മരിച്ചിട്ട് വർഷങ്ങൾ ആയിട്ടും ഓരോ മലയാളിയുടെയും മനസിൽ മായാതെ നിൽക്കുന്ന ഒരു അതുല്യകലാകാരൻ ആണ് കുതിരവട്ടം പപ്പു. മലയാള സിനിമയിൽ 1500ൽ പരം സിനിമയിൽ അഭിനയിച്ച പപ്പു. ഒരു കാലത്ത് മലയാള സിനിമയിൽ പകരം വെയ്ക്കാനില്ലാത്ത ഒരു നടൻ ആയിരുന്നു. മലയാള സിനിമയിൽ എല്ലാ താരങ്ങളുടെ കൂടെ അഭിനയിച്ച പപ്പു അവസാനം അഭിനയിച്ച സിനിമ മോഹൻലാലിന്റെ നരസിംഹം ആയിരുന്നു.
ഇപ്പോൾ ഇതാ പപ്പുവിന്റെ മകൻ ബിനു പപ്പുവും മലയാള സിനിമയിൽ അറിയപ്പെടുന്ന ഒരു നടൻ ആയി വളർന്നു വന്നിരിക്കുകയാണ്. 2015ൽ ആണ് ബിനു പപ്പു തന്റെ സിനിമ അഭിനയത്തിൽ അരങ്ങേറുന്നത്. ഒരുപാട് നല്ല സിനിമയിൽ അഭിനയിച്ചു. എന്നാൽ ഈ അടുത്ത് റീലിസ് ചെയ്ത സൂപ്പർ ഹിറ്റ് വിജയ ചിത്രം ആയിരുന്ന ഓപ്പറേഷൻ ജാവയിൽ ബിനുവിന്റെ അഭിനയത്തിന് ഒരു പാട് കൈയടി നേടികൊടുത്തിരുന്നു.
ഇപ്പോഴിതാ ഒരു ഇന്റർവ്യൂയിൽ അച്ഛനെ കുറിച്ചുള്ള ഓർമ പുതുകുകയാണ് ബിനു പപ്പു. അച്ചൻ വേണ്ടെന്ന് വെച്ച ഒരു സിനിമയെ കുറിച്ചും ബിനു പപ്പു പറയുകയുണ്ടായി. സമ്മർ ഇൻ ബാത്‌ലേഹേം എന്ന സിനിമയിൽ മണിച്ചേട്ടൻ അഭിനയിച്ച വേഷം അഭിനയിക്കാൻ വേണ്ടി അച്ഛനായിരുന്നു അദ്യം ഉണ്ടായിരുന്നത്. ഊട്ടിയുടെ പശ്ചാതലത്തിൽ ആണ് ഈ സിനിമ ഷൂട്ടിംഗ്. ഈ സമയത് അച്ഛൻ ദിലീപേട്ടന്റെ സുന്ദരകില്ലാടി എന്ന സിനിമ സെറ്റിൽ ആയിരുന്നു. അവിടെ നിന്നും നേരെ ഊട്ടിയിലേക്ക് പോവുകയായിരുന്നു. സുന്ദരകിലടി ഷൂട്ടിംഗ് ഉണ്ടായത് കോയമ്പത്തൂരിൽ ആണ്. കൊടും ചൂടി മലകൾക്കിടയിൽ ആണ് അതിന്റെ ഷൂട്ടിംഗ് ഉണ്ടായത്. അച്ഛൻ ഉൾപ്പടെ അതിലെ ഒരുപാട് താരങ്ങൾക്ക് ചൂട് കൊണ്ട് ഒരുപാട് പ്രശ്നങ്ങൾ ഉണ്ടയിരുന്നു.
എന്നിട്ടും അച്ഛൻ ഊട്ടിയിൽ സെറ്റിൽ എത്തുകയും. അദ്യം ഒരു ഗാനം രംഗം ആയിരുന്നു അതിൽ ഷൂട്ട് ഉണ്ടായത്. ആദ്യ ദിനം തന്നെ ഷൂട്ടിംഗ് ഇടയിൽ അച്ഛൻ ശ്വാസം കിട്ടാതെ വീണു. എല്ലാവരും ചേർന്ന് റൂമിലേക്ക് മാറ്റുകയും പിന്നീട് ഹോസ്പിറ്റലിൽ കൊണ്ട് പോയി എന്നിട്ടും പെട്ടന് സുഖം ആയില്ല. അങ്ങനെയാണ് അച്ഛൻ ആ സിനിമ വേണ്ടെന്ന് വെച്ചത്. അങ്ങനെയാണ് മണി ചേട്ടൻ ആ വേഷം ചെയുന്നത്.