ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്യ്തിരുന്ന സൂപ്പര്‍ ഹിറ്റ് പരമ്പരായിരുന്നു സ്വയംവരം. യുവാക്കളെ പോലും പിടിച്ചിരുത്തിയ സീരിയലുകളില്‍ ഒന്നായിരുന്നു സ്വയംവരം. സരസ്വതിചന്ദ്ര എന്ന ഹിന്ദി ഭാഷ സീരിയല്‍ മൊഴി മാറ്റിമായിരുന്നു സ്വയംവരം. മറ്റു സീരിയലുകളില്‍ നിന്ന് വ്യത്യസ്തമായി പ്രണയത്തിന്റെ കഥ തുറന്നു കാണിച്ച പരമ്പരയ്ക്കു ആരാധകര്‍ ഏറെ ആയിരുന്നു.
സരസ്സ് – ഗൗരി ജോഡി സീനുകള്‍ ഒന്നും തന്നെ ഇന്നും പ്രേഷകരുടെ മനസ്സില്‍ നിന്നും മാഞ്ഞുപോയിട്ടില്ല. ഗൗതമായിരുന്നു സരസ്സ് എന്ന കഥാപത്രത്തിലെത്തിയത്. ഗൗരി എന്ന കഥാപത്രത്തിലെത്തിയത് ജെന്നിഫറും. ഇരുവരും അഭിനയിക്കുന്നതിന് പകരം ജീവിച്ചുകാണിക്കുകയായിരുന്നു. സഞ്ജയ് ലീല ബന്‍സാലി തിരക്കഥ എഴുതിയ സീരിയലായിരുന്നു ഇത്. പിന്നീട മൊഴിമാറ്റം ചെയിതു മലയാളത്തിലെത്തിയപ്പോഴും സീരിയല്‍ പ്രേമികളുടെ മനസ്സില്‍ സരസിനും ഗൗരിക്കും വളരെവേഗം കയറിക്കൂടാന്‍ സാധിച്ചു.
സരസും ഗൗരിയും ഒരുമിച്ചുള്ള പ്രണയവും പ്രണയസീനുകളും പ്രേക്ഷകര്‍ ഇരുകയ്യും നീട്ടി സ്വീകരിക്കുകയായിരുന്നു. സീരിയലുകളില്‍ പൊതുവെ കണ്ടു വരുന്ന സ്ത്രീകള്‍ക്കുള്ള പ്രാധാന്യത്തെക്കാള്‍ നായികയ്ക്കും നായകനും ഒരുപോലെ പ്രാധാന്യം നല്‍കിയ പരമ്പര എന്നതായിരുന്നു സ്വയംവരം സീരിയലിന്റെ വ്യത്യസ്തത. സീരിയലില്‍ ഗൗരിയായി അഭിനയിച്ചു തകര്‍ത്ത ജെന്നിഫറിനെ മലയാളീ പ്രേക്ഷകര്‍ അത്രപെട്ടെന്ന് മറക്കാന്‍ സാധ്യതയില്ല.
സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും വളരെ വേഗത്തിലാണ് ജെന്നിഫര്‍ മലയാളീ പ്രേക്ഷകരുടെ മനസ്സില്‍ ഇടം പിടിച്ചത്. എന്നാല്‍ സീരിയലിലേതു പോലെ തന്നെ പ്രണയിച്ചാണ് ജെന്നിഫര്‍ വിവാഹം കഴിച്ചത്. പക്ഷെ താരത്തിന്റെ യഥാര്‍ത്ഥ ജീവിതം പരമ്പരയിലേതു പോലെ അത്ര സുഖകരമല്ലായിരുന്നു. അഭിനേതാക്കളായ കരണ്‍ സിംഗ് ഗ്രോവറും ജെന്നിഫര്‍ വിങ്റ്റും ആരാധകര്‍ക്കു പ്രിയപ്പെട്ട താര ദമ്പതികളായിരുന്നു.
2012ലാണ് ജെന്നിഫറും കരണ്‍ സിംഗും വിവാഹിതരാവുന്നത്. എന്നാല്‍ ഇരുവരുടെയും ദാമ്പത്യ ജീവിതം അധിക നാള്‍ നീണ്ടു നിന്നില്ല. 2013ല്‍ ഇരുവരും വേര്‍പിരിഞ്ഞു. ഇപ്പോള്‍ തന്റെ ദാമ്പത്യ ജീവിതത്തെ കുറിച്ചും വേര്‍പിരിയലിനെ കുറിച്ചും ഒരു അഭിമുഖത്തില്‍ സംസാരിക്കുകയാണ് ജെന്നിഫര്‍.
ദില്‍ മില്‍ ഗയെയുടെ സെറ്റില്‍ വെച്ചായിരുന്നു ഇരുവരും പരിചയപ്പെട്ടതും അടുക്കുന്നുതും്. ശേഷം ഇരുവരും തമ്മില്‍ ഡേറ്റിങ് ആരംഭിച്ചു. ദില്‍ മില്‍ ഗായെ പരമ്പരയില്‍ കരണ്‍ ഡോക്ടര്‍ വേഷത്തിലാണ് എത്തിയത്. പരമ്പരയില്‍ കിരണിന്റെ കാമുകിയുടെ വേഷത്തിലാണ് ജെന്നിഫര്‍ അഭിനയിച്ചത്. കരണ്‍ ജെന്നിഫറിനെ വിവാഹം കഴിക്കുന്നതിനു മുന്‍പ് ശ്രദ്ധ നിഗമിനെ വിവാഹം ചെയ്തിരുന്നു.
ശ്രദ്ധയുമായുള്ള വിവാഹ ജീവിതവും അധികന്നാള്‍ നീണ്ടുനിന്നില്ല. വിവാഹം കഴിഞ്ഞ് പത്തു മാസത്തിനുശേഷം ഇരുവരും പിരിഞ്ഞു. ശേഷമാണു ജെന്നിഫറുമായിട്ടുള്ള ഡേറ്റിംഗ്. ജെന്നിഫറിന്റെ അഭിമുഖത്തിലാണ് ഈ കാര്യങ്ങളെ കുറിച്ചു പറയുന്നത്. എന്നാല്‍ തങ്ങളുടെ വേര്‍പിരിയല്‍ സോഷ്യല്‍മീഡിയകളില്‍ പോലും കൊടുത്തിരുന്നില്ല.
സമൂഹത്തില്‍ നിന്ന് തന്നെ പുറത്തായിരുന്നു എന്ന് പറയാം. പക്ഷെ ഞങ്ങളെ കുറിച്ച് പലതും ആളുകള്‍ എഴുതിയിരുന്നു. എന്നാല്‍ അത് ഞങ്ങള്‍ ഇരുവരുടെയും സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമായിട്ടാണ് തോന്നിയത്. ആ സമയങ്ങള്‍ വളരെ സമ്മര്‍ദ്ദം നിറഞ്ഞതും മാനസികമായി തളര്‍ത്തിയിരുന്നെന്നും ജെന്നിഫര്‍ പറയുന്നു. തനിക് നഷ്ടപെട്ട സന്തോഷ നിമിഷങ്ങള്‍ തിരികെ എടുക്കാന്‍ കഴിഞ്ഞത് ജോലിയിലൂടെ ആയിരുന്നു.
എല്ലാ ജീവിതത്തിലും പ്രശ്നങ്ങളുണ്ട്. സിനിമ മേഖലകളില്‍ മാത്രമല്ല എല്ലാ മേഖലകളിലും പ്രശ്നങ്ങളുണ്ട്. പക്ഷെ താരങ്ങളുടെ പ്രശ്നങ്ങള്‍ മാത്രമാണ് പുറത്തു വരുന്നതും മീഡിയകള്‍ വാര്‍ത്തയാക്കുന്നതും. അത് അവര്‍ സെലിബ്രേറ്റികളും ആളുകള്‍ക്ക് പരിചിതമായ മുഖം ആയതുകൊണ്ടുമാണ. അവരുടെ ജീവിതത്തില്‍ നടക്കുന്ന ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ആരാധകര്‍ക്കിടയില്‍ ചര്‍ച്ചയാവുന്നതും അത് വലിയ വിഷയമായി മാറുന്നതും. അതുപോലെ തന്നെ താരങ്ങളുടെ ജീവിതത്തിലുണ്ടാകുന്ന പ്രശ്നങ്ങള്‍ ഞങ്ങളെയും അലട്ടുകയാണ് ചെയ്യുന്നതെന്നും ജെന്നിഫര്‍ പറഞ്ഞു.