in

അത് കുന്നുമ്മൽ ശാന്തയല്ല, ഒരു സ്ത്രീയുടെ വശ്യത അഭിനയിച്ച് കാണിച്ച മറ്റൊരു കഥാപാത്രമായിരുന്നു അത്; നടി സോന നായർ വെളിപ്പെടുത്തുന്നു..!

നടി സോനാ നായര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ തന്നെ മനസിലേയ്ക്ക് ഓടിയെത്തുന്ന കഥാപാത്രങ്ങളില്‍ ഒന്നാണ് താര രാജാവ് മോഹന്‍ലാല്‍ തകര്‍ത്ത് അഭിനയിച്ച നരന്‍ സിനിമയിലെ കുന്നുമ്മല്‍ ശാന്തയുടേത്. ഒരു ഘട്ടത്തില്‍ മോഹന്‍ലാലിനെപ്പോലും പിടിച്ചു കെട്ടുന്ന അഭിനയമാണ് കുന്നുമ്മല്‍ ശാന്തയുടേത്.

പട്ടണത്തില്‍ സുന്ദരനില്‍ ദിലീപിന്റെ ഏട്ടത്തിയമ്മയായി എത്തുന്ന സോന നായര്‍ മുഖത്താകെ പുട്ടിയിട്ട് എത്തുന്ന ആ രംഗം ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ ചിരി നിറയ്ക്കും. ആ ശബ്ദം കൂടിയാകുമ്പോള്‍ രംഗം കൂടുതല്‍ നര്‍മ്മത്തില്‍ ചാലിക്കപ്പെടും. 1996-ല്‍ റിലീസായ തൂവല്‍ ക്കൊട്ടാരം എന്ന സിനിമയിലൂടെയാണ് താരം മലയാള ചലച്ചിത്ര രംഗത്ത് സജീവമായത്.

സിനിമാ അഭിനയത്തോടൊപ്പം തന്നെ സീരിയലുകളിലും സജീവ സാന്നിധ്യമാണ് സോന. ദി കാര്‍, വീണ്ടും ചില വീട്ടുകാര്യങ്ങള്‍, അരയന്നങ്ങളുടെ വീട്, കസ്തൂരിമാന്‍, പട്ടണത്തില്‍ സുന്ദരന്‍, മനസ്സിനക്കരെ, വെട്ടം, ബ്ലാക്ക്, പരദേശി, സ്വന്തം ലേഖകന്‍, സാഗര്‍ ഏലിയാസ് ജാക്കി, കമ്മാര സംഭവം തുടങ്ങീ നിരവധി ശക്തമായ സിനിമകളില്‍ താരം അഭിനയിച്ചിട്ടുണ്ട്. പട്ടണത്തില്‍ സുന്ദരനിലെ കഥാപാത്രത്തെ പോലെ തന്നെ എപ്പോഴും സൗന്ദര്യം കാത്തു സൂക്ഷിക്കുന്ന ആളാണ് സോന.

താരത്തിന്റെ പുതിയ ചിത്രങ്ങള്‍ കണ്ടാല്‍ 46 പിന്നിട്ട ആളാണെന്ന് പറയുകയേ ഇല്ല. അതുകൊണ്ടു തന്നെ ലേഡി മമ്മൂട്ടി എന്ന വിളിപ്പേരും അടുത്തിടെ താരത്തിന് വീണിട്ടുണ്ട്. വലുതും ചെറുതുമായ എല്ലാ കഥാപാത്രങ്ങളെയും മികവുറ്റതാക്കാന്‍ സോനയ്ക്ക് കഴിഞ്ഞിട്ടുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവയ്ക്കാറുമുണ്ട്.

സിനിമ ഛായാ ഗ്രാഹകനായ ഉദയന്‍ അമ്പാടിയാണ് സോനയുടെ ഭര്‍ത്താവ്. 1996- ല്‍ ആയിരുന്നു ഇവരുടെ വിവാഹം. തന്റെ ഭര്‍ത്താവാണ് ഏറ്റവും വലിയ ശക്തിയെന്നും ഏത് കഥാപാത്രവും തെരഞ്ഞെടുക്കുമ്പോള്‍ അദ്ദേഹത്തിന്റെ പിന്തുണ ഉണ്ടാകാറുണ്ടെന്നും സോന നായര്‍ പറയുന്നു.

അടുക്കളയില്‍ ഒതുങ്ങി കൂടേണ്ട ആളല്ലെന്നും മുന്നോട്ട് കടന്ന് നില്‍ക്കണമെന്നും എപ്പോഴും ആവശ്യപ്പെടുന്നത് അദ്ദേഹമാണ്. അതുകൊണ്ടു തന്നെ വിവാഹ ശേഷമാണ് സിനിമയില്‍ നല്ല വേഷങ്ങള്‍ ലഭിച്ചു തുടങ്ങിയതും. ഭര്‍ത്താവ് അദ്ദേഹമായിരുന്നില്ലെങ്കില്‍ ഞാന്‍ അടുക്കളയ്ക്കുള്ളില്‍ കുടുങ്ങി പോയേനേയെന്നും സിനിമാ മേഖലയില്‍ ഇത്ര ശോഭിക്കാന്‍ കഴിഞ്ഞതില്‍ താന്‍ ഏറ്റവും കടപ്പെട്ടിരിക്കുന്നത് തന്റെ ഭര്‍ത്താവിനോടാണെന്നും സോന നായര്‍ പറയുന്നു.

1986-ൽ ടി പി ബാല ഗോപാലൻ എം എ എന്ന സിനിമയിൽ ബാല നടി ആയാണ് സോന തുടക്കം കുറിയ്ക്കുന്നത്. പത്ത് വർഷത്തെ ഇടവേളയ്ക്കു ശേഷം സിനിമയിലേക്ക് വീണ്ടും എത്തിയ സോനയുടെ രണ്ടാമത്തെ സിനിമ 1996-ൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത തൂവൽകൊട്ടാരമായിരുന്നു . തുടർന്ന് കഥാനായകൻ, അരയന്നങ്ങളുടെ വീട്, വീണ്ടും ചില വീട്ടു കാര്യങ്ങൾ, കസ്തൂരിമാൻ, പേരറിയാത്തവർ എന്നിവ ഉൾപ്പെടെ എൺപതിൽ അധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.

Written by Editor 2

എന്റെ ഏറ്റവും വലിയ ധൈര്യം, എന്റെ ജീവിതത്തിലെ എല്ലാ നല്ല കാര്യങ്ങൾക്കും പിന്നിൽ അദ്ദേഹമാണ്; അനു സിത്താര പറയുന്നു

അവന്റെ നോട്ടം പതിയെ പതിയെ എന്റെ ശരീരത്തിലായി; വൻ പരാജയമായ ആദ്യ പ്രണയത്തെ കുറിച്ച് സൗഭാഗ്യ വെങ്കിടേഷ് പറയുന്നു