in

പ്രസവ ശേഷം ഇനി ഇങ്ങനെ ചെയ്താൽ സൗന്ദര്യം നില നിർത്താം, തന്റെ സൗന്ദര്യ രഹസ്യവും ഡയറ്റ് പ്ലാനും വെളിപ്പെടുത്തി നടി നവ്യാ നായർ

അടുത്തിടെയായി സോഷ്യല്‍ മീഡിയയില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട താരമാണ് നവ്യാ നായര്‍. ജീവിതത്തിലെ പല ഘട്ടങ്ങളെ കുറിച്ചും ഒരു പെണ്ണെന്ന രീതിയില്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ ഏറെ ഹൃദയ സ്പര്‍ശിയായിരുന്നു. നന്ദനം എന്ന ഒറ്റ സിനിമ മതി നവ്യയുടെ അഭിനയ പാടവം തിരിച്ചറിയാന്‍. സിനിമയില്‍ എത്തും മുന്നേ തന്നെ പലര്‍ക്കും നവ്യയെ അറിയാമായിരുന്നു.

സ്‌കൂള്‍ കലോത്സവ വേദികള്‍ കയ്യടക്കിയ നവ്യ അമ്പിളി ദേവി കലാ തിലകമായതിനെ കരഞ്ഞുകൊണ്ട് ചോദ്യം ചെയ്തതിന്റെ ചാനല്‍ വീഡിയോകള്‍ ഇപ്പോഴും യൂട്യൂബില്‍ കാണാം. പത്താം ക്ലാസ്സില്‍ പഠിക്കുമ്പോള്‍ ആണ് ഇഷ്ടം എന്ന സിനിമയില്‍ അഭിനയിക്കുന്നത്. ചെറുപ്പത്തിലേ നൃത്തം അഭ്യസിച്ച നവ്യ നായര്‍ ആലപ്പുഴ ജില്ലയുടെ യുവജനോത്സവത്തില്‍ കലാതിലകപട്ടം നേടിയിട്ടുണ്ട്.

ഇംഗ്ലീഷ് ബിരുദ ധാരിയാണ്. നന്ദനത്തിലെ ‘ബാലാമണി’യാണ് നവ്യയുടെ ഏറ്റവും ജനപ്രിയ കഥാപാത്രം. 2002-ല്‍ മികച്ച നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര അവാര്‍ഡും മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡും അവര്‍ നേടി. മലയാളത്തില്‍ പ്രധാനമായും മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി, ജയറാം, ദിലീപ്, പൃഥ്വിരാജ്, ജയസൂര്യ എന്നിവര്‍ക്കൊപ്പമാണ് അവര്‍ അഭിനയിച്ചത്.

വിവാഹ ശേഷം അഭിനയ രംഗത്തു നിന്നും വിട്ടു നില്‍ക്കുന്ന താരം സോഷ്യല്‍ മീഡിയയില്‍ ആക്ടീവാണ്. വിവാഹ ശേഷം ഒരിടവേളയ്ക്ക് ശേഷം ഏഷ്യാനെറ്റിലെ മഞ്ച് ഡാന്‍സ് ഡാന്‍സില്‍ വിധികര്‍ത്താവായ അവര്‍ ഭര്‍ത്താക്കന്മാരുടെ ശ്രദ്ധക്ക് എന്ന ഏഷ്യാനെറ്റിലെ മറ്റൊരു റിയാലിറ്റി ഷോയുടെ അവതാരക ആയിരുന്നു. ചില പരസ്യങ്ങളിലും അഭിനയിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റിലെ സണ്‍ഫീസ്റ്റ് ഡെലിഷസ് സ്റ്റാര്‍ സിംഗര്‍ സീസണ്‍ 7-ലും അവര്‍ വിധി കര്‍ത്താവായി. അതേ ചാനലിലെ ബഡായി ബംഗ്ലാവിലും അവര്‍ അതിഥിയായി പങ്കെടുത്തു. 2016- ല്‍, സൂര്യ ടിവിയിലെ ഒരു കോമഡി റിയാലിറ്റി ഷോയായ ലാഫിംഗ് വില്ലയുടെ അവതാരകയായി. അടുത്തിടെ ഏഷ്യാനെറ്റില്‍ കോമഡി സ്റ്റാര്‍സ്, ഫ്‌ലവേഴ്‌സ് ടി.വി.യിലെ സ്റ്റാര്‍ മാജിക്ക് തുടങ്ങിയ ഷോകളിലും നവ്യ അതിഥിയായെത്തി.

സോഷ്യൽ മീഡിയയിലൂടെ വിശേഷങ്ങൾ പങ്കു വെക്കുന്ന താരം ഇപ്പോഴിതാ ശരീര സൗന്ദര്യത്തിനുള്ള ചില വ്യായാമ മുറകൾ ആരാധകർക്കു പരിചയപ്പെടുത്തുകയാണ് താരം. 60 ദിവസത്തെ ട്രാൻസ്‌ഫോർമേഷൻ പ്രോഗ്രാമിൽ ചേർന്ന ശേഷം തന്റെ ശരീരത്തിലും മനസ്സിലും സംഭവിച്ച മാറ്റങ്ങളെ കുറിച്ച് നവ്യ തുറന്നു പറയുന്നുണ്ട്. എടിപി എന്ന ഡയറ്റ് പ്ലാൻ ഉപയോഗിച്ചു കൊണ്ട് തന്റെ ഭക്ഷണ ക്രമത്തിൽ വലിയ മാറ്റങ്ങളായിരുന്നു ഇവർ വരുത്തിയത്.

വെള്ളത്തിൽ ഒരു ദിവസം കുതിർത്തു വച്ച ബദാമും ഉണക്ക മുന്തിരിയും ഈന്തപ്പഴവും ഒരു കപ്പ് പാലിൽ ചേർത്ത് ഉള്ള ഡ്രിങ്കാണ് താൻ അതിരാവിലെ ഉപയോഗിക്കുന്നത്. തുടർന്ന് വാം അപ് ചെയ്തതിനു ശേഷം ജമ്പിങ് ജാക്‌സും ഡംബൽസ് ഉപയോഗിച്ചു കൊണ്ടുള്ള വർക്ഔട്ട്. നമ്മൾ എന്ത് കഴിക്കുന്നതിനു മുമ്പും നമ്മുടെ ട്രെയിനറിന് അതിനെ കുറിച്ചുള്ള വിവരങ്ങൾ നൽകണമായിരുന്നു. താരത്തിന്റെ ഈ വീഡിയോ ആരാധകർ ഏറ്റെടുത്ത കഴിഞ്ഞിരിക്കുകയാണ്.

Written by Editor 2

ഞാൻ വെള്ളമടിച്ച് വാളു വെച്ചിട്ടുണ്ട്, കൂടെ അഭിനയിച്ച ഒരു താരത്തോട് എന്നിക്ക്‌ പ്രണയം തോന്നിയിട്ടുണ്ട്; മംമ്ത മോഹൻദാസ് തുറന്ന് പറയുന്നു

ബാബു ആന്റണിയുമായി ആദ്യ പ്രണയം, നടൻ കിഷോർ സത്യയുമായി വിവാഹവും പിന്നാലെ വിവാഹ മോചനവും, രണ്ടാമത് വിവാഹം കഴിച്ചയാൾ സംശയ രോഗി; നടി ചാർമിളയുടെ ജീവിതം ഇങ്ങനെ..!