മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് അഹാന കൃഷ്ണകുമാർ. നടൻ കൃഷ്ണകുമാറിന്റെ നാല് മക്കളിൽ മൂത്തവളാണ് അഹാന. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമാണ് താരം. തന്റെ നിലപാടുകൾ തുറന്ന് പറയുന്നതിലും അഹാന മടി കാണിക്കാറില്ല. ഇത്തരത്തിൽ ചില വിമർശനങ്ങൾക്കും അഹാന ഇരയായിട്ടുണ്ട്. താരം പങ്കുവെയ്ക്കുന്ന പുതിയ ചിത്രങ്ങളും ഫോട്ടോഷൂട്ട് ചിത്രങ്ങളും വീഡിയോകളുമൊക്കെ ഞൊടിയിണയിൽ വൈറലാകാറുണ്ട്.
ഇപ്പോഴിതാ, അനിയത്തിയെ കുറിച്ച് അഹാന പങ്കുവച്ച കുറിപ്പാണ് വൈറലാവുന്നത്, ഞാൻ അവളെ ഒരുപാട് സ്നേഹിക്കുന്നു. എന്റ കുഞ്ഞു സഹോദരിയായി ഈ പാവക്കുട്ടിയെ കിട്ടിയത് ഭാഗ്യമാണ്. അതിനാൽ എനിക്കവളെ കെട്ടിപ്പിടിക്കാം, ഉമ്മ വയ്ക്കാം, ശല്യപ്പെടുത്താം, അവൾക്ക് സർപ്രൈസ് സമ്മാനങ്ങൾ നൽകാം, അവളുടെ പ്രതികരണങ്ങൾ റെക്കോർഡ് ചെയ്യാം. എനിക്ക് ഒമ്പത് വയസ്സുള്ളപ്പോഴാണ് എന്റെ രക്ഷിതാക്കൾ അമ്മ വീണ്ടും ഗർഭിണിയാണെന്ന് പറയുന്നത്, കൂട്ടുകാർ കളിയാക്കുമോ എന്നോർത്ത് ഞാനാദ്യം അലോസരപ്പെട്ടു. പക്ഷേ, എന്റെ ദൈവമേ, ഈ കുഞ്ഞില്ലായിരുന്നെങ്കിൽ ജീവിതം വല്ലാതെ ബോറിംഗ് ആയി പോയേനെ.. ഞങ്ങളുടെ ജീവിതത്തിലെ വെളിച്ചം, ഹൃദയത്തിന്റെ സന്തോഷം, നിന്നെ ഞാൻ സ്നേഹിക്കുന്നു കുഞ്ഞേ.
2011ൽ നിന്നുള്ളതാണ് ഈ ചിത്രം. പിങ്ക് നിറമുള്ള ആ കണ്ണട എനിക്കന്ന് ഏറെ പ്രധാനമായിരുന്നു. ഇന്ന് ഹൻസുവിന്റെ പിറന്നാളല്ല, നിങ്ങൾ നിങ്ങളെ സ്നേഹിക്കുന്നതിനേക്കാൾ കൂടുതൽ നിങ്ങൾ മറ്റൊരു വ്യക്തിയെ സ്നേഹിക്കുമ്ബോൾ പ്രത്യേക കാരണങ്ങളൊന്നുമില്ലെങ്കിൽ കൂടി അവരെ കുറിച്ച് ഇടയ്ക്കിെ നീണ്ട പോസ്റ്റുകൾ ഇട്ടുകൊണ്ടേയിരിക്കും. കാരണം, ചില ദിവസങ്ങളിൽ നിങ്ങളുടെ ഹൃദയത്തിൽ ആ സ്നേഹം അടങ്ങിയിരിക്കില്ല. ഇന്ന് നമ്മുടെ ദിനം വഴക്കിൽ അവസാനിക്കില്ലെന്ന് പ്രതീക്ഷിക്കുന്നു,
സാമൂഹ്യമാധ്യമങ്ങളിൽ സജീവമാണ് നടി അഹാനയും സഹോദരിമാരും. അഹാനയുടെ അച്ഛനും നടനുമായ കൃഷ്ണകുമാറും സോഷ്യൽ മീഡിയയിൽ താരമാണ്. അഹാനയും സഹോദരിമാരും ഒരുമിച്ചുള്ള ഡാൻസ് വീഡിയോ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടാറുണ്ട്. ഡാൻസിനും ടിക് ടോകിനും പിന്നാലെയാണ് അഹാന പാട്ടുപാടി ആരാധകരെ കയ്യിലെടുത്തിരിക്കുന്നത്.