വ്യത്യസ്തമായ കഥാപാത്രങ്ങൾ ചെയ്തുകൊണ്ട് മലയാള സിനിമയിൽ നിറഞ്ഞുനിൽക്കുന്ന താരമാണ് ഗ്രേസ് ആന്റണി. ചെറിയ ക്യാരക്ടർ അഭിനയിച്ചു തുടങ്ങി ഗ്രേസ് എന്ന മലയാളത്തിലെ മുൻനിര നായികമാരിൽ ഒരാളാണ്. ഇപ്പോഴത്തെ താരത്തിന്റെ ഡ്രസ്സിംഗ് സ്റ്റൈലിനെക്കുറിച്ചും ഫാഷൻ സങ്കല്പത്തെ കുറിച്ചും മനസ്സ് തുറക്കുകയാണ്. സ്റ്റൈൽ ൻറെ പിന്നിൽ മറ്റൊരാളും ഇല്ലെന്നും രണ്ട് അസിസ്റ്റൻറ് ഒക്കെ വെക്കണം എന്ന് കരുതിയിരുന്നു.പക്ഷേ കംഫർട്ടബിൾ ആയി തോന്നാത്തത് കൊണ്ട് താൻ തന്നെ ഡിസൈൻ ചെയ്യുന്ന വസ്ത്രങ്ങളാണ് തിരഞ്ഞെടുക്കാനുള്ളതെന്ന് താരം പറയുന്നു.
ഷോപ്പിംഗ് ചെയ്യാൻ ഒരുപാട് താൽപര്യമുണ്ടെന്നും ഒരുപാട് ഷോപ്പിംഗ് ചെയ്യാറുണ്ട്. വിലകുറഞ്ഞ സാധനങ്ങളോടാണ് താരത്തിന് ഇഷ്ടം. ഇഷ്ടങ്ങൾ ഇടയ്ക്കിടയ്ക്ക് മാറിക്കൊണ്ടിരിക്കും എന്ന് നടി വ്യക്തമാക്കി.
ഒരു നടി ആയതുകൊണ്ട് വിലകൂടിയ സാധനങ്ങൾ വാങ്ങണം എന്ന് നിർബന്ധമില്ല. ഒരിക്കൽ ഉപയോഗിച്ച വസ്ത്രങ്ങൾ നടിയായതുകാരന് പിന്നീട് ഉപയോഗിക്കാൻ കഴിയില്ല. ആളുകൾ തിരിച്ചറിയും. അതുകൊണ്ട് ഒറ്റ പ്രാവശ്യം ഉപയോഗിക്കാൻ എന്തിനാണ് ഇത്ര വില കൂടിയ ഡ്രസ്സ് വാങ്ങിക്കുന്നത് എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. ഓൺലൈൻ ഷോപ്പിങ്ങുകൾ നടത്താറുണ്ട്. പലപ്പോഴും ഓൺലൈൻ ഷോപ്പിങ്ങുകൾ കബളിപ്പിക്കപ്പെടാറുണ്ട്. ഒരിക്കൽ ഓർഡർ ചെയ്യാതെ ഒരു അണ്ടർവെയർ വരെ തനിക്ക് ലഭിച്ചിട്ടുണ്ടെന്ന് നടി പറഞ്ഞു. വിവേകാനന്ദൻ വൈറലാണ് എന്ന ചിത്രമാണ് താരത്തിന്റെ ഇനി പുറത്തിറങ്ങാൻ ഇരിക്കുന്നത്. ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ഷൈൻ ടോം ചാക്കോ ആണ്.