അഭിനയ ജീവിതത്തിലെ പ്രണയം ഒരു പുതുമയല്ല, ഒന്നിച്ച് അഭിനയിച്ച് ഒടുക്കം പ്രണയത്തിലായി പിരിയാന്‍ കഴിയാത്തവരായി വിവാഹം കഴിഞ്ഞ് മക്കളുമായി ജീവിക്കുന്ന താരങ്ങള്‍ നമുക്കിടയില്‍ ഏറെയാണ്. അത്തരത്തില്‍ പ്രണയത്തിലായതാണ് സിനിമയിലെ സജീവ സാന്നിധ്യമായിരുന്ന പൂര്‍ണിമയും വില്ലന്‍ വേഷങ്ങളില്‍ നിറഞ്ഞു നിന്നിരുന്ന ആനന്ദിന്റേതും.
താരങ്ങള്‍ തമ്മിലുള്ള പ്രണയവും വിവാഹവുമെല്ലാം വളരെയധികം ചര്‍ച്ചയാകാറുണ്ട്. എന്നാല്‍, പൂര്‍ണിമ- ആനന്ദ് ജോഡികളുടേത് ഇതില്‍ നിന്നും അല്പം വ്യത്യസ്തമാണ്. കാരണം, ഇവരുടെ പ്രണയം അത്രയധികം രഹസ്യമായിരുന്നു. ഇരുവരും ഒന്നായതിന് ശേഷമാണ് പലരും ഇക്കാര്യം അറിഞ്ഞതുപോലും കാരണം, സിനിമയിലെയും സീരിയലിലെയും നായകനും നായികയും പ്രണയിച്ച് വിവാഹിതരാകുന്നത് പതിവാണെങ്കിലും വില്ലനും വില്ലത്തിയും ഒന്നിക്കുന്നത് അപൂര്‍വമാണ്. വിവാഹ ശേഷവും ഈ വില്ലനും വില്ലത്തിയും ഒന്നിച്ചതോ വിവാഹം കഴിച്ചതോ ഒന്നും പ്രേക്ഷകര്‍ അറിഞ്ഞിരുന്നില്ല. പ്രണയവും, ജീവിതവുമെല്ലാം സ്വകാര്യമായി തന്നെ തുടര്‍ന്നു.
സോഷ്യല്‍ മീഡിയ സജീവമായ അടുത്തിടെയാണ് വിവാഹ ജീവിതത്തിലെ സുന്ദര നിമിഷങ്ങള്‍ ഇവര്‍ പുറത്തു വിടുന്നത്. ഒരു താരത്തിളക്കവുമില്ലാതെ വളരെ ലളിതമായി വിവാഹിതരായവരാണ് ആനന്ദും പൂര്‍ണിമയും. മലയാളിയാണ് പൂര്‍ണിമ. എന്നാല്‍ ആനന്ദ് മലയാളിയല്ല എന്നതും പല പ്രേക്ഷകര്‍ക്കും അറിയില്ല. ഇരുവരുടെയും വിശേഷങ്ങളും ഒപ്പം ആനന്ദനിനെക്കുറിച്ചുള്ള കൂടുതല്‍ കാര്യങ്ങളുമാണ് ഇപ്പോള്‍ വൈറലാകുന്നത്.
ആനന്ദ് ഹൈദരാബാദിലാണ് ജനിച്ച് വളര്‍ന്നത്. തമിഴ് സിനിമയിലാണ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍, മലയാള സിനിമയിലെ കഥാപാത്രങ്ങളിലൂടെയാണ് ആനന്ദ് ശ്രദ്ധേയനായത്.
മലയാളിയെന്നു പ്രേക്ഷകര്‍ക്ക് തോന്നലുണ്ടാകാന്‍ കാരണം അദ്ദേഹത്തിന്റെ അഭിനയത്തിലെ പെര്‍ഫെക്ഷനാണ്. എന്തായാലും ഇരുവരുടെയും പ്രണയകഥ അതിരസകരമാണ്. തിരുവല്ല സ്വദേശിനിയാണ് പൂര്‍ണിമ. ഒരു തമിഴ് ഷോര്‍ട്ട് ഫിലിമിന്റെ ഷൂട്ടിംഗിനിടെയാണ് ആനന്ദും പൂര്‍ണിമയും പരിചയപ്പെടുന്നത്. അവിടെവെച്ച് ആദ്യമായി കണ്ടു , സൗഹൃദവും ആരംഭിച്ചു. ആ സൗഹൃദം പ്രണയത്തിലേക്കും വഴിമാറി. വിവാഹത്തിലും എത്തിച്ചേര്‍ന്നു. അതേസമയം, അഭിനയത്തില്‍ ഇപ്പോള്‍ രണ്ടുപേരും അത്ര സജീവമല്ല. തിരുവനന്തപുരത്തേക്ക് താമസം മാറിയ ആനന്ദും പൂര്‍ണിമയും ബിസിനസ് രംഗത്താണ് ശ്രദ്ധ പതിപ്പിക്കുന്നത്.
പൂര്‍ണിമയ്ക്കൊപ്പം അഭിനയിച്ചപ്പോള്‍ തന്നെ പ്രണയം തോന്നിയെന്നും അതാണ് വിവാഹത്തിലേക്ക് നയിച്ചതെന്നും താരം ഒരു അഭിമുഖത്തില്‍ തുറന്നു പറഞ്ഞിരുന്നു. ഇപ്പോള്‍ പൂര്‍ണിമ അഭിനയത്തില്‍ സജീവമായി. റെസ്റ്ററന്റ് രംഗത്താണ് ആനന്ദ് ശ്രദ്ധ പതിപ്പിക്കുന്നത്. വില്ലനായി മാത്രമല്ല സ്വഭാവിക കഥാപാത്രങ്ങളിലും തിളങ്ങിയിട്ടുണ്ട് അദ്ദേഹം. തെലുങ്കിലും തമിഴിലും മലയാളത്തിലും കന്നഡയിലുമെല്ലാം അഭിനയിച്ചിട്ടുണ്ട് ആനന്ദ്. ഭാഷാ പ്രശ്നം ഒരിക്കലും അനുഭവപ്പെട്ടിട്ടില്ല എന്നുള്ളതാണ് ആനന്ദിന്റെ പ്രത്യേകത.
ഉദയനാണ് താരം, മുസാഫിര്‍, തൊമ്മനും മക്കളും എന്നീ സിനിമകളിലൂടെയാണ് ആനന്ദ് പ്രേക്ഷക പ്രിയങ്കരനായത്. സിനിമയിലും സീരിയലിലുമെല്ലാം വില്ലത്തി വേഷത്തിലെത്തി പൂര്‍ണ്ണിമയും പ്രേക്ഷകരുടെ ഇഷ്ടം നേടിയെടുത്തു. ഒളിമ്പ്യന്‍ അന്തോണി ആദം, ചിന്താമണി ക്കൊലക്കേസ്, സേതുരാമയ്യര്‍ സിബി ഐ, മഞ്ഞുപോലൊരു പെണ്‍കുട്ടി തുടങ്ങിയ സിനിമകളിലൂടെയും ഒത്തിരി സീരിയലുകളിലും അഭിനയിച്ച പൂര്‍ണിമ മലയാളികള്‍ക്ക് ഏറെ സുപരിചിതയാണ്.