മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് വിന്‍സി അലോഷ്യസ്. നായിക നായകന് എന്ന റിയാലിറ്റി ഷോയിലൂടെയാണ് നടി ശ്രദ്ധിക്കപ്പെടുന്നത്. അഭിനയത്തിന് പുറമെ മോഡസിങ്, അവതാരിക എന്നീ മേഖലകളിലേക്കും വിന്‍സി ചുവടുവെച്ചിരുന്നു. നിവിന്‍പോളി ചിത്രമായ കനകം കാമിനി കലഹമാണ് വിന്‍സിയുടെ പുതിയ ചിത്രം. വരുന്ന 12ന് ചിത്രം പുറത്തെത്തും.
വിന്‍സി അഭിനയിക്കുന്ന രണ്ടാം ചിത്രമാണ് കനകം കാമിനി കലഹം. ഇപ്പോള്‍ ചിത്രത്തെ കുറിച്ച് പറയുകയാണ് വിന്‍സി. നിവിന്‍ പോളിയാണ് നായകനെന്ന് അറിഞ്ഞപ്പോള്‍ മൂത്തോനാണ് മനസിലേക്ക് വന്നത്. ആ സിനിമയിലെ നിവിന്റെ പ്രകടനങ്ങള്‍ മനസില്‍ കണ്ടാണ് കനകം കാമിനി കലഹത്തില്‍ അഭിനയിക്കാന്‍ പോയതെന്നും എന്നാല്‍ തീര്‍ത്തും വ്യത്യസ്ഥനായ ഒരു നിവിന്‍ പോളിയെയാണ് സെറ്റില്‍ കണ്ടതെന്നും വിന്‍സി പറയുന്നു.’മൂത്തോന് സിനിമയായിരുന്നു സെറ്റിലേക്ക് പോകുമ്പോള്‍ മനസില്‍. എന്നാല്‍ നിവിന്‍ ചേട്ടനോട് സംസാരിച്ചപ്പോള്‍ അദ്ദേഹം എല്ലാവരോടും സൗഹൃദത്തോടെ സംസാരിക്കുന്ന സപ്പോര്‍ട്ടീവായ ഒരാളായിട്ടാണ് അനുഭവപ്പെട്ടത്. സിനിമ നിര്‍മിച്ചിരിക്കുന്നതും നിവിന്‍ ചേട്ടനാണ്. എന്നാല്‍ അങ്ങനൊരു പ്രൊഡ്യൂസറായി അദ്ദേഹം ഒരിക്കലും പെരുമാറിയില്ല. നിവിന്‍ ചേട്ടന് വളരെ സിമ്പിളും കൂളുമായിട്ടുള്ള വ്യക്തിയാണ്. അദ്ദേഹത്തോട് ദേഷ്യത്തില്‍ സംസാരിക്കേണ്ട രംഗങ്ങള്‍ ഷൂട്ട് ചെയ്യുമ്പോള്‍ മികച്ചത് പുറത്തെടുക്കാനുള്ള ആത്മവിശ്വാസമാണ് നിവിന്‍ ചേട്ടന് തന്നത്’ വിന്‍സി പറയുന്നു.
ട്രെയിലറില്‍ കാണിക്കുന്ന മുഖത്ത് അടി കിട്ടുന്ന രംഗത്തെ കുറിച്ചും വിന്‍സി വിവരിച്ചു. ഗ്രേസ് ആന്റണിയില്‍ നിന്നും തനിക്ക് കിട്ടേണ്ട തല്ലായിരുന്നില്ല അത് എന്ന് സിനിമ കാണുമ്പോള്‍ എല്ലാവര്ക്കും മനസിലാകും. ഗ്രേസ് ആന്റണിയുടെ അഭിനയം കണ്ട് അത്ഭുതപ്പെട്ടു. ‘ഗ്രേസ് ശരിയ്ക്കും ആ കഥാപാത്രമായി ജീവിക്കുകയാണ് ചെയ്തത്. അത്തരം സന്ദര്‍ഭങ്ങള്‍ ലൊക്കേഷനില്‍ ഉണ്ടായിട്ടുണ്ട്. ഒരു ഇമോഷന് രംഗം ചെയ്ത് കഴിഞ്ഞ്… ഓകെ കട്ട് എന്ന് പറഞ്ഞ് കഴിഞ്ഞിട്ടും ആ കഥാപാത്രത്തില്‍ നിന്നും പുറത്ത് കടക്കാന്‍ കഴിയാതെ ഗ്രേസ് നില്ക്കുന്ന ഒരു സംഭവം ഷൂട്ടിങിനിടയില്‍ ഉണ്ടായിരുന്നു.
ഭയങ്കര ഡെഡിക്കേറ്റഡ് ആണ് ഗ്രേസ്. എനിക്ക് തോന്നുന്നു ഞാന്‍ കൊടുക്കുന്ന എഫേര്ട്ടിലും ഒരു 20 ശതമാനത്തില്‍ അധികം എഫേര്‍ട്ട് അവള് കൊടുക്കുന്നുണ്ടെന്ന്. ഗ്രേസിന് അടുത്ത് നില്ക്കുമ്പോള് നമുക്കും ആ ഒരു പവര്‍ അനുഭവപ്പെടും. ഷൂട്ടിങിന് ഇടയില്‍ നമ്മളെ സഹായിക്കുകയും ചെയ്യും. മികച്ച നടിയാണ്’ വിന്‍സി പറഞ്ഞു. 6പ്രണയമുണ്ടോ എന്ന ചോദ്യത്തിന് എല്ലാത്തിനോടും പ്രണയമുണ്ടെന്നും അത് ഏത് തരത്തിലുള്ളതാണെന്ന് വിവരിക്കാന്‍ സാധിക്കില്ലെന്നും വിന്‍സി പറയുന്നു.