മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരുപാട് കഥാപാത്രങ്ങൾ ചെയ്ത് കൊണ്ട് മലയാളികളുടെ സ്വന്തം താരമായി മാറിയ താരമാണ് സോന നായർ. ബാല തരാമായിട്ടാണ് സോന അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. ഇന്നിപ്പോൾ അഭിനയ ജീവിതത്തിൽ സജീവമായി തന്നെ താരമുണ്ട്.
വ്യത്യസ്തമായ ഒരുപാട് വേഷങ്ങൾ ചെയ്തുകൊണ്ട് കൈയടി നേടാനും താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്തിൽ പോലെതന്നെ സോഷ്യൽ മീഡിയയിലും സജീവമാണ് താരം. ഇപ്പോൾ ഇതാ താരത്തിന്റെ നേരെ ഉണ്ടായ വിമർശങ്ങളെ കുറച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. തരത്തിന്റെ വാക്കുകൾ എങ്ങെനെ. സോഷ്യൽ മീഡിയയിൽ വിമർശിക്കാൻ വേണ്ടി വരുന്ന ഒരുപാട് ആൾക്കാരുണ്ട്. എന്നാൽ തന്നെ കുറിച്ച് പറയുന്ന മോശപ്പെട്ട കമന്റുകൾ താൻ കണ്ടിട്ടും അതൊന്നും മൈൻഡ് ചെയ്യാത്ത രീതിയിലാണ് പോകുന്നത്.
താൻ ഏത് വേഷം ചെയുണ്ടെങ്കിലും അത് തന്റെ ഭർത്താവിനോട് പറഞ്ഞതിന് ശേഷമാണ് ചെയ്യാറുള്ളത്. അദ്ദേഹത്തോട് അഭിപ്രായം ചോദിക്കാതെ ഒരു സിനിമയും താൻ ചെയ്തിട്ടില്ല. അത്കൊണ്ട് തന്നെ താൻ ഇതുവരെ അഭിനയിച്ച എല്ലാ വേഷങ്ങളെ കുറിച്ച് അദ്ദേഹത്തിന് പൂർണ ബോധ്യം ഉണ്ട്. എന്നാൽ തന്നെ ഏറെ സങ്കടപെടുത്തിയത് യൂട്യൂബിൽ തന്നെ കുറിച്ച് സെർച് ചെയ്ത് നോക്കിയാൽ അദ്യം വരുന്ന വീഡിയോയുടെ ക്യാപ്ഷനാണ് സോനയുടെ നേവൽ, സോനനായരുടെ ഹോട്ട് എന്നൊക്കെയാണ്.
തന്നെകാളും ഹോട്ടായി പൊക്കിൾ കാണിക്കുന്ന ഒരുപാട് താരങ്ങളുണ്ട് എന്നാൽ അവരെയൊന്നും ആരും കൂടുതൽ വിമർശിക്കുന്നില്ല എന്നും എപ്പോഴും തന്നെ മാത്രം എന്തിനാണ് എങ്ങനെ വേട്ടയാടുന്നത് എന്നാണ് സോന പറയുന്നത്.ഭർത്താവിന്റെ പൂർണ്ണ പിന്തുണ ഒന്നുകൊണ്ട് മാത്രമാണ് ഇന്ന് കാണുന്ന രീതിയിൽ എത്തിയത്. വിവാഹത്തിന് ശേഷമാണ് തനിക്ക് സിനിമയിൽ നല്ല വേഷങ്ങൾ കിട്ടാൻ തുടങ്ങിയത് എന്നും താരം വെളിപ്പെടുത്തി.