പതിവ് നായികമാരെ പോലെ സോഷ്യൽ മീഡിയയിൽ സജീവമാണ് അനാർക്കലി മരിയ്ക്കാർ. ഇപ്പോൾ താരം സോഷ്യൽ മീഡിയയിൽ നടത്തിയിട്ടുള്ള ചില വെളിപ്പെടുത്തലുകൾ ആണു വൈറൽ ആകുന്നതു. അന്ന് കാമുകൻ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ട്.
ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് നടി അനാർക്കലി. ഇതിനൊപ്പം ചില സ്വകാര്യ നിമിഷങ്ങളും താരം പങ്കു വെക്കുന്നു. ആനന്ദം എന്ന ചലച്ചിത്രത്തിലൂടെയാണ് അനാർക്കലി അഭിനയ ജീവിതത്തിൻറെ തുടക്കം കുറിച്ചത്.
അവിടുന്ന് ഇങ്ങോട്ട് അനാർക്കലി മരയ്ക്കാർ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്. വളരെ പെട്ടെന്നായിരുന്നു അനാർക്കലി മരിയ്ക്കാർ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്. താൻ താടി ഉള്ളവരെയും ഇല്ലാത്തവരെയും പ്രേമിച്ചിട്ടുണ്ട്, ഒരു കാമുകനെ ബൈക്ക് ഓടിക്കുവാൻ വരെ പഠിപ്പിച്ചിട്ടുണ്ടത്രേ.
ഒരിക്കൽ എങ്കിലും പ്രണയം ഇല്ലാത്തവരായി ആരും ഉണ്ടാകില്ല. അത്തരത്തിൽ തന്റെ പ്രണയ നിമിഷങ്ങളെ കുറിച്ച് ഉൾപ്പെടെ വെളിപ്പെടുത്തിയിരിക്കുകയാണു അനാർക്കലി. പേരു കൊണ്ടു തന്നെ വ്യത്യസ്ത ആണ് അനാർക്കലി. പ്രണയവുമായി വളരെ അടുത്ത് നിൽക്കുന്ന പേര്. എന്നാൽ താരത്തിന് പ്രണയം മാത്രമല്ല വിരഹവും ഉണ്ടായിരിക്കുകയാണ്.
ആ ബ്രേക്ക് അപ്പിനെ കുറിച്ചും അനാർക്കലി വെളിപ്പെടുത്തിയിരിക്കുകയാണ് ഇപ്പോൾ. താരത്തിന്റെ മനസ്സിൽ ഇപ്പോളും ആ ഇഷ്ടം നിലനിൽക്കുന്നു എന്ന തരത്തിൽ ആണു പ്രതികരണങ്ങൾ. എല്ലാം അറിയുന്ന തന്റെ ഉമ്മ തനിക്കു ഇക്കാര്യത്തിൽ ഒരു ഉപദേശവും തന്നിരുന്നു. സൂക്ഷിച്ചു പ്രേമിക്കണം എന്നായിരുന്നു ഉമ്മ തന്ന ഉപദേശം എന്നും നടി പറയുന്നു.
അതു ചിലപ്പോൾ എങ്കിലും വാസ്തവം ആണെന്നു തോന്നിയിട്ടും ഉണ്ടെന്നും അനാർക്കലി പറയുന്നു. കാമുകന് വേണ്ടി സ്വഭാവത്തിൽ മാറ്റം വരുത്തിയ സന്ദർഭം വരെ ഉണ്ടായിട്ടുണ്ട്. അവനു ഇഷ്ടമില്ലാത്ത കാര്യങ്ങൾ ചെയ്യുന്നതിന് മുൻപ് ഒന്ന് ചിന്തിക്കുമായിരുന്നു. എന്നാൽ പിന്നീട് അത്തരം കാര്യങ്ങളിൽ നിന്നും എല്ലാം പുറത്തു വന്നു.
സോഷ്യൽ മീഡിയയിലൂടെ പുതിയ ഫോട്ടോകൾ പോസ്റ്റ് ചെയ്യുന്നതിൽ തല്പര ആണ് താരം. അതിലെ ഡ്രെസ്സിങ്ങിൽ ഉൾപ്പെടെ കുറ്റം പറയുന്നവരെ മൈൻഡ് ചെയ്യാറെ ഇല്ലെന്നും താരം പറയുന്നു. ചില കാര്യങ്ങളിൽ അൽപ്പം ബോൾഡ് തന്നെയാണു താരം. സ്വന്തമായി ശക്തമായ നിലപാടുകൾ ഉള്ള ആൾ.
ഇതിനൊക്കെ പുറമെ ഞെട്ടിക്കുന്ന മറ്റൊരു വെളിപ്പെടുത്തൽ കൂടി താരം നടത്തി. താൻ ഇപ്പോഴും ഒരു വ്യക്തിയെ പ്രേമിക്കുന്നുണ്ട്… അവൻ എന്നെ സ്നേഹിക്കുന്നതുപോലെ മറ്റൊരു പെൺകുട്ടിയെയും പ്രേമിക്കാൻ കഴിയുമെങ്കിൽ തനിക്ക് അതിൽ പ്രശ്നമൊന്നുമില്ല എന്നും അനാർക്കലി പറയുന്നു.
എന്നാൽ എന്നെ തേപ്പുകാരി ആക്കുന്നത് തനിക്കു സഹിക്കാൻ ആകില്ല. ആണുങ്ങൾ ഇഷ്ടമില്ലാത്തത് കാണുമ്പോൾ ദേഷ്യപ്പെടാറുണ്ട്. എന്നാൽ പെൺകുട്ടികൾ അത്തരത്തിൽ പൊട്ടി തെറിക്കാറില്ല. അത്തരം ഒരു സാഹചര്യത്തിൽ ബ്രേക്ക് അപ്പ് ആകുന്നതിനെ തേപ്പ് എന്നൊന്നും പറയുന്നതിനെ അംഗീകരിക്കാൻ വയ്യ.