in

അഭിനയത്തിൽ നിന്ന് ഇടവേള, പേരിൽ മാറ്റം, ജീവിതം മാറിമറഞ്ഞത് എങ്ങനെയെന്ന് തുറന്നു പറഞ്ഞ് സീരിയൽ താരം രസ്‌ന..!

മലയാള സീരിയല്‍ ചരിത്രത്തില്‍ ഏറെ ശ്രദ്ധ നേടിയ സീരിയലുകളില്‍ ഒന്നാണ് ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പാരിജാതം. അഞ്ഞൂറില്‍ അധികം എപ്പിസോഡുകള്‍ പൂര്‍ത്തിയാക്കിയ പാരിജാതം എന്ന ഒറ്റ സീരിയലിലൂടെ രസ്ന എന്ന നടിയും ശ്രദ്ധിയ്ക്കപ്പെട്ടു. എന്നാല്‍ പാരിജാതത്തിന് ശേഷം വലിയൊരു ഭാവി പ്രതീക്ഷിച്ച രസ്നയെ പിന്നീട് ഇന്റസ്ട്രിയില്‍ കണ്ടില്ല.

രസ്നയ്ക്ക് പിന്നാലെ സഹോദരി നീനുവും അഭിനയ ലോകത്തേക്ക് എത്തിയിരുന്നു. സത്യ എന്ന പെണ്‍കുട്ടി എന്ന സീരിയലിലൂടെ ശ്രദ്ധിയ്ക്കപ്പെട്ട നീനു നിരവധി സീരിയലുകളിലും ചുരുക്കം ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. നീനുവിനൊപ്പമുള്ള രസ്നയുടെ ചിത്രങ്ങളാണ് സോഷ്യല്‍ മീഡയയില്‍ ഇപ്പോള്‍ വീണ്ടും പ്രചരിയ്ക്കുന്നത്.

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്തിരുന്ന പാരിജാതം എന്ന സീരിയലില്‍ അരുണ, സീമ എന്നീ ഇരട്ട കഥാപാത്രങ്ങളായിട്ടാണ് രസ്ന എത്തിയത്. മികച്ച ടെലിവിഷന്‍ താരത്തിനുള്ള പുരസ്‌കാരം നേടിയ നടിയ്ക്ക് പാരജാതത്തിലൂടെ തന്നെ നിരവധി അവസരങ്ങളും ലഭിച്ചു. ഇതേ പേരില്‍ പാരിജാതം തമിഴിലേക്ക് റീമേക്ക് ചെയ്തിരുന്നു. അതിലും രസ്ന തന്നെയായിരുന്നു നായിക. കന്നടയിലേക്ക് റീമേക്ക് ചെയ്തപ്പോഴും രസ്ന തന്നെയായിരുന്നു നടി.

ചില സിനിമകളില്‍ മുഖം കാണിച്ചുവെങ്കിലും രസ്ന പിന്നീട് സീരിയലുകളില്‍ സജീവമായി. അമ്മക്കൈ, ശ്രീ ഗുരുവായൂരപ്പന്‍, വധു, പഞ്ചാഗ്‌നി, നന്ദനം, വൃന്ദാവനം, പൊന്ന് പോലൊരു പെണ്ണ്, സിന്ദൂരച്ചെപ്പ് തുടങ്ങിയ സീരിയലുകളിലും അഭിനയിച്ചിരുന്നു. പന്ത്രണ്ടാം ക്ലാസില്‍ പഠിയ്ക്കുമ്പോഴാണ് രസ്നയുടെ അഭിനയാരങ്ങേറ്റം.

തുടക്കത്തിലുള്ള ഉയര്‍ച്ച മുന്നോട്ട് കൊണ്ടു പോകാന്‍ പക്ഷെ നടിയ്ക്ക് സാധിച്ചില്ല ഇന്റസ്ട്രിയില്‍ തുടക്കത്തില്‍ തന്നെ വിവാദങ്ങള്‍ നേടിയ നടിയാണ് രസ്ന. ചില തുറന്ന് പറച്ചിലുകളുടെ പേരില്‍ രസ്ന വാര്‍ത്തകളില്‍ ഇടം പിടിച്ചു. ഉപ്പയെ കുറിച്ചുള്ള ചില വെളിപ്പെടുത്തലായിരുന്നു കാരണം.

രസ്നയുടെ കുടുംബ പ്രശ്നം കോടതി വരെ എത്തിയതും വാര്‍ത്തയായിരുന്നു. തുടര്‍ന്ന് നടി രഹസ്യമായി വിവാഹിതയായതായൊക്കെ വാര്‍ത്തകള്‍ വന്നു. വിവാഹിതയും രണ്ട് മക്കളുടെ അമ്മയുമായ രസ്ന ഇപ്പോള്‍ സന്തുഷ്ട കുടുംബ ജീവിതം നയിക്കുകയാണ്. സോഷ്യല്‍ മീഡിയയിലോ പൊതു വേദികളിലോ സാന്നിധ്യം അറിയിക്കാറില്ല.

അതേസമയം റിമി ടോമി അവതാരകയായെത്തിയ പരിപാടിയില്‍ തന്റെ പിതാവ് വിദേശത്താണെന്നാണ് രസ്ന അതുവരെ പറഞ്ഞിരുന്നത്. റിമിയുമായുള്ള ആ അഭിമുഖത്തില്‍ ഒരു കാര്യ നടി വെളിപ്പെടുത്തി. ബാപ്പ വിദേശത്താണെന്ന് കള്ളം പറഞ്ഞതാണ്. അദ്ദേഹം ഞങ്ങളെ ഉപേക്ഷിച്ചു പോവുകയായിരുന്നുവെന്ന് താരം വെളിപ്പെടുത്തി.

ഭര്‍ത്താവു പീ ഡിപ്പിക്കുന്നുവെന്ന് പറഞ്ഞ് രസ്നയുടെ മാതാവ് സാജിത നല്‍കിയ പരാതിയില്‍ തെളിവ് നല്‍കാനയി രസ്ന കോടതിയിലെത്തിയിരുന്നു.നാസര്‍ മാനസികമായും ശാരീരികമായും പീ ഡിപ്പിക്കുന്നുവെന്നാണ് സാജിതയുടെ മൊഴി. മകള്‍ സീരിയലില്‍ അഭിനയിച്ചു കിട്ടുന്ന പണം നല്‍കാത്തതിനെ തുടര്‍ന്ന് മണ്ണെണ്ണയൊഴിച്ചു കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും സാജിത നല്‍കിയ പരാതിയില്‍ ബോധിപ്പിച്ചിരുന്നു.

അമ്മയെ അച്ഛന്‍ ക്രൂരമായി പീഡിപ്പിക്കുന്നു എന്നാണ് രസ്ന കോടതിയെ അറിയിച്ചത്. എന്നാല്‍ പണവും പ്രശസ്തിയുമായപ്പോള്‍ രസ്നയും സാജിതയും നാസറിനെ ഉപേക്ഷിച്ച് സ്വതന്ത്രരാകാന്‍ ശ്രമിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ കൂടുംബാംഗങ്ങള്‍ പറയുന്നത്. അതേസമയം രസ്‌ന എന്നുള്ള പേര് മാറ്റി സാക്ഷി എന്ന പേരാണ് താരമിപ്പോള്‍ സ്വീകരിച്ചിരിക്കുന്നത്. അതും വാര്‍ത്തായായിരുന്നു.

Written by Editor 3

ഞാൻ ഒരു കുടുംബിനിയായിരിക്കാൻ ആഗ്രഹിച്ചു, പക്ഷെ എനിക്കത് വിധിച്ചിട്ടില്ലായിരുന്നു; രേഖ രതീഷ്‌ പറയുന്നു

അന്ന് കാമുകൻ ഇടിക്കുകയും തൊഴിക്കുകയും ചെയ്തിട്ടുണ്ട്; പ്രേമിക്കുന്ന കാര്യത്തിൽ ഉമ്മ നൽകിയ ഉപദേശം അതാണ്; അനാർക്കലി വെളിപ്പെടുത്തുന്നു..!