മലയാള സിനിമയിൽ ശബ്ദ ഗംഭീരം കൊണ്ടും അഭിനയ മികവ് കൊണ്ടും സിനിമയിൽ തന്റേതായ ഒരു വെക്തി മുദ്ര പതിപ്പിച്ച താരം ആണ് ഹരീഷ് പേരാടി.ഇപ്പോൾ സോഷ്യൽ മീഡിയയിൽ സ്ത്രീധന വിഷയത്തെ കുറിച്ചുള്ള ചർച്ചകൾ ആണ് നടക്കുന്നത്. ഒരുപാട് താരങ്ങൾ ആണ് ഇതിനെതിരെ പ്രതികരിച്ചു എത്തുന്നത്. ഇപ്പോൾ തന്റെ ജീവിതത്തിൽ ഉണ്ടായ ഒരു അനുഭവം പങ്കുവെയ്ക്കുകയാണ് ഹരീഷ് പേരാടി. സോഷ്യൽ മീഡിയയിൽ എന്ത് പ്രശ്നം ഉണ്ടായാലുംഅതിനെതിരെ പ്രതികരിച്ചു തന്റെ അഭിപ്രായം താരം പങ്കുവെയ്ക്കാറുണ്ട്. വർഷങ്ങൾക്ക് മുൻപ് ഒരു ദിവസം എന്റെ ഭാര്യ ബിന്ദു എന്റെ കൂടെ ഇറങ്ങിവരുബോൾ എന്റെ കൈയിൽ കടം വാങ്ങിയ വെറും 100 രൂപ മാത്രം ആയിരുന്നു ഉണ്ടായത്. പിനീട് ഒരുപാട് കഷ്ടപ്പെട്ടാണ് ജീവിതം മുന്നോട് കൊണ്ടുപോയത്.
ഞാൻ നാടകം കളിച്ചും അവൽ ഡാൻസ് പഠിപ്പിച്ചും ആണ് ഞങ്ങൾ ജീവിതം കെട്ടിപൊക്കിയത്. ഏത് അവസ്ഥയിലും എന്റെ കൂടെ നിന്നതും എനിക്ക് വേണ്ട പ്രോത്സാഹനം നൽകിയതും അവളാണ്. അവളാണ് എന്റെ ധനം. ജീവിക്കാൻ ദൈര്യം ഉണ്ടെങ്കിൽ പിന്നെ ഒന്നും നോക്കരുത്. അതൊക്കെ അതിന്റെ വഴിയേ പൊയ്ക്കൊള്ളും. അധ്വാനിച്ചു ജീവിക്കണം അല്ലാതെ ഭാര്യമാരുടെ സ്ത്രീധനം കൊണ്ട് ജീവിക്കുന്നവരെ പുരുഷൻ എന്നല്ല വിളിക്കുക അവരെ മറ്റൊരു പേര് കൊണ്ട് വിളിക്കണം. പണത്തിന് അല്ല സ്ത്രീയുടെ സ്നേഹത്തിന് ആണ് പരിഗണന നൽകേണ്ടത് എന്നും താരം പറഞ്ഞു.
വിസ്മയുടെ ആ/ത്മ/ഹത്യയെ തുടർന്ന് സോഷ്യൽ മീഡിയയിൽ സ്ത്രീധനത്തിനെതിരെ ഒരുപാട് താരങ്ങൾ അവരുടെ പ്രതികരണം അറിയിച്ചു കൊണ്ടിരിക്കുകയാണ്.