അഞ്ജിത നായർ എന്ന യൂട്യൂബറെ അറിയാത്ത സോഷ്യൽ മീഡിയ യൂസർ ഉണ്ടാകില്ല, സോഷ്യൽ മീഡിയ യൂസേഴ്സിന് വൈറൽ വീഡിയോസിലൂടെ അഞ്ജിത സുപരിചിതയാണ്. അഞ്ജിതയുടെ വീഡിയോകളെല്ലാം പലപ്പോഴും ഫേസ്ബുക്കിൽ പോലും ട്രെൻ്റിംഗ് ലിസ്റ്റിലെ മുൻനിരയിൽ തന്നെ സ്ഥാനം പിടിക്കാറുമുണ്ട്.
നടിയും മോഡലും ഇൻഫ്ലുവസറും കൂടിയാണ് അഞ്ജിത നായർ, വിവിധ ആൽബം ഗാനങ്ങളിലും ഹ്രസ്വചിത്രങ്ങളിലും വിവിധ പരസ്യങ്ങളുടെ മോഡലായും അഞ്ജിത ഇതിനോടകം പ്രത്യക്ഷപ്പെട്ടിട്ടുമുണ്ട്. ഇപ്പോഴിതാ അഞ്ജിതയുടെ ഒരു വീഡിയോ ഫേസ്ബുക്കിൽ ശ്രദ്ധ നേടുകയാണ്. തൻ്റെ വസ്ത്രധാരണത്തെ വിമർശിക്കുന്നവർക്കുള്ള മറുപടിയുമായാണ് അഞ്ജിത എത്തിയിരിക്കുന്നത്. അഞ്ജിത പങ്കുവെച്ച വീഡിയോ ഫേസ്ബുക്കിൽ വൈറലായിക്കഴിഞ്ഞു.
“ഒരു കാര്യം പറയാൻ വന്നതാണ്. ഇനിയും പറഞ്ഞില്ലെങ്കിൽ എന്നെ എല്ലാവരും കുറ്റം പറയും. എനിക്ക് വൈറലാവാനോ നിങ്ങളുടെ സ്നേഹം പിടിച്ചു പറ്റാനോ അല്ല ഈ വീഡിയോ ചെയ്യുന്നത്.
എൻ്റെ വസ്ത്രധാരണത്തെ നിങ്ങൾ കുറ്റം പറയുന്നുണ്ടല്ലോ, ഞാനെന്ത് കാണിച്ചിട്ടാണ് നിങ്ങളങ്ങനെ പറയുന്നത്. എൻ്റെ മാറിടങ്ങളോ വയറോ മറ്റു ഭാഗങ്ങളോ എവിടെയെങ്കിലും ഞാൻ കാണിച്ചിട്ടുണ്ടോ. എന്നിട്ടും നിങ്ങളെന്തിനാണ് അങ്ങനെയൊക്കെ പറയുന്നത്. എനിക്ക് അക്കാര്യത്തിൽ നല്ല സങ്കടമുണ്ട്.” അഞ്ജിത പങ്കുവെച്ച വീഡിയോയിൽ പറയുന്നു.
“നിങ്ങളെന്ത് പറഞ്ഞാലും കേട്ട് മിണ്ടാതെ നിൽക്കാൻ ഞാൻ ചെണ്ടയൊ കളിപ്പാട്ടമോ ഒന്നുമല്ലല്ലോ. സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമിൽ നിന്ന് തന്നെ എനിക്കൊരുപാട് വിഷമങ്ങളുണ്ട്, അത് നിങ്ങൾക്കറിയില്ല. ഞാനൊരു പെൺകുട്ടിയാണ്, നിങ്ങളിങ്ങനെ വായിൽ തോന്നുന്നത് വിളിച്ച് പറയുന്ന രീതി എന്ത് മോശമാണ്. ഞാനെന്ത് കാണിച്ചിട്ടാണ് എന്നെ ഇങ്ങനെ വിമർശിക്കുന്നത്. അതറിയാനായി ചോദിക്കുകയാണ്.” അഞ്ജിത പറഞ്ഞു.
“വസ്ത്രധാരണം ഓരോരുത്തരുടെയും വ്യക്തിപരമായ ഇഷ്ടങ്ങളാണ്. എൻ്റെ ശരീരം എവിടെയെങ്കിലും മുഴുവനായി കാണിക്കുന്ന ഒരു വീഡിയോ കാട്ടിത്തരാമോ” എന്നും വിമർശകരോട് അഞ്ജിത വെല്ലുവിളിക്കുന്നു.
“തെറ്റ് ചെയ്തിട്ടാണ് വിമർശനങ്ങൾ കേൾക്കുന്നതെങ്കിൽ വിഷമമുണ്ടാകില്ല. മറിച്ച് ഒരു തെറ്റും ചെയ്യാതെ ഇത്രയേറെ വിമർശനങ്ങൾ കേൾക്കേണ്ടി വരുന്നതിൽ ഒരുപാട് വിഷമമുണ്ട്. അനാവശ്യമായി വിമർശിക്കുന്ന ഈ പ്രവണത നിങ്ങൾ നിർത്തണമെന്നും അഞ്ജിത നായർ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. എന്നെ എന്തും പറയാമെന്ന രീതിയാണ് ഇപ്പോഴുള്ളതെന്നും സഹിക്കാനാകുന്നില്ലെ”ന്നും ഇടറുന്ന ശബ്ദത്തോടെ നടി പറഞ്ഞു.
“നിങ്ങളുടെ മുന്നിൽ കരയാനോ കണ്ണീരൊലിപ്പിക്കാനോ എനിക്കറിയില്ല. ഉള്ളിലുള്ള സങ്കടം ഇങ്ങനെ പറയാനേ എനിക്കറിയൂ എന്നു നടി പറയുന്നു. അങ്ങനെ പോലും ചെയ്യാതിരിക്കാൻ പറ്റാത്ത അവസ്ഥയായതുകൊണ്ടാണ് ഇങ്ങനെ വീഡിയോയിൽ വന്ന് പറയുന്നത്. ഞാനൊക്കെ ജീവിക്കാൻ വേണ്ടിയാണ് എൻ്റെ യൂട്യൂബ് ചാനൽ മുന്നോട്ട് കൊണ്ടുപോകുന്നത്.” അഞ്ജിത പറഞ്ഞു
“നെഗറ്റീവ് കമൻ്റുകൾ കൊണ്ട് പൊറുതിമുട്ടിയെന്നും കുടുംബക്കാരെയടക്കം ചീത്ത വിളിക്കുന്നതെന്തിനാണെന്നും നടി ചോദിക്കുന്നു. എൻ്റെ ചേച്ചിയുടെ ഒക്കെ ഒരവസ്ഥയെ കുറിച്ച് നിങ്ങളൊന്ന് ചിന്തിക്കണമെന്നും അഞ്ജിത പറയുന്നു. എല്ലാവർക്കും ഒരേ പോലുള്ള ശരീരപ്രകൃതിയുണ്ടാവണമെന്നില്ല. എൻ്റെ ശരീരപ്രകൃതി ഇതാണ്, അതിൽ എനിക്കിഷ്ടമുള്ള വസ്ത്രമല്ലേ ഞാൻ ധരിക്കേണ്ടത്.” അഞ്ജിത ചോദിക്കുന്നു.