അനു സിതാര ഭാർത്താവിനോപ്പം ക്ഷേത്ര ദർശനം നടത്തുന്നതും അതിനിടെ സെൽഫി എടുക്കാൻ ആളുകൾ ഒപ്പം കൂടുന്നതും ഭർത്താവ് സ്നേഹത്തോടെ സംരക്ഷിക്കുന്നതും ഒക്കെ അടുത്തിടെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. അനുവിനോട് ഭർത്താവിനുള്ള കരുതൽ ഏറെ ചർച്ച ചെയ്യപ്പെടുകയും ചെയ്തിരുന്നു. പലരും വിഷ്ണുവിന് കയ്യടിച്ചു രംഗത്ത് എത്തുകയും ചെയ്തിരുന്നു.
പല അഭിമുഖങ്ങളിലും അനു ഇക്കാര്യം പറഞ്ഞിട്ടുമുണ്ട്. വിവാഹ ശേഷം സിനിമയിൽ സജീവമായ ചുരുക്കം നടിമാരിൽ ഒരാളാണ് അനു. അതിനും ഒരു ഭാഗ്യം വേണമല്ലോ. ഫോട്ടോ ഗ്രാഫറായ വിഷ്ണുവിനെ താരം പ്രണയിച്ച് വിവാഹം കഴിക്കുക ആയിരുന്നു. ആ തീരുമാനം തെറ്റിയിട്ടില്ല എന്നാണ് ഇപ്പോൾ താരം പറയുന്നത്.
ജീവിതത്തിലെ നല്ല കാര്യങ്ങൾക്കെല്ലാം പിന്നിൽ വിഷ്ണു ഏട്ടനാണ് എന്നാണ് അനുവിന്റെ വാക്കുകൾ. ഏതു വിഷയത്തിലും അനുവിന്റെ അഭിപ്രായങ്ങൾ പരിഗണിക്കുന്ന ആളാണ് വിഷ്ണു. വിഷ്ണു ഏട്ടൻ ധൈര്യം തന്നതു കൊണ്ടു മാത്രമാണു രാമന്റെ ഏദൻ തോട്ടം എന്ന സിനിമയിൽ ഞാൻ അഭിനയിച്ചത് എന്നും അനു കൂട്ടിച്ചേർത്തു.
രഞ്ജിത് ശങ്കർ സർ കഥ പറഞ്ഞപ്പോ വിഷ്ണുവേട്ടനും കൂടെ ഉണ്ടായിരുന്നു. മാലതിയുടെ വേഷം അനു ചെയ്യാമോ എന്ന് ചോദിച്ചപ്പോൾ ശരിക്കും ടെൻഷനായി. അപ്പോൾ വിഷ്ണു ഏട്ടൻ ആണു അവൾ ചെയ്തോളും എന്ന് വിഷ്ണു ഏട്ടൻ സാറിനോട് ഉറപ്പു പറയുന്നത്.
എന്നാൽ,ഇങ്ങനെയൊക്കെ ആണെങ്കിലും ചില പരാതികളും എനിക്കു വിഷ്ണു ഏട്ടനോടു ഉണ്ട്. വിഷ്ണു ഏട്ടന്‍ ഫോട്ടോഗ്രാഫറാണെങ്കിലും അങ്ങനെ ഫോട്ടോയ്ക്ക് നില്‍ക്കാറില്ല. എനിക്ക് മടിയാണെന്നാണ് പറയാറുള്ളത്. വിവാഹ ഫോട്ടോയില്‍ ചില ചിത്രങ്ങളില്‍ മാത്രമേ അദ്ദേഹം ചിരിച്ച് കണ്ടിട്ടുള്ളൂ.
ഭർത്താവിനെ കുറിച്ചു തനിക്കുള്ള ഏക പരാതി ഇതാണെന്നും താരം വ്യക്തമാക്കിയിരുന്നു. ഇനി അൽപ്പം കുടുംബ കാര്യം, മാതാപിതാക്കള്‍ മിശ്ര വിവാഹിതർ ആണെന്നു അനു സിത്താര പറഞ്ഞിരുന്നു. അച്ഛന്‍ മുസ്ലിമും അമ്മ ഹിന്ദുവുമാണ്. ജാതിമത ഭേദമന്യേ എല്ലാ ആഘോഷങ്ങളിലും പങ്കെടുക്കാറുണ്ടെന്നും അനു പറയുന്നു.
കാവ്യ മാധവനെപ്പോലെയുണ്ട് കാണാനെന്ന് കുറേ പേര്‍ പറഞ്ഞിട്ടുണ്ട്. എന്നാൽ അത്രയൊന്നുമില്ലെങ്കിലും അത് കേള്‍ക്കുമ്പോള്‍ സന്തോഷമാണ് തോന്നുന്നത്. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും. സിനിമയിൽ അധികം സുഹൃത്ത് ബന്ധങ്ങൾ ഒന്നും അനുവിന് ഇല്ല. പലരോടും ഒരുപാടു നാളുകൾ എടുത്താണ് കൂട്ടാകുന്നത്.
ഇതിൽ നിന്നും അൽപ്പം വ്യത്യസ്തം ആയിരുന്നു നിമിഷയുമായുള്ള കൂട്ടുകൂടൽ. ഒരു കുപ്രസിദ്ധ പയ്യന്റെ ലൊക്കേഷനിൽ വച്ചാണ് നിമിഷയെ ആദ്യം കാണുന്നത്. അപ്പോൾ തന്നെ വേഗത്തിൽ കൂട്ടായി. ഒരാളോടും പെട്ടെന്ന് കൂട്ടാകുന്ന ആളല്ല ഞാൻ. കുറച്ചുനാൾ കണ്ട് സംസാരിച്ച് കഴിയുമ്പോഴേ ഒരാൾ എന്റെ സുഹൃത്താണെന്നു തോന്നുകയുള്ളൂ. എന്നാൽ നിമിഷയുടെ കാര്യത്തിൽ അതു തെറ്റി. പെട്ടെന്നുതന്നെ കൂട്ടായി.