in

കോടിശ്വരിയായി ജനനം, അന്യ മതസ്ഥനുമായി വിവാഹം, ഒടുവിൽ പ്രശസ്‌ത നടിയായ അമ്മ ഒറ്റക്കാശ് നൽകാതെ വീട്ടിൽ അടിച്ച് പുറത്താക്കി, നടി ഐശ്വര്യയുടെ ജീവിത്തിൽ ശരിക്കും സംഭവിച്ചത് ഇങ്ങനെ

ഒരു കാലത്ത് മലയാളം,​ തമിഴ് ചിത്രങ്ങളിൽ സൂപ്പർ താരങ്ങളുടെ നായികയായി തിളങ്ങിയ നടിയാണ് ഐശ്വര്യ എന്ന ഐശ്വര്യ ഭാസ്കർ. മോഹൻലാലിന്റെ നായികയായി ബട്ടർഫ്ലൈസ്,​ നരസിംഹം,​ പ്രജ തുടങ്ങിയ സിനിമകളിൽ ഐശ്വര്യ തിളങ്ങിയിരുന്നു.

ജാക്ക്‌പോട്ട്,​ സത്യമേവ ജയതേ,​ ഷാർജ ടു ഷാർജ,​ നോട്ട് ബുക്ക് തുടങ്ങിയവയാണ് മറ്റ് ശ്രദ്ധേയ ചിത്രങ്ങൾ. സീരിയലുകളിലും താരം സജീവമായിരുന്നു. എന്നാൽ ഈയിടെ സിനിമയിലും സീരിയലുകളിലും താരത്തെ കാണാനില്ല. അതിന്റെ കാരണങ്ങൾ വ്യക്തമാക്കുകയാണ് ഐശ്വര്യ തമിഴ് മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ.

തനിക്ക് ജോലിയില്ലെന്നും പണമില്ലെന്നും തെരുവിൽ സോപ്പ് വിറ്റാണ് ജീവിക്കുന്നതെന്നും ഐശ്വര്യ അഭിമുഖത്തിൽ വെളിപ്പെടുത്തി. സിനിമകൾ ചെയ്യാൻ താത്‌പര്യമുണ്ടെന്നും ആരെങ്കിലും വിളിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും ഐശ്വര്യ പറയുന്നു.

‘ജോലിയില്ല. പണമില്ല. തെരുവുതോറും സോപ്പ് വിറ്റാണ് ജീവിക്കുന്നത്. കടങ്ങളില്ല. എന്റെ കുടുംബത്തിൽ ഞാൻ മാത്രമേയുള്ളൂ. മകൾ വിവാഹം കഴിഞ്ഞ് പോയി. എനിക്ക് യാതൊരു ജോലി ചെയ്യാനും മടിയില്ല. നാളെ നിങ്ങളുടെ ഓഫീസിൽ ജോലി തന്നാൽ അതും ഞാൻ സ്വീകരിക്കും. അടിച്ചുവാരി കക്കൂസ് കഴുകി സന്തോഷത്തോടെ ഞാൻ തിരികെപ്പോകും’ എന്നാണ് നടി പറഞ്ഞത്.

പ്രണയവിവാഹമായിരുന്നു ഐശ്വര്യയുടേത്. 1994ലാണ് തൻവീർ അഹമ്മദുമായി ഐശ്വര്യയുടെ വിവാഹം. എന്നാൽ മൂന്ന് വർഷത്തിനു ശേഷം ഇരുവരും വിവാഹമോചിതരായി. ‘വിവാഹമോചനം എന്നെ സംബന്ധിച്ച് അത്യാവശ്യമായിരുന്നു. വിവാഹം കഴിഞ്ഞ് ആറ് മാസം കഴിഞ്ഞപ്പോഴേക്കും ഈ ബന്ധം ശരിയാകില്ലെന്ന് തോന്നിയിരുന്നു. കുഞ്ഞിന് ഒന്നരവയസ് ആയപ്പോഴേക്കും പിരിഞ്ഞു. മുൻഭർത്താവും അദ്ദേഹത്തിന്റെ ഭാര്യയുമായി നല്ല ബന്ധമാണ് തനിക്കുള്ളതെന്നും ഐശ്വര്യ പറയുന്നു.

അമ്മയെ കുറിച്ച് ചോദിച്ച സമയത്തും ഒരുപാട് കാര്യങ്ങൾ പറയാനുണ്ടായിരുന്നു താരത്തിന്. തന്റെ ഭർത്താവും താനും കൂടി മകളുടെ വിവാഹത്തിന് ക്ഷണിക്കാൻ ചെന്നിട്ട് അമ്മ വാതിൽ പോലും തുറന്നില്ല. എന്താണ് കാരണം എന്ന് അറിയില്ല ഞാൻ ചിലപ്പോൾ അന്യമതസ്ഥനെ വിവാഹം കഴിച്ചതും മകളെ ഒരു ക്രിസ്ത്യാനിയെ കൊണ്ട് വിവാഹം കഴിക്കുന്നതും ആകാം. എന്താണ് ശരിക്കും ഉള്ള കാരണം എന്ന് മനസ്സിലാക്കാൻ സാധിച്ചിട്ടില്ല.

അഭിനയ ജീവിതത്തിൽ അമ്മ നല്ലൊരു നടിയാണ്. ആരാധകർ എല്ലാവരും അവരുടെ നല്ല വശങ്ങളെ കുറിച്ച് ആണ് ചിന്തിക്കുന്നത്..യഥാർത്ഥ ജീവിതത്തിൽ ഞാൻ ഒരു അന്യമതസ്ഥനെ സ്നേഹിച്ചതോ വിവാഹം കഴിച്ചതോ അമ്മയ്ക്ക് ഉൾക്കൊള്ളാൻ സാധിക്കുന്നില്ല. സഹോദരങ്ങൾക്ക് ഒക്കെ സ്വത്തു നൽകിയ അമ്മ എനിക്ക് ഒരു നയാപൈസ പോലും തന്നിട്ടില്ല എന്ന് ഐശ്വര്യ പറഞ്ഞു.

‘മദ്യപാനത്തിലോ അല്ലെങ്കിൽ എനിക്കു വേണ്ടിയോ ചെലവഴിച്ചല്ല എന്റെ കാശ് പോയത്. ഞാൻ എന്റെ കുടുംബത്തിനു വേണ്ടിയാണ് പണം ചെലവഴിച്ചത്. എന്റെ കരിയർ ഗ്രാഫ് മൂന്നു വർഷമാണ്, ഞാൻ തുടങ്ങി മൂന്നുവർഷത്തിനകത്ത് എന്റെ കല്യാണം കഴിഞ്ഞു. അതോടെ ഞാൻ സിനിമ വിട്ടുപോയി. രണ്ടാം ചാൻസിൽ വന്ന് ഹിറോയിൻ ആവാൻ എല്ലാവർക്കും നയൻതാരയുടെ ഗ്രാഫ് വരില്ലല്ലോ.

എനിക്കെന്റെ മകൾക്ക് ഏറ്റവും നല്ല കാര്യങ്ങൾ നൽകണമെന്നുണ്ട്. അതിനായി സ്വതന്ത്രമായി അധ്വാനിക്കുന്നു. എനിക്കൊരു യൂട്യൂബ് ചാനൽ ഉണ്ട്, പിന്നെ ഈ സോപ്പ് വിൽപ്പനയും. മകൾക്ക് താൻ വളരെ ഇൻഡിപെൻഡന്റായി ജീവിക്കുന്നതിൽ തന്നെയോർത്ത് അഭിമാനമേയുള്ളൂവെന്നും ഐശ്വര്യ പറഞ്ഞു.

Written by Editor 3

മലയാളി സീരിയൽ പ്രേക്ഷകരുടെ പ്രിയപ്പെട്ട നടിയായി തിളങ്ങുന്ന ഈ സുന്ദരി ആരാണെന്നു മനസ്സിലായോ? ആള് ഒരു ചില്ലറക്കാരിയല്ല…!

ദിൽഷയുടെ ഈ ഒരു കാര്യം മാത്രം ആരും അറിയാതെ പോയല്ലോ!! ബ്ലെസ്ലിയെ കൂട്ടുപിടിച്ചതിന് പിന്നിൽ ദിൽഷയുടെ ഉദ്ദേശ്യം ഇതായിരുന്നോ? സംഗതി കയ്യോടെ പിടിച്ച് പ്രേക്ഷകർ…!!