in

വെളിപ്പിനെ 4.30ന് എഴുന്നേറ്റ് വിളക്ക് കത്തിക്കും, ശേഷം അമ്പലത്തിൽ പോകും, ഭക്ഷണം എല്ലാം സ്വന്തമായി ഉണ്ടാക്കും: തന്റെ ശീലങ്ങളെ കുറിച്ച് ലേഖാ എംജി ശ്രീകുമാർ തുറന്ന് പറയുന്നു

മലയാളികളുടെ പ്രിയപ്പെട്ട താര ദമ്പതികള്‍ ആണ് എംജി ശ്രീകുമാര്‍- ലേഖ ശ്രീകുമാര്‍ എന്നിവര്‍. പാട്ടും കംപോസിങ്ങും റിയാലിറ്റി ഷോയുമായി സജീവമാണ് എംജി എങ്കില്‍ ലേഖ യൂട്യൂബ് ചാനലുമായി സജീവമാണ്. ലിവിങ് റ്റുഗദറിന് ശേഷമായാണ് ഇരുവരും വിവാഹിതരായത്.

തങ്ങളുടെ വിവാഹത്തക്കുറിച്ച് പലപ്പോഴും തുറന്നു പറഞ്ഞിട്ടുള്ള എംജി ശ്രീകുമാറും ലേഖയും നടത്തിയ തുറന്നുപറച്ചിലുകളും ഏറെ ശ്രദ്ധേയം ആയിരുന്നു. തങ്ങള്‍ക്ക് എതിരെ മോശം പ്രചാരണം നടത്തുന്നവര്‍ക്ക് എതിരെ ആയിരുന്നു വ്യക്തമായ മറുപടി നല്‍കികൊണ്ട് താര ദമ്പതികള്‍ എത്തിയതും. ഇരുവരുടെയും തുറന്നുപറച്ചിലുകള്‍ക്ക് കൈയടിയാണ് സോഷ്യല്‍ മീഡിയാ നല്‍കിയത്.

ഒരിക്കല്‍ റിയാലിറ്റി ഷോയില്‍ വച്ച് പറഞ്ഞ അതെ ഉത്തരമാണ് തന്റെ സൗന്ദര്യ രഹസ്യത്തിനു മറുപടിയായി ലേഖ നല്‍കിയത്. എപ്പോഴും സ്‌നേഹിക്കുന്ന ഭര്‍ത്താവ് കൂടെയുണ്ടെങ്കില്‍ നമ്മുടെ മുഖത്ത് ആ സന്തോഷം ഉണ്ടാകും. എപ്പോഴും വീട്ടില്‍ തല്ലു കൂട്ടലും ബഹളവും ആണെങ്കില്‍ അത് സ്ത്രീയുടെ പ്രസരിപ്പ് കുറയ്ക്കും എന്നാണ് ലേഖ മറുപടി നല്‍കിയത്. എംജിയുടെ നിഴലായി എപ്പോഴും ലേഖയും ഒപ്പം ഉണ്ടാകാറുണ്ട്.

2000 ലാണ് ഇരുവരും വിവാഹിതര്‍ ആകുന്നത്. അതിനു മുന്‍പ് ലിവിങ് റിലേഷനില്‍ ആയിരുന്നു. ‘ഇന്നേ വരെ ഞങ്ങള്‍ തമ്മില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. ഇനി ഒരു പ്രശ്‌നവും ഉണ്ടാവുകയും ഇല്ല. ഇത് വലിയൊരു അഹങ്കാരമായി പറയുന്നതല്ല. അവളുടെ സന്തോഷത്തില്‍ ഞാനും, എന്റെ സന്തോഷത്തില്‍ അവളും കൈ കടത്താറില്ല. എനിക്ക് ഇഷ്ട്ടം ഉള്ളതൊക്കെ അവള്‍ ചെയ്തു തരുന്നുണ്ട്. അവള്‍ക്ക് ഇഷ്ടമുള്ളത് ഞാനും’, എന്നാണ് ഒരിക്കല്‍ ശ്രീകുമാര്‍ പറഞ്ഞത്.

എനിക്ക് എന്റേതായ വ്യക്തിത്വം ഉണ്ട്. പക്ഷെ എന്റെ ഭര്‍ത്താവാണ് എന്റെ അവസാന വാക്ക്. ഞാന്‍ അതില്‍ വിശ്വസിക്കുന്നു. ശ്രീക്കുട്ടന്‍ ഒരു കാര്യം ഇല്ലാതെ അത് വേണ്ട ചെയ്യരുത് എന്ന് പറയില്ല. രണ്ടാമത് എനിക്ക് എല്ലാ സ്വാതന്ത്ര്യവും ഉണ്ട്. ചില സമയം ചില കാര്യങ്ങള്‍ അദ്ദേഹം ചെയ്യരുത് എന്ന് പറയുമ്പോള്‍ ആദ്യം വിഷമം തോന്നിയാലും അവിടെയാണ് അണ്ടര്‍സ്റ്റാന്ഡിങ്.

അതാണ് ദാമ്പത്യത്തിലെ വിജയം- എന്നാണ് ലേഖയുടെ പക്ഷം. ഞാന്‍ നേരത്തെ എഴുന്നേല്‍ക്കാറുള്ള ആളാണ്. 4.30 ന് എഴുന്നേറ്റ് വിളക്ക് കത്തിക്കും. ശേഷം അമ്പലത്തില്‍ പോകും. തിങ്കള്‍, ബുധന്‍, വ്യാഴം ദിവസങ്ങളില്‍ എറണാകുളത്തപ്പനെ തൊഴാറുണ്ട്. 6.30 ആവുമ്പോഴാണ് ഞാന്‍ തിരിച്ച് വരാറുള്ളത്. നേരത്തെ പ്രഭാത ഭക്ഷണം കഴിക്കുന്ന ശീലമാണ് തന്റേതെന്നും ലേഖ പറയുന്നു.

ഗൃഹലക്ഷ്മിക്ക് നല്‍കിയ അഭിമുഖത്തിലാണ് മകളെ കുറിച്ച് ലേഖ തുറന്നു പറഞ്ഞത്. ‘ശ്രീകുട്ടനെ പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞു. ഇനി എന്നെ കുറിച്ചാകട്ടെ എന്ന് തീരുമാനിച്ചിട്ടുണ്ടാകാം. എനിക്ക് മറച്ചുപിടിക്കാന്‍ ഒന്നുമില്ല. എനിക്കൊരു മോളുണ്ടെന്നത് എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. കല്യാണം കഴിഞ്ഞു അമേരിക്കയിലാണ്. ഞങ്ങള്‍ ഹാപ്പിയാണ് അവരും ഹാപ്പി’, എന്നാണ് വിവാദങ്ങള്‍ക്ക് ലേഖ പ്രതികരിച്ചത്.

ഞാന്‍ ദൈവത്തോട് നല്ല ഒരു സുഹൃത്തിനെ ചോദിച്ചു. ദൈവം എനിക്ക് എന്റെ മകളെ അയച്ചു തന്നു എന്ന ക്യാപ്ഷന്‍ അടങ്ങിയ ഒരു ചിത്രമാണ് ലേഖ പങ്കുവച്ചത്. ഒപ്പം എല്ലാ മാതൃദിനത്തിനും, പെണ്‍കുട്ടികളുട ദിനത്തിലും ലേഖ ആശംസകളും സോഷ്യല്‍ മീഡിയയില്‍ പങ്കിടാറുണ്ട്. അവധിക്കാലങ്ങളില്‍ മകളുടെ അടുത്തേക്ക് എംജിയും ലേഖയും പോകാറുണ്ട് എന്നും ചിത്രങ്ങളില്‍ നിന്നും വ്യക്തമാണ്.

ആദ്യ വിവാഹത്തെക്കുറിച്ചും മുന്‍പൊരിക്കല്‍ ലേഖ പറഞ്ഞിട്ടുണ്ട്. ‘ശ്രീകുട്ടന്റെ പാട്ടു കേട്ടെടുത്ത തീരുമാനം ഒന്നും ആയിരുന്നില്ല ഞങ്ങളുടെ വിവാഹം. പരസ്പരം പൂര്‍ണ്ണമായും മനസിലാക്കിയ ശേഷം എടുത്ത തീരുമാനം ആയിരുന്നു ഇതെന്നും ലേഖ പറയുന്നു. ജീവിതത്തില്‍ മുന്‍പ് ഒരു അനുഭവം ഉണ്ടായിരുന്നു. രണ്ടാമതും ആ തെറ്റ് ആവര്‍ത്തിക്കരുത്. അതുകൊണ്ടുതന്നെ വേണ്ടത്ര മുന്‍കരുതല്‍ എടുത്തിരുന്നുവെന്നും ലേഖ മനസു തുറന്നു.

Written by Editor 3

വില്ലനും വില്ലത്തിയും രഹസ്യമായി പ്രണയിച്ച കഥ.. മനസ്സ് തുറന്ന് ആനന്ദും പൂർണിമയും…!

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി തിളങ്ങുന്ന ഈ സുന്ദരി ആരാണെന്നു മനസ്സിലായോ? ആള് ഒരു ചില്ലറക്കാരിയല്ല…!