in

ആരും മികച്ചവരല്ല ആരും താഴ്ന്നവർ അല്ല.. ആരും ആർക്കും തുല്യരല്ല.. പുതിയ ഫോട്ടോകൾ പങ്കുവെച്ച് നവ്യ

നന്ദനം എന്ന ഒരൊറ്റ സിനിമ മതി നവ്യാ നായര്‍ എന്ന നടിയുടെ അഭിനയ പാടവം തിരിച്ചറിയാന്‍. ചുരുങ്ങിയ കാലം കൊണ്ട് മലയാളത്തിലെ മുന്‍ നിര നായകന്മാരുടെ കൂടെ സിനിമയില്‍ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. ഏതു കഥാപാത്രവും താരത്തിനെ കയ്യില്‍ ഭദ്രമായിരുന്നു അത്രത്തോളം മികച്ച അഭിനയമാണ് താരം കാഴ്ചവെച്ചിരിക്കുന്നത്.

താരത്തിന്റെ ആദ്യ ചിത്രമായിരുന്നുവോ നന്ദനം എന്ന സിനിമ എന്നു പോലും സംശയിക്കുന്ന തരത്തിലുള്ള അഭിനയമായിരുന്നു നവ്യ കാഴ്ച വെച്ചത്. താരം അഭിനയിച്ച പല സിനിമകളും ഇപ്പോഴും ഹിറ്റാണ്. ഏതു കഥാപാത്രത്തോടും വളരെ പെട്ടെന്ന് തന്നെ ഇണങ്ങി അഭിനയിക്കാനും ആഴത്തില്‍ അറിഞ്ഞ് അവതരിപ്പിക്കാനും താരത്തിന് സാധിക്കും.

ഇപ്പോള്‍ കാലത്തിനൊപ്പം സഞ്ചരിക്കുന്ന താരം സോഷ്യല്‍ മീഡിയയിലും സജീവമാണ്. തന്റെ കുടുംബ വിശേഷങ്ങളൊക്കെ ആരാധകരോട് പങ്കുവയ്ക്കാറുമുണ്ട്. അതുകൊണ്ടു തന്നെ സിനിമയില്‍ നിന്നു വിട്ടു നിന്നു എങ്കിലും ആരാധകര്‍ക്ക് യാതൊരു കുറവുമില്ല. സിനിമ ജീവിതത്തില്‍ നിന്ന് വിട്ടുനിന്നെങ്കിലും സോഷ്യല്‍ മീഡിയ ഇടങ്ങളിലെല്ലാം താരം സജീവമായിരുന്നു.

താരത്തിന്റെ വിശേഷങ്ങളും മറ്റുമെല്ലാം ആരാധകര്‍ക്ക് വേണ്ടി നിരന്തരം താരം പങ്കുവെക്കാറുണ്ടായിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാകുന്നത് താരത്തിന്റെ പുതിയ ഫോട്ടോകളും ഫോട്ടോകള്‍ക്ക് താരം നല്‍കിയ ക്യാപ്ഷനും ആണ്. സാരിയില്‍ സുന്ദരിയായി താരത്തെ ഫോട്ടോകളില്‍ കാണുന്നു. ആരും മികച്ചവരല്ല ആരും താഴ്ന്നവര്‍ അല്ല..

ആരും ആര്‍ക്കും തുല്യരല്ല.. ഞാന്‍ ഞാനും നീ നീയും ആണ് എന്നാണ് താരം ഫോട്ടോകള്‍ക്കൊപ്പം കുറിച്ചിട്ടുള്ളത്. വളരെ മികച്ച അഭിപ്രായങ്ങളാണ് താരത്തിന്റെ ഫോട്ടോകള്‍ക്കും താരത്തിന്റെ കുറിപ്പിനും ആരാധകര്‍ നല്‍കി ക്കൊണ്ടിരിക്കുന്നത്. ഫോട്ടോകള്‍ ആരാധകര്‍ ഏറ്റെടുത്തു കഴിഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ സജീവമായ താരം അടുത്തിടെ നടത്തിയ ഒരു പ്രതികരണം ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു.

താരം വിവാഹ മോചിതയാകുന്നു എന്ന തരത്തിലേയ്ക്ക് പോലും റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. സ്ത്രീകളെ കുറിച്ചും സ്ത്രീകളുടെ ഉന്നമനത്തെ കുറിച്ചുമുള്ള താരത്തിന്റെ വാക്കുകളായിരുന്നു ആ സമയം മുഴുവന്‍ വാട്‌സാപ്പ് സ്റ്റാറ്റസ് ആയി വിലസിയിരുന്നത്. പല സ്ത്രീകള്‍ക്കും പറയാനുള്ള പല കാര്യങ്ങളും തന്നെയാണ് താരം തന്റെ വാക്കുകളില്‍ പറഞ്ഞുവെച്ചത് എന്നുകൊണ്ടു തന്നെ ആ വാക്കുകള്‍ക്ക് ഏറെ സ്വീകാര്യതയായിരുന്നു. നര്‍ത്തകിയായ താരം സിനിമയിലേയ്ക്ക് വരും മുന്‍പേ സെലിബ്രേറ്റിയായി മാറിയിരുന്നു.

അന്ന് സീരിയലില്‍ സജീവമായിരുന്ന അമ്പിളി ദേവിയുമായി കലോത്സവത്തില്‍ മത്സരിക്കേണ്ടി വന്ന താരത്തിന് വിജയ കിരീടം നഷ്ടമാകുകയും അതിന്റെ പേരില്‍ അമ്പിളി ദേവിക്കെതിരെ മാധ്യമ പ്രവര്‍ത്തകരോട് കരഞ്ഞുകൊണ്ട് പ്രതികരിച്ച താരത്തിന്റെ വീഡിയോ വൈറലാണ്. എന്തായാലും പിന്നീട് അമ്പിളി ദേവിയെ കടത്തിവെട്ടി സിനിമാ രംഗത്ത് ശോഭിക്കാന്‍ നവ്യയ്ക്ക് കഴിഞ്ഞു.

Written by Editor 2

സൂപ്പർ ഹിറ്റ് സീരിയൽ സ്വയംവരത്തിലെ ഗൗരിയെ ഓർമ്മയില്ലേ, സൗന്ദര്യം കൊണ്ടും പ്രണയ ഭാവങ്ങൾ കൊണ്ടും മലയാളികളുടെ മനം കവർന്ന താരത്തിന്റെ യതാർഥ ജീവിതം ഇങ്ങനെ

നായകനുമായി കെട്ടിപ്പിടിക്കരുത്, കട്ടിലിൽ കൂടെ കിടക്കുന്ന രംഗമൊന്നും ഉണ്ടാകരുത് എന്ന് അച്ഛൻ നിബന്ധന വച്ചു, പിന്നെ സംവഭവിച്ചത്; നടി ലക്ഷ്മി ഗോപാലസ്വാമി പറയുന്നു..!