ബഡായി ബംഗ്ലാവിലെ ആര്യയ്ക്ക് പ്രത്യേകിച്ച് ഒരു മുഖവുരയുടെ ആവശ്യമില്ല. പ്രേക്ഷകരെ ഏറെ ചിരിപ്പിക്കാന്‍ കഴിവുള്ള ടെലിവിഷന്‍ താരം. മലയാളികള്‍ക്ക് ഏറെ സുപരിചിതയായ അവതാരകയും നടിയും ആണ് ആര്യ ബാബു.
മലയാളികളുടെ പ്രിയപ്പെട്ട റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം സീസണ്‍ 2 ലെ മികച്ച മത്സരാര്‍ഥികളില്‍ ഒരാളായിരുന്നു ആര്യ. ബിഗ് ബോസില്‍ വരും മുമ്പ് ഏഷ്യാനെറ്റിലെ ബഡായി ബംഗ്ലാവ് എന്ന ഹാസ്യപരമ്പരയിലൂടെ ആര്യ പ്രശസ്തയായിരുന്നു.
എന്നാല്‍, ബഡായി ബംഗ്ലാവിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ ബോള്‍ഡായ, സദാ ചിരിച്ചുകൊണ്ടിരിക്കുന്ന താരത്തിന്റെ യഥാര്‍ഥ ക്യാരക്ടറായിരുന്നു ബിഗ് ബോസ് ഷോയില്‍ കണ്ടത്. ചിരിച്ചുകൊണ്ട് സദാ പുറമേ കാണപ്പെടുന്നതു പോലെ അത്ര ബോള്‍ഡല്ല താരമെന്നും വിഷമങ്ങളും മിസ്സിങുമൊക്കെ വരുമ്പോള്‍ കരയാറുണ്ടെന്നും ആര്യ ബിഗ്ബോസില്‍ പറഞ്ഞിരുന്നു.
ബിഗ്‌ബോസ് ഷോയുടെ മുന്നേറ്റത്തിന് ഇടയിലായിരുന്നു താരം തന്റെ പ്രണയത്തെക്കുറിച്ച് പറഞ്ഞത്.ബിഗ് ബോസ് കഴിഞ്ഞയുടന്‍ താനും ജാനും വിവാഹിതര്‍ ആവുമെന്നുമായിരുന്നു ആര്യ പറഞ്ഞത്. എന്നാല്‍ അധികം വൈകാതെ തന്നെ ജാനുമായുള്ള പ്രണയം ആര്യയ്ക്ക് പാതിവഴിയില്‍ അവസാനിപ്പിക്കേണ്ടി വന്നു.
‘ആ ജാന്‍ തേച്ചിട്ട് പോയി’. ഇതിലും മനോഹരമായി അതെങ്ങനെ പറയുമെന്ന് എനിക്കറിയില്ല. അത്രയും ആത്മാര്‍ത്ഥമായാണ് ഞാന്‍ പ്രണയിച്ചതും അതേക്കുറിച്ച് പറഞ്ഞതും. അത്രയും വലിയ പ്ലാറ്റ്‌ഫോമില്‍ വെച്ച് പറഞ്ഞത് അതിനാലാണ്.ബിഗ് ബോസില്‍ നിന്നും തിരിച്ചുവന്നതിന് ശേഷം അതുവരെ കണ്ട ആള്‍ ആയായിരുന്നില്ല ഞാന്‍ കണ്ടത്.
ഒരു കമ്മിറ്റ്‌മെന്റിന് താല്‍പര്യമില്ല സിംഗിള്‍ ലൈഫുമായി മുന്നോട്ട് പോകാനാണ് താല്‍പര്യം എന്നായിരുന്നു ആര്യ ഇതിനേക്കുറിച്ച് പറഞ്ഞത്. അദ്ദേഹത്തിന്റെ ഇഷ്ടം അതാവുമ്പോള്‍ എനിക്ക് ഫോഴ്‌സ് ചെയ്യാനാവില്ലല്ലോ. ബിഗ് ബോസില്‍ നിന്നും പുറത്തിറങ്ങി പിറ്റേ ദിവസം മുതല്‍ ഒന്നര രണ്ട് വര്‍ഷമായി ഞാന്‍ ഡിപ്രഷനിലായിരുന്നു. മകള്‍ റോയയും ജാനുമായി നല്ല അടുപ്പത്തിലായിരുന്നു.
പുള്ളി ഇത് പറ്റില്ലെന്ന് പറഞ്ഞപ്പോള്‍ അവള്‍ക്കും അത് ഉള്‍ക്കൊള്ളാന്‍ പ്രയാസമായിരുന്നു. നല്ല അറ്റാച്ച്‌മെന്റായിരുന്നു. ഒന്നര വര്‍ഷമായി ഞാന്‍ കരഞ്ഞ് തളര്‍ന്ന് ഡിപ്രഷനില്‍ കഴിയുകയായിരുന്നു. ഇവള്‍ക്ക് ഇതെന്തിന്റെ കേടാണെന്ന് പറഞ്ഞ് എല്ലാവരും എന്നെ പുച്ഛിച്ചിരുന്നു. കുറേ കരഞ്ഞെങ്കിലും പെട്ടെന്ന് ഞാനും യാഥാര്‍ഥ്യം ഉള്‍ക്കൊള്ളുക ആയിരുന്നു എന്നും ആര്യ പറയുന്നു.
എന്തായാലും പഴയ ദുരനുഭവങ്ങളില്‍ നിന്നെല്ലാം തിരിച്ചെത്തി അഭിനയവും ആങ്കറിങും ബൊട്ടീക്കും എല്ലാമായി തിരക്കിലാണ് ആര്യ. തന്റെ സഹോദരിയുടെ വിവാഹം മനോഹരമായി നടക്കണമെന്ന സ്വപ്നവും ആഗ്രഹവുമാണ് ഇപ്പോഴുള്ളത് എന്നാണ് ആര്യ പറയുന്നത്.അതേസമയം തനിക്ക് അന്നും ഇന്നും ക്രഷ് തോന്നിയിട്ടുള്ള വ്യക്തി ആരാണെന്ന് വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് ആര്യ.
ആരാധകരുമായി സോഷ്യല്‍ മീഡിയ വഴി നടത്തിയ ക്യു ആന്റ് എയിലാണ് തന്റെ ക്രഷ് ആരാണെന്ന് ആര്യ വെളിപ്പെടുത്തിയത്. അന്നും ഇന്നും തന്റെ ക്രഷ് നടി നയന്‍താര ആണെന്നാണ് ആര്യ പറയുന്നത്. തനിക്ക് ഇപ്പോഴുള്ള ഏറ്റവും വലിയ ആഗ്രഹം എന്താണെന്നും ആര്യ വെളിപ്പെടുത്തി.