പല നടീ നടന്മാരും ചില അഭിമുഖങ്ങളിൽ എങ്കിലും തുറന്നു സമ്മതിച്ചിട്ടുള്ള കാര്യമാണ് അഭിനയത്തിന്റെ പിന്നാലെ പോയി പഠനം മുടങ്ങിയെന്നൊക്കെ. എന്നാൽ ഇതാ സുജ കാർത്തിക പറയുന്നതു കേൾക്കു. പഠനത്തോടുള്ള ഇഷ്ടമാണ് സിനിമയിൽ നിന്നും മാറിനിൽക്കൻ കാരണം എന്നാണു താരം ഇപ്പോൾ വെളിപ്പെടുത്തിയിരിക്കുന്നത്.
2002-ല്‍ പുറത്തിറങ്ങിയ മലയാളി മാമന് വണക്കം എന്ന ചിത്രത്തിലൂടെയാണ് സുജ സിനിമകളിലേയ്ക്ക് കടന്ന് വന്നത്. 2010 ജനുവരി 31-ന് സുജ വിവാഹിതയായി. മര്‍ച്ചന്റ് നേവിയില്‍ എന്‍ജിനീയറായ രാകേഷ് കൃഷ്ണനാണ് സുജയെ വിവാഹം ചെയ്തിരിക്കുന്നത്.
നായികയായിട്ടായിരുന്നു അരങ്ങേറ്റം. സൂപ്പര്‍ താരങ്ങളുടെ സഹോദരിയായും തിളങ്ങാന്‍ താരത്തിനായി. ബാലേട്ടൻ തന്നെ ഇതിനു ഉദാഹരണം. സിനിമയില്‍ നിന്ന് ഇടവേളയെടുത്ത താരം പഠനത്തിലേയ്ക്ക് തിരിയുകയായിരുന്നു. ഡോക്ടറേറ്റും താരം എടുത്തിരുന്നു.
സിനിമയില്‍ നിന്ന് ഇടവേള എടുത്തുവെങ്കിലും പ്രേക്ഷകരുമായി വളരെ അടുത്ത ബന്ധമാണ് താരത്തിനുള്ളത്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് സുജ കാര്‍ത്തികയുടെ ക്യു സെക്ഷനാണ്. ഇന്‍സ്റ്റഗ്രാമിലൂടെയാണ് പ്രേക്ഷകരുടെ ചോദ്യത്തിന് മറുപടിയുമായി താരം എത്തിയത്. ഇത് വൈറലായിട്ടുണ്ട്.
കാവ്യ മാധവനുമായിട്ടുള്ള സൗഹൃദത്തെ കുറിച്ച് പല അഭിമുഖത്തിലും സുജ കാര്‍ത്തിക തുറന്ന് പറഞ്ഞിട്ടുണ്ട്. കാവ്യ മാധവനെ ആദ്യമായി കണ്ടതിനെ കുറിച്ച് സുജ കാര്‍ത്തികയോട് ചോദിച്ചിരുന്നു. 2001 ലെ അമ്മയുടെ യോഗത്തിനിടയില്‍ വെച്ചായിരുന്നു കാവ്യയെ ആദ്യമായി കണ്ടതെന്നായിരുന്നു നടിയുടെ മറുപടി.
കാവ്യയുടേയും ദിലീപിന്റേയും മകളായ മഹാലക്ഷ്മിയെ കണ്ടിരുന്നോ എന്നും പ്രേക്ഷകര്‍ ചോദിച്ചിരുന്നു. ഒന്നിച്ചുള്ള ചിത്രമായിരുന്നു മറുപടിയായി നല്‍കിയത്. കാവ്യ മാധവനാണ് സിനിമയിലെ ഏറ്റവും അടുത്ത സുഹൃത്തെന്നും നടി പ്രേക്ഷകരോടുള്ള മറുപടിയായി പറഞ്ഞു. കൂടെ അഭിനയിച്ചതില്‍ ഏറ്റവും ഇഷ്ടം മോഹന്‍ലാലിനെയാണെന്നും താരം പറഞ്ഞു.
പിഎച്ച്ഡി എന്നത് വലിയൊരു ചാലഞ്ചായിരുന്നു എന്നാണ് നടി പറയുന്നത്. ഇപ്പോള്‍ കുടുംബസമേതം ഹോങ്കോംഗിലാണ് താമസം. അടുത്തിടെയാണ് ഇങ്ങോട്ടേക്ക് മാറിയതെന്നും താരം ആരാധകര്‍ നല്‍കിയ ചോദ്യത്തിന് ഉത്തരമായി പറഞ്ഞു. 2007 ല്‍ പുറത്തിറങ്ങിയ നാദിയ കൊല്ലപ്പെട്ട രാത്രി എന്ന ചിത്രത്തിലാണ് ഏറ്റവും ഒടുവില്‍ സുജാ കാര്‍ത്തിക അഭിനയിച്ചത്.
പഠനം തലയിൽ കയറിയ സുജ 2007-ലാണ് സിനിമാ ലോകത്ത് നിന്ന് മാറി നിന്നത്. പാഠം ഒന്ന് ഒരു വിലാപം, ഞാൻ സൽപ്പേര് രാമൻകുട്ടി, റൺവേ, നാട്ട്‌രാജാവ്, മാമ്പഴക്കാലം, പൊന്മുടിപുഴയോരത്ത്, പൗരൻ, നേരറിയാൻ സി.ബി.ഐ, ലോകനാഥൻ ഐ.എ.എസ്, അച്ചനുറങ്ങാത്ത വീട്, കിലുക്കം കിലുകിലുക്കം, ലിസമ്മയുടെ വീട്, നാദിയ കൊല്ലപ്പെട്ട രാത്രി, രക്ഷകൻ തുടങ്ങി നിരവധി സിനിമകളുടെ ഭാഗമായി.
എംകോമിന് എനിക്ക് ഫസ്റ്റ് ക്ലാസായിരുന്നു. അതിനുശേഷം ഞാൻ കോളേജ് അധ്യാപികയായി ജോലി ചെയ്തു. ജെആർഎഫ് ലഭിച്ചു. 2009-ൽ പിജിഡിഎം കോഴ്സിന് ഒന്നാം റാങ്കായിരുന്നു. ഇതോടെ ആത്മവിശ്വാസം കൂടി. കുസാറ്റിൽ നിന്ന് പിഎച്ച്ഡി ലഭിച്ചു. അതിനുശേഷം ആംസ്റ്റർഡാം യൂണിവേഴ്സിറ്റിയിൽ നിന്ന് റിസർച്ച് സർട്ടിഫിക്കറ്റും നേടി. ഇപ്പോൾ കാക്കനാടുള്ള ‘എക്സല്ലർ’ എന്ന പരിശീലന സ്ഥാപനം നടത്തുകയാണ്, സുജ പറയുന്നു.