിയ ഗെറ്റപ്പിനെ തുറിച്ച് പറയുകയാണ് നടി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
”മേക്ക് ഓവര്‍ അല്ല ഞാന്‍ ഇങ്ങനെയാണെന്നാണ്. സിനിമയില്‍ ഞാന്‍ കൂടുതലും മറ്റൊരു രീതിയിലുള്ള കഥാപാത്രം ചെയ്യുന്നത് കൊണ്ടാകും ആളുകള്‍ക്ക് റിയല്‍ എന്നെ കാണുമ്പോള്‍ ഒരു മേക്ക്ഓവര്‍ ആയി തോന്നുന്നത്. -ഗ്രേസ് പറഞ്ഞു.
അപ്പന്‍ എന്ന ചിത്രത്തില്‍ മോളി എന്ന കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സണ്ണി വെയ്ന്‍ ചെയുന്ന കഥാപാത്രത്തിന്റെ സഹോദരിയായിട്ടാണ്. സെല്‍ഫിഷ് ആയിട്ടുള്ള തനി നാട്ടിന്‍പുറത്തുകാരിയാണ്. കഥ നടക്കുന്നതും നാട്ടിന്‍പുറത്താണ്, തൊടുപുഴയില്‍. നമ്മള്‍ കണ്ടിട്ടില്ലേ ചില നാട്ടിന്‍പുറത്തു കാരി പെണ്ണുങ്ങള്‍ കെട്ടിച്ചു വിട്ടിട്ടും വീട്ടിലേക്ക് വന്ന് നില്‍ക്കുന്നതും മറ്റുമൊക്കെ, അങ്ങനെ ഉള്ള ഒരു കഥാപാത്രമാണ്.
”സണ്ണി ചേട്ടന്‍ അതില്‍ പക്കാ ഒരു നാട്ടിന്‍ പുറത്തുകാരനാണ്. ലൊക്കേഷനില്‍ ആദ്യം കണ്ടപ്പോള്‍ എനിക്ക് മനസിലായില്ല. റബ്ബര്‍ വെട്ടുന്ന ഒരു മച്ചാനായിട്ട് തന്നെയാണ് എനിക്ക് തോന്നിയത്. ഒരു മുണ്ട് ഒക്കെ ഉടുത്ത് കൈയില്‍ റബ്ബര്‍ വെട്ടുന്ന കത്തി ഒക്കെ ആയിട്ട് ഒരു മൂലക്ക് നില്‍ക്കുവായിരുന്നു. ശരിക്കും ഒരു ട്രാന്‍സ്‌ഫോര്‍മേഷന്‍ നമുക്ക് മനസിലാകും. ഷൂട്ട് കഴിഞ്ഞ് റൂമിലേക്ക് പോകുമ്പോഴും പുള്ളി ആ ലുങ്കിയില്‍ തന്നെയാണ് പോകുന്നത്. എല്ലാവരും അടിപൊളിയായിരുന്നു. റിയലിസ്റ്റിക് ആകാന്‍ എല്ലാവരേയും കുറച്ചു ഡള്‍ ആക്കിയാണ് കാണിച്ചത്. മജുഇക്കക്ക് നല്ല നിര്‍ബന്ധമുണ്ടായിരുന്നു എല്ലാരും റിയല്‍ ആയിത്തന്നെ തോന്നണമെന്ന്. കൊവിഡ് പ്രോട്ടോകോള്‍ പാലിച്ചായിരുന്നു ഷൂട്ട് ഒക്കെ. നമ്മള്‍ സിങ്ക് സൗണ്ട് ആയത്‌കൊണ്ട് എത്രയൊക്കെ നാട്ടുകാരോട് നിങ്ങള്‍ മിണ്ടരുത് എന്ന് പറഞ്ഞാലും അവര്‍ ഒന്ന് പണിപറ്റിച്ചാല്‍ നമ്മള്‍ ഫുള്‍ പോകും. പക്ഷെ എന്തോ ഭാഗ്യത്തിന് ഈ സിനിമയെ അത്രയും സപ്പോര്‍ട്ട് ചെയ്യുന്ന നാട്ടുകാരായിരുന്നു.