ഇപ്പോള്‍ സിനിമകളെക്കാള്‍ പ്രിയം എല്ലാവര്‍ക്കും സീരിയലുകളോടാണ്. സിനിമാ നടീ നടന്മാരെക്കാള്‍ ആരാധനയും അവരെ കൂടുതല്‍ സ്വാധീനിക്കുന്നതും സീരിയല്‍ നടീ നടന്മാരാണ്. നടീ നടന്മാരുടെ കാര്യങ്ങളില്‍ പൊതുവെ പ്രേക്ഷകര്‍ അപ് ടു ഡേറ്റാണ്. അവര്‍ ഇപ്പോള്‍ എവിടെ, എന്തെടുക്കുന്നു എന്ന കാര്യങ്ങള്‍ എപ്പോഴും തിരഞ്ഞുകൊണ്ടിരിക്കും. അത്തരത്തില്‍, മിനി സ്‌ക്രീനില്‍ സൂപ്പര്‍ ഹിറ്റായിരുന്നു ഏഷ്യാനെറ്റില്‍ സംപ്രേക്ഷണം ചെയ്ത അമ്മ എന്ന സീരിയല്‍. സീരിയലിലെ ചിന്നു എന്ന കഥാപാത്രമായി എത്തി പ്രേക്ഷകരുടെ ഹൃദയത്തില്‍ തന്റെതായ ഇടം നേടിയ താരമായിരുന്നു ഗൗരി കൃഷ്ണ.
കൃഷ്ണ ഗായത്രി എന്ന പെണ്‍കുട്ടിയാണ് പിന്നീട് ഗൗരി കൃഷ്ണ ആയി മാറിയത്. ചിന്നു എന്ന കഥാപാത്രമായി ഗൗരി എത്തിയതിനു ശേഷം പിന്നീട് മിനിസ്‌ക്രീനില്‍ ഒന്നും തന്നെ താരത്തെ ആരാധകര്‍ കണ്ടിരുന്നില്ല എന്നതാണ് സത്യം. ഇപ്പോള്‍ താരം എവിടെയാണെന്ന് ആരാധകര്‍ അന്വേഷിക്കുന്നുണ്ട്. ഇപ്പോഴിതാ അതിന് ഉത്തരവും കിട്ടിയിരിക്കുന്നു. പത്തനംതിട്ട സ്വദേശികളായ രാധാകൃഷ്ണന്‍ നായരുടെയും ബീനയുടെയും ഏകമകളാണ് ഗൗരി കൃഷ്ണ എന്ന കൃഷ്ണ ഗായത്രി പഠിച്ചതും വളര്‍ന്നതുമൊക്കെ തിരുവനന്തപുരത്തായിരുന്നു.
അഭിനയത്തോടും നൃത്തത്തോടും ആയിരുന്നു ഗൗരിക്ക് താല്പര്യം. ചെറുപ്പം മുതല്‍ തന്നെ കലാരംഗത്ത് സജീവമായിരുന്നു താരം. നൃത്തം, മോണോ ആക്ട്,പ്രസംഗം, നാടകം തുടങ്ങിയവയിലെല്ലാം തന്നെ തന്റെ കഴിവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ് ഗൗരി. അമ്മയുടെ ഒരു സുഹൃത്ത് വഴിയാണ് ആദ്യമായി ക്യാമറയ്ക്ക് മുന്‍പിലേക്ക് ഗൗരി എത്തുന്നത്. അമ്മയിലേക്ക് പി ചന്ദ്രകുമാര്‍ വഴി കടക്കുകയും ചെയ്തു. അച്യുതം കേശവം, മനുഷ്യം, എത്ര സുന്ദരമായ പദം എന്നീ രണ്ട് ടെലിഫിലിമുകളിലായിരുന്നു താരം തന്റെ അഭിനയമികവ് പ്രകടിപ്പിച്ചിരുന്നത്. പിന്നീട് കൈരളി ടിവിയിലേക്ക് എത്തിയ താരം കൊച്ചുവര്‍ത്തമാനം എന്ന ഷോയില്‍ അവതാരക.
തുടര്‍ന്നായിരുന്നു സംവിധായകന്‍ ടി എസ് സുരേഷ് ബാബു വഴി അമ്മ സീരിയലിലേക്ക് ഗൗരി എത്തുന്നത്. ഗൗരിയുടെ ഈ കഥാപാത്രമാണ് കരിയറില്‍ തന്നെ വലിയ മാറ്റം കൊണ്ടുവരുന്നത്. അമ്മ സീരിയലില്‍ ഗൗരി അഭിനയിക്കുന്നത് പ്ലസ് ടു കാലഘട്ടത്തിലായിരുന്നു പരമ്പരയില്‍ അഭിനയിച്ചുകൊണ്ടിരിക്കുമ്പോള്‍ ആയിരുന്നു ഗര്‍ഭശ്രീമാന്‍ എന്ന ചിത്രത്തില്‍ സുരാജ് വെഞ്ഞാറമൂടിനൊപ്പം അഭിനയിക്കുവാനുള്ള ഒരു അവസരം കൂടി ഗൗരിക്ക് ലഭിക്കുന്നത്. അഭിനയത്തോട് ഇഷ്ടം ഉണ്ടെങ്കിലും താല്‍ക്കാലികമായി അഭിനയത്തോട് വിട പറഞ്ഞ് പഠിക്കുവാന്‍ വേണ്ടി ബാംഗ്ലൂരിലെത്തി. ഇനിയും നല്ല റോളുകള്‍ ലഭിക്കുകയാണെങ്കില്‍ അഭിനയത്തിലേക്ക് തിരികെ വരും എന്നാണ് ഇപ്പോള്‍ കോളേജില്‍ ലക്ചററായി ജോലി ചെയ്യുന്ന ഗൗരി പറയുന്നത്.
പത്താം ക്ലാസിലും പ്ലസ് ടുവിനും ഒക്കെ നല്ല മാര്‍ക്ക് മേടിച്ച് തന്നെയാണ് ഗൗരി ജയിച്ചിരുന്നത്. മാതാപിതാക്കള്‍ക്കും ഗൗരിയെ കൂടുതല്‍ പഠിപ്പിക്കാന്‍ ആയിരുന്നു താല്‍പര്യം. ഗൗരിയുടെ ഏറ്റവും വലിയ സ്വപ്നമായിരുന്നു ചാര്‍ട്ടേഡ് അക്കൗണ്ടന്റ് എന്ന ഒരു ജോലി. ആ സ്വപ്നം സാക്ഷാത്കരിക്കുവാന്‍ തനിക്ക് സാധിച്ചു എന്നാണ് സാമൂഹിക മാധ്യമങ്ങളിലൂടെ ഒക്കെ താരം പറഞ്ഞിരിക്കുന്നത്. തുടര്‍ വിദ്യാഭ്യാസം ബാംഗ്ലൂരിലായിരുന്നു. പഠനം പൂര്‍ത്തിയാക്കുന്നതിന് മുന്‍പേ തന്നെ ബാംഗ്ലൂരിലെ ഒരു കമ്പനിയില്‍ ജോലിക്ക് കയറുകയും ചെയ്തു.