ഗായകന്‍ എംജി ശ്രീകുമാറിന്റെ പാട്ടുകള്‍ മാത്രമല്ല, അദ്ദേഹത്തിന്റെ കുടുംബവും മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. യൂട്യൂബ് ചാനലിലൂടെ ലേഖ പങ്കുവയ്ക്കുന്ന കുക്കിങ്ങും ഒപ്പം കുടുംബ വിശേഷങ്ങളും അറിയാന്‍ എത്തുന്നവര്‍ ഏറെയാണ്. എംജിയുടെ നിഴലായി എപ്പോഴും ലേഖയും ഒപ്പം ഉണ്ടാകാറുണ്ട്.
ലേഖയുടെയും ശ്രീകുമാറിന്റെയും ലിവിങ് ടുഗതര്‍ റിലേഷന്‍ഷിപ്പ് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടതാണ്. പലപ്പോഴും പലരും അസൂയയോടെ നോക്കിക്കാണുന്ന ജീവിതത്തിന് ഉടമകളാണ് ഇരുവരും. 2000 ലാണ് ഇരുവരും വിവാഹിതര്‍ ആകുന്നത്. അതിനു മുന്‍പ് ലിവിങ് റിലേഷനില്‍ ആയിരുന്നു. 14 വര്‍ഷത്തെ ലിവിങ് ടുഗദറിന് ശേഷമാണ് എംജി ലേഖയും ഒന്നിച്ചത്. അന്നത്തെ ഇരുവരുടെയും പ്രണയം ഇന്നും അതുപോലെ തന്നെ ഉണ്ട്.
‘ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയും ഇല്ല. ഈ വാക്കുകള്‍ അഹങ്കാരത്തിന്റേത് അല്ലെന്നും പരസ്പര ബഹുമാനത്തിന്റേതും വിശ്വാസത്തിന്റേതും ആണെന്നും ലേഖ പറയുന്നു. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള്‍ ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും’, അതു കൊണ്ട് ഞങ്ങള്‍ക്ക് ഇടയില്‍ പ്രശ്‌നങ്ങളില്ല, എന്ന് ഒരിക്കല്‍ ശ്രീകുമാറും പറഞ്ഞിരുന്നു.
ഇരുവരുടെയും തുറന്നു പറച്ചിലുകള്‍ക്ക് കൈയടിയാണ് സോഷ്യല്‍ മീഡിയാ നല്‍കിയത്. ഇപ്പോൾ ഇതാ ലേഖ പങ്കുവച്ച വാക്കുകള്‍. സൗന്ദര്യ രഹസ്യത്തിനു മറുപടിയായി ഒരിക്കല്‍ ലേഖ നല്‍കിയ മറുപടി ശ്രദ്ദേയം ആയിരുന്നു. എപ്പോഴും സ്‌നേഹിക്കുന്ന ഭര്‍ത്താവ് കൂടെ ഉണ്ടെങ്കില്‍ നമ്മുടെ മുഖത്ത് ആ സന്തോഷം ഉണ്ടാകും.
എപ്പോഴും വീട്ടില്‍ തല്ലു കൂട്ടലും ബഹളവും ആണെങ്കില്‍ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കും എന്നാണ് ലേഖ നല്‍കിയ മറുപടി. എന്റെ ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്. പക്ഷേ എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. അതു ആർക്കും അടിയറ വയ്ക്കേണ്ട ഒന്നല്ല എന്നതിൽ ഞാന്‍ വിശ്വസിക്കുന്നു.
ശ്രീക്കുട്ടന്‍ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോള്‍ ആദ്യം വിഷമം തോന്നിയാലും പിന്നീട് ആ വിഷമം മാറി അദ്ദേഹം പറഞ്ഞതു അംഗീകരിക്കുമ്പോൾ അവിടെയാണ് അണ്ടര്‍സ്റ്റാന്ഡിങ്. അതാണ് ദാമ്പത്യത്തിലെ വിജയം.
എം ജി ശ്രീകുമാറിനെയും ലേഖയെയും പ്രേക്ഷകര്‍ക്ക് പരിചിതമാണെങ്കിലും മക്കളെ കുറിച്ചുള്ള വിവരങ്ങളൊന്നും അധികമാര്‍ക്കും അറിയില്ല. അങ്ങനിരിക്കെ മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് ലേഖ സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഗുരുവായൂരില്‍ മകള്‍ക്കൊപ്പം എത്തിയ ചിത്രങ്ങളാണ് ലേഖ പങ്കുവെച്ചത്.
എനിക്ക് മറച്ചു പിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അവർ അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പി’ എന്നായിരുന്നു അന്ന് ലേഖ പറഞ്ഞിരുന്നത്.