in ,

ആരംഭിച്ചിടത്ത് നിന്ന് എന്റെ വേരുകളിലേക്ക് മടങ്ങുന്നു:പൂർണിമ

ഈ വിജയദശമി ദിനത്തിൽ നൃത്ത ആരംഭം കുറിച് നടി പൂർണിമ ഇന്ദ്രജിത്ത്. സോഷ്യൽ മീഡിയയിലൂടെ പൂർണിമയാണ് വിജയദശമി ദിനത്തിൽ സന്തോഷവാർത്തയുമായി എത്തിയിരിക്കുന്നത് .നടിയും നർത്തകിയും ബിസിനസ് സംരംഭക യു മായ പൂർണ്ണിമയുടെ വിശേഷങ്ങൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാണ്. താരം പുതിയതായി പങ്കുവെച്ച്.സന്തോഷവാർത്തയും ആരാധകർ ഇരുകൈയും നീട്ടി സ്വീകരിച്ചു . നിരവധി പേർ കമൻറുകൾ നൽകി രംഗത്തെത്തിയിട്ടുണ്ട്.ചിത്രങ്ങൾക്കൊപ്പം മനോഹരമായ ഒരു കുറിപ്പ് നടി പങ്കുവെച്ചിട്ടുണ്ട്

ഈ വിജയദശമി എനിക്ക് ഒരു സുപ്രധാന ദിവസമാണ് എന്ന് അറിയിക്കുന്നു ഒന്നു ഒടുവിൽ എന്റെ എല്ലാ പിന്നോട്ടടികളും/ ഒഴികഴിവുകളും മാറ്റിവെച്ച് ഞാൻ എപ്പോഴും ആഗ്രഹിക്കുന്ന എന്തെങ്കിലും ചെയ്യാൻ എന്നെത്തന്നെ പ്രേരിപ്പിക്കുന്നു. എല്ലാം ആരംഭിച്ചിടത്ത് നിന്ന് എന്റെ വേരുകളിലേക്ക് മടങ്ങുന്നു എന്നാണ് പൂർണിമ സോഷ്യൽമീഡിയയിൽ കുറിച്ചത്.

വിവാഹത്തിനു ശേഷം നടി അഭിനയരംഗത്ത് അധികം സജീവമായിരുന്നില്ല .ഈയടുത്താണ് താരം അഭിനയത്തിലേക്ക് വരുന്ന സന്തോഷവാർത്ത അറിയിച്ചത്. വിവാഹത്തിനുശേഷം അവതാരികയായി നടി നിരവധി ഷോകളിൽ തിളങ്ങിയിരുന്നു. ഏറെക്കാലത്തിനു ശേഷം ആഷിഖ് അബു സംവിധാനം ചെയ്ത വൈറസ് എന്ന ചിത്രത്തിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. മലയാളത്തിലെ നിരവധി താരങ്ങളാണ് വിജയദശമി ദിനത്തിൽ ആശംസകളുമായി സോഷ്യൽ മീഡിയയിൽ എത്തിയത് ,എല്ലാവരും ഓരോ കലാ രംഗത്ത് പുതിയ ചുവടുവെപ്പ് നടത്തുന്ന സന്തോഷം പ്രേക്ഷകരെ അറിയിച്ചിരുന്നു..

Written by admin

ആളുകൾക്ക് ഇഷ്ടമാണെങ്കിൽ ഇനിയും ശങ്കറിന്റെ കൂടെ സിനിമ ചെയ്യാൻ താൽപ്പര്യമുണ്ട്- മേനക

കാതൽ മന്നനാ എന്ന ഹിറ്റ് തമിഴ് സോങ്ങിന് ചുവട് വച്ച് സാധിക…. പാവാടയിൽ സുന്ദരിയായി താരം… !!!