സോഷ്യല്‍ മീഡിയ സെലിബ്രിറ്റിയായി പേരെടുത്ത ആളാണ് നടിയും നര്‍ത്തകിയുമായ താരാ കല്യാണിന്റെ പുത്രി സൗഭാഗ്യ വെങ്കിടേഷ്. ടിക്ടോക്കിലൂടെയാണ് താരത്തെ ജനങ്ങള്‍ അറിഞ്ഞു തുടങ്ങുന്നത്. മറ്റു സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമുകളിലും താരം സജീവമാണ്. ഡാന്‍സറായ അര്‍ജുന്‍ സോമശേഖരന്‍ ആണ് താരത്തിന്റെ ജീവിത പങ്കാളി.
ചക്കപ്പഴം സീരിയലിലെ അഭിനേതാവ് ആയിരുന്നു താരത്തിന്റെ ഭര്‍ത്താവ്. ടി വി പ്രേക്ഷകര്‍ക്ക് വളരെയധികം ഇഷ്ടമുള്ള നടനാണ് അദ്ദേഹം. വളരെ മികച്ച പ്രേക്ഷക പിന്തുണയുണ്ട് അദ്ദേഹത്തിനും. ലോക്ക്ഡൗണ്‍ ആരംഭിച്ചതില്‍ പിന്നെ ആരാധകരുമായി ഇന്‍സ്റ്റഗ്രാമില്‍ സംവദിക്കാനും ഒരുപാട് നല്ല ഫോട്ടോകളും വീഡിയോകളും പ്രേക്ഷകര്‍ക്ക് വേണ്ടി ഷെയര്‍ ചെയ്യാനുമെല്ലാം താരം സമയം കണ്ടെത്തി.
അവയെല്ലാം വളരെ പെട്ടന്ന് തരംഗമാകുന്നത് പതിവായി. മലയാള സിനിമയിലും മിനിസ്‌ക്രീന്‍ രംഗത്തും സജീവമായി നില്‍ക്കുന്ന താരമായത് കൊണ്ട് തന്നെയാണിത്. നൃത്തത്തില്‍ അസാമാന്യ വൈഭവം പ്രകടിപ്പിച്ച താരം ഓരോ ടിക്ടോക് വീഡിയോകളിലൂടെയും പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായി മാറുകയായിരിന്നു. താരത്തിന്റെ വിവാഹവും അതിനോടനുബന്ധിച്ച് നടന്ന ചടങ്ങുകളും എല്ലാം ആരാധകര്‍ വളരെ ആരവത്തോടെ ആഘോഷമാക്കി.
ഇരുവരും ഒന്നിച്ചെത്തുന്ന പ്ലാറ്റ്‌ഫോമുകള്‍ എല്ലാം മലയാളികള്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. മോഡല്‍ എന്ന നിലയിലും സൗഭാഗ്യ ഇതിനോടകം കഴിവ് പ്രകടിപ്പിച്ചിട്ടുണ്ട്. ഇപ്പോള്‍ സൗഭാഗ്യ തന്റെ ആദ്യ പ്രണയവും പ്രണയത്തകര്‍ച്ചയുമൊക്കെ മറ്റുള്ളവര്‍ക്ക് വേണ്ടി വ്യക്തമാക്കുകയാണ്.
താരത്തിന്റെ വാക്കുകള്‍ വളരെ പെട്ടെന്ന് തന്നെയാണ് ആരാധകര്‍ ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയകളില്‍ ഒന്നടങ്കം തരംഗം സൃഷ്ടിക്കുകയും ചെയ്തു. ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെട്ട ഒരു ജിമ്മന്‍ ആയിരുന്നു തന്റെ ആദ്യ കാമുകന്‍ എന്നാണ് താരം പറഞ്ഞു തുടങ്ങുന്നത്. ചിത്രത്തില്‍ കണ്ടതു പോലെ തന്നെ അദ്ദേഹത്തിന്റെ ശരീരം കണ്ടായിരുന്നു ഇഷ്ടം തോന്നിയത് എന്നും താരം പറഞ്ഞു.
പിന്നീട് റിലേഷന്‍ഷിപ്പ് കൂടുതല്‍ വളര്‍ന്നപ്പോള്‍ അദ്ദേഹം തന്നോട് ഓരോ നിയന്ത്രണങ്ങള്‍ വെക്കാന്‍ തുടങ്ങി. ഓരോ കാര്യങ്ങളിലും നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും സോഷ്യല്‍ മീഡിയ അടക്കം ഉപേക്ഷിക്കാന്‍ ആവശ്യപ്പെടുകയുമായിരുന്നു എന്നുമാണ് താരം പറയുന്നത്. പെണ്ണ് കുട്ടികള്‍ മാത്രം ഉള്ളിടത്ത് പഠിച്ച തനിക്ക് ഇതൊക്കെ പുതിയ അറിവായിരുന്നുവെന്നും എല്ലാ ആണുങ്ങളും ഇങ്ങനെയാണ് എന്നാണ് ആദ്യം കരുതിയത്.
എല്ലാം ഉപേക്ഷിച്ചു അയാളെ മാത്രം സ്‌നേഹിച്ചിട്ടും പിന്നീടും ഉത്തരവുകള്‍ പിന്നാലെ വന്നു കൊണ്ട് ഇരുന്നെനും, അച്ഛന്‍ അമ്മ തുടങ്ങിവരുടെ ഒപ്പം അങ്ങോട്ടേലും പോകണമെങ്കില്‍ പോലും അയാളോട് ചോദിക്കണം എന്ന അവസ്ഥയില്‍ എത്തി. അനുസരിക്കുന്നു എന്ന് കണ്ടപ്പോള്‍ വീണ്ടും ഉത്തരവുകള്‍ വന്ന് തുടങ്ങി.
പതിയെ അയാളുടെ നോട്ടവും സംസാരവും ശരീരത്തെ പറ്റിയായിരുന്നുവെന്നും, തടിച്ചിയാണ്, സൗന്ദര്യമില്ല, ചില ആഹാരങ്ങള്‍ മാത്രമേ കഴിക്കാവൂ തുടങ്ങി സര്‍വത്ര നിയന്ത്രങ്ങള്‍ അയാള്‍ കൊണ്ട് വരാന്‍ തുടങ്ങിയെന്നും സൗഭാഗ്യ പറയുന്നു.
എന്നിട്ടും സ്‌നേഹിച്ച തന്നോട് സ്ത്രീധനത്തെ പറ്റി സംസാരിക്കാന്‍ തുടങ്ങിയെന്നും, എല്ലാം ഒറ്റമോളായ എനിക്ക് ഉള്ളതാണ് എന്ന് അറിയാഞ്ഞിട്ടും അത്തരത്തില്‍ ഉള്ള ചോദ്യങ്ങള്‍ സഹിക്കാന്‍ കഴിഞ്ഞില്ല അതിനെ തുടര്‍ന്ന് ആ ബന്ധം നിര്‍ത്തുകയായിരുന്നുവെന്നും സൗഭാഗ്യ വെളിപ്പെടുത്തി. അര്‍ജുന്‍ സോമശേഖര്‍ ആണ് സൗഭാഗ്യയുടെ ഭര്‍ത്താവ്.