ബിഗ് ബോസ് സീസൺ ഫോറിൽ എത്തിയതോടെ മലയാളികൾക്ക് സുപരിചിതയായി മാറിയ മത്സരാർത്ഥിയാണ് അപർണ മൾബറി. സോഷ്യൽ മീഡിയയിലൂടെ മലയാളികളേക്കാൾ നന്നായി മലയാളം പറഞ്ഞ് കൈയ്യടി നേടിയ താരമായി മാറുകയായിരുന്നു അപർണ്ണ.
ബിഗ് ബോസ് പോലെ ഒരു ഷോയിലേക്ക് അപർണ്ണ എത്തുമെന്ന് ആരുംതന്നെ പ്രതീക്ഷിച്ചില്ല. അത്രയേറെ അപ്രതീക്ഷിതമായിരുന്നു അപർണയുടെ ബിഗ്ബോസ് എൻട്രി. ബിഗ് ബോസിന് പുറത്ത് എല്ലാവരുടെയും പ്രിയങ്കരിയായിരുന്നു അപർണ.
താരത്തിന് ഷോയിലൂടെ എത്തി മറ്റുള്ളവരുടെ ഇഷ്ടം നഷ്ടപ്പെടുമോ എന്ന ഭയം ഒരു വിഭാഗം ആളുകൾക്ക് ഉണ്ടായിരുന്നു. എങ്കിലും ബിഗ് ബോസിൻറെ പടിയിറങ്ങിയപ്പോൾ അപർണ മലയാളികളുടെ മനസ്സിൽ കൂടുതൽ ആഴത്തിൽ ഇടം നേടുകയാണ് ചെയ്തത്. ബിഗ് ബോസ് ചരിത്രത്തിൽ തന്നെ ഇത്രയും പോസിറ്റീവ് ഇമേജുള്ള മറ്റൊരു താരം ഉണ്ടായിട്ടുണ്ടോ എന്ന കാര്യം സംശയമാണ്.
ആരോടും കലഹിക്കാതെ തൻറെ ജോലി കൃത്യമായി ചെയ്ത് എല്ലാവരുടെയും മനസ്സ് കവർന്നിരുന്നു അപർണ. അപർണയെ പോലെയുള്ള ഒരു താരത്തിന് ചേർന്നതല്ല ബിഗ് ബോസ് ഷോ എന്നായിരുന്നു പുറത്താക്കിയതിനെ കുറിച്ച് പ്രേക്ഷകരുടെ വിലയിരുത്തൽ. ബിഗ് ബോസ് മലയാളത്തിൻറെ ഇതുവരെയുള്ള ചരിത്രത്തിലെ ആദ്യത്തെ വിദേശിയായ മത്സരാർത്ഥി ആയിരുന്നു അപർണ മൾബറി.
56 ദിവസത്തോളം ബിഗ് ബോസ് നാലാം സീസൺ ഭാഗമായതിന് ശേഷമാണ് അപർണ പുറത്തായത്. ഗെയിമുകൾ നന്നായി ചെയ്യുന്ന മത്സരാർത്ഥി ആയിരുന്നെങ്കിൽ കൂടിയ ജനശ്രദ്ധ നേടുന്ന കാര്യത്തിൽ അപർണ പിന്നിലോട്ട് ആയിരുന്നു എന്നതാണ് താരത്തിന് പ്രതിസന്ധി ആയത്. സോഷ്യൽ മീഡിയ വഴി മലയാളികളെ ഇംഗ്ലീഷ് പഠിപ്പിച്ചും മലയാളം പച്ചവെള്ളംപോലെ പറഞ്ഞു അപർണ ശ്രദ്ധനേടിയിരുന്നു.
ജനിച്ച നാടിനേക്കാൾ മലയാളത്തോടും കേരളത്തോടും അതിയായ സ്നേഹം സൂക്ഷിക്കുന്ന വ്യക്തിയാണ് അപർണ്ണ. ബിഗ് ബോസ് വീട്ടിൽ അധികം പ്രശ്നങ്ങൾ സൃഷ്ടിക്കാതെ എല്ലാവരുമായി നല്ലൊരു സൗഹൃദം അപർണ്ണ സൂക്ഷിച്ചിരുന്നു. വീട്ടിൽ 100 ദിവസം തികയ്ക്കുന്ന ആദ്യ വിദേശി ആകണമെന്ന ആഗ്രഹം മനസ്സിൽ സൂക്ഷിച്ചിരുന്നു അപർണ്ണ.
താരം പോയപ്പോൾ വീട്ടിൽ അവശേഷിക്കുന്നവർ എല്ലാം വിഷമിച്ചത് ഏറെ വാർത്തകൾ സൃഷ്ടിച്ചിരുന്നു. അശ്വിന് ശേഷം ആരെയും വെറുപ്പിക്കാതെ ബിഗ് ബോസ് ഹൗസിൽ നിന്ന് പുറത്തിറങ്ങുന്ന മത്സരാർത്ഥി കൂടിയായിരുന്നു അപർണ്ണ. പോകുമെന്ന് ഒട്ടും പ്രതീക്ഷിച്ചില്ല എന്നാണ് അപർണ അന്ന് പറഞ്ഞത്. വളരെ ഇമോഷണൽ ആയിരുന്നു താരം.
പുറത്തായി എന്ന റിസൾട്ട് പോലും കരഞ്ഞുകൊണ്ടാണ് അപർണ വായിച്ചത്.താരത്തെ ആളുകൾ അടുത്തറിഞ്ഞതും താരം ബിഗ് ബോസിൽ എത്തിയ ശേഷമാണ്. താരം ഒരു ലെസ്ബിയൻ ആണ്.തന്റെ വിവാഹത്തെക്കുറിച്ചും പങ്കാളിയെക്കുറിച്ച് ഒക്കെ അപർണ ബിഗ് ബോസിൽ വെളിപ്പെടുത്തിയിരുന്നു.
തൂവെള്ള നിറത്തിലുള്ള ഫ്രോക് അണിഞ്ഞ് എത്തിയിരുന്ന അപർണ്ണയുടെ ഏറ്റവും പുതിയ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ചർച്ചാവിഷയമായി മാറിയിരിക്കുന്നത്. തേയിലത്തോട്ടങ്ങളെ ലൊക്കേഷൻ ആക്കി പ്രകൃതിയോട് ഇണങ്ങുന്ന വിധത്തിലുള്ള ഫോട്ടോഷൂട്ട് ചിത്രങ്ങൾ ആണ് ഇപ്പോൾ അപർണ്ണ പങ്കുവെച്ചിരിക്കുന്നത്.