ലോഹിതദാസ് സംവിധാനം ചെയ്ത ‘ജോക്കർ’ ആണ് മന്യയുടെ ആദ്യ മലയാള ചിത്രം. പിന്നീട് വണ്‍ മാൻ ഷോ, രാക്ഷസ രാജാവ്, കുഞ്ഞിക്കൂനൻ, സ്വപ്നക്കൂട്, അപരിചിതൻ തുടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. ജോക്കറിലെ അഭിനയത്തിന് 2001-ലെ കേരള ഫിലിം ക്രിട്ടിക്സ് അവാർഡ് മന്യക്ക് ലഭിച്ചിരുന്നു.
ജോക്കര്‍ എന്ന സിനിമയിലൂടെയാണ് മലയാളികള്‍ക്ക് മന്യയെ കൂടുതലും പരിചയം. എന്നാല്‍, പൊതുവേ നടിമാര്‍ക്കിടയില്‍, പ്രത്യേകിച്ച് മലയാള നടിമാര്‍ക്കിടയില്‍, ഒരു കാലത്ത് മലയാള സിനിമയില്‍ സജീവമായിരുന്ന മന്യ വിവാഹ ശേഷം അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്നു.
ഇപ്പോള്‍ കുടുംബത്തോടൊപ്പം വിദേശത്ത് സ്ഥിര താമസമാക്കിയിരിക്കുന്ന മന്യയുടെ സാന്നിധ്യം സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ കഴിയുന്നതില്‍ തൃപ്തയാണ് താരം. ഇപ്പോഴിതാ, തെങ്കാശിപ്പട്ടണം ഉള്‍പ്പെടെ പല സിനിമകളിലും തനിക്ക് മുന്നിലേയ്ക്ക് വച്ചു നീട്ടപ്പെട്ട അവസരം നഷ്ടമായതില്‍ നല്ല ഖേദമുണ്ടെന്ന് തുറന്നടിച്ചിരിക്കുകയാണ് താരം.
പല സിനിമകളിലും തനിക്കായി വച്ചു നീട്ടിയ അവസരങ്ങള്‍ കപ്പിനും ചുണ്ടിനും ഇടയില്‍ നഷ്ടമാകുകയായിരുന്നു. ഇടക്കാലത്ത് അഭിനയ അവസരങ്ങള്‍ക്കിടെ മുടങ്ങിപ്പോയ പഠനം പൂര്‍ത്തിയാക്കിയതിനെപ്പറ്റിയും ജീവിതത്തില്‍ പുതിയ സന്തോഷങ്ങള്‍ കണ്ടെത്തിയതിനെ കുറിച്ചുമെല്ലാം മന്യ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇപ്പോഴിതാ ആരാധകര്‍ക്ക് പ്രചോദനം നല്‍കുന്ന രീതിയില്‍ ചില കാര്യങ്ങള്‍ പങ്കു വെക്കുകയാണ് മന്യ.
പെണ്ണെന്നു കരുതി ജീവിത പോരാട്ടങ്ങളില്‍ നിന്നും പിന്മാറരുതെന്നാണ് മന്യ പറയുന്നത്. ജീവിതത്തില്‍ നേരിടേണ്ടി വന്ന വേദനകളെ കുറിച്ചും അതില്‍ നിന്നും എങ്ങനെയാണ് കര കയറിയതെന്നുമുള്ള കാര്യങ്ങള്‍ വെളിപ്പെടുത്തുകയാണ് താരം. അച്ഛന്റെ വേര്‍പാട് തളര്‍ത്തിയെന്നും പലരും ജീവിതത്തില്‍ ഒന്നിനും കൊള്ളാത്തവളായി തന്നെ മാറ്റി നിര്‍ത്തിയിട്ടുണ്ടെന്നും നടി കുറിപ്പില്‍ പറയുന്നു.
‘ജീവിതം എനിക്ക് അത്ര മാത്രം എളുപ്പമുള്ള കാര്യമായിരുന്നില്ല. താരം ഒരിക്കല്‍ ഫേസ്ബുക്ക് പോസ്റ്റില്‍ തന്റെ ജീവിതത്തിലെ വിഷമങ്ങളെ കുറിച്ച് പങ്കുവെച്ചിരുന്നു. അച്ഛനെ നഷ്ടപ്പെട്ടതു മുതല്‍, മുന്നോട്ട് ഒറ്റയ്ക്ക് ജീവിയ്ക്കാനും നിലനില്‍പ്പ് ഉണ്ടാക്കി എടുക്കാനും ഒരുപാട് സഹിച്ചു. ജീവിതത്തില്‍ ഒരുപാട് പരാജയങ്ങളെ അഭിമുഖീകരിക്കേണ്ടി വന്നു. എന്നെ ഒന്നിനും കൊള്ളാത്തവളായി ചിലര്‍ മാറ്റി നിര്‍ത്തി.
‘ഞാന്‍ ഒറ്റപ്പെട്ടത് പോലെ തോന്നി. ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥ. ഒരുപാട് കരഞ്ഞു. പക്ഷേ ഒരിക്കലും പിന്മാറരുത്, പരാജയപ്പെട്ട് പിന്നോട്ട് പോകില്ല എന്ന് ഞാന്‍ തീരുമാനിച്ച് ഉറപ്പിച്ചു. എന്റെ അവസാന ശ്വാസം വരെ പൊരുതിക്കൊണ്ടേയിരുന്നു.’ ‘തോല്‍ക്കാന്‍ ഭയമില്ലാത്തവര്‍ക്കും നാണം കുണുങ്ങി നില്‍ക്കാതെ മുന്നോട്ട് നടക്കുന്നവര്‍ക്കും ഉള്ളതാണ് വിജയം.
ഇപ്പോഴും, നിങ്ങള്‍ നിങ്ങളുടെ സ്വപ്നം ഒരുപാട് ദൂരെയാണെന്ന് കരുതുന്നുണ്ടെങ്കില്‍, ശ്രമിച്ചുകൊണ്ടേയിരിക്കുക. വിജയം എത്രത്തോളം അടുത്താണെന്ന് പറയാന്‍ കഴിയില്ല. എന്റെ മന്ത്രം, ‘ഒരിക്കലും പിന്മാറരുത്’ എന്നതാണ്. ഓരോ ദിവസവും എന്നെ ഞാന്‍ സ്വയം പഠിപ്പിക്കുന്നതും, എന്റെ മക്കള്‍ക്ക് പറഞ്ഞു കൊടുക്കുന്നതും ഈ ഒരു പാഠമാണ്’.