മലയാള മിനിസ്ക്രീൻ പരമ്പരകളിലൂടെ പ്രേക്ഷകർക്ക് പ്രിയങ്കരിയായ താരമാണ് ശ്രീലയ. ശ്രുതിലക്ഷ്മിയും ശ്രീലയയും മലയാളി പ്രേക്ഷകർക്ക് പ്രിയപ്പെട്ട രണ്ട് നടിമാരാണ്. രണ്ടു സഹോദരിമാരും പ്രമുഖ ചാനലുകളിൽ നിരവധി പരമ്പരകളിൽ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുണ്ട്.
കുട്ടിമണി എന്ന കഥാപാത്രം ഏറെ ശ്രദ്ധ നേടിയ ഒന്നായിരുന്നു. ഇപ്പോഴത്തെ വിവാഹത്തിന് ശേഷം താരം അഭിനേരംഗത്ത് നിന്നും പൂർണമായി വിട്ടുനിൽക്കുകയാണ്. ഒരു അഭിമുഖത്തിൽ താരം അഭിനയ ജീവിതത്തെക്കുറിച്ചും ഇപ്പോഴുള്ള സ്വകാര്യ ജീവിതത്തെക്കുറിച്ചും മനസ്സു തുറക്കുകയാണ്
കുട്ടിയും കോലം എന്ന ചിത്രത്തിൽ ആയിരുന്നു ശ്രീലയ ആദ്യമായി അഭിനയിച്ചത്.പക്രുവായിരുന്നു ചിത്രത്തിൻറെ സംവിധായകൻ.ഒരു ഫാമിലി അന്തരീക്ഷം ഫീൽ ചെയ്തത് സീരിയലിൽ അഭിനയിച്ചപ്പോഴാണ് അങ്ങനെയാണ് കൂടുതലും സീരിയലുകൾ ചെയ്യാൻ തുടങ്ങിയത്.സ്വന്തം കുടുംബത്തിലെ അംഗത്തെ പോലെയാണ് പ്രേക്ഷകർ സീരിയൽ കഥാപാത്രങ്ങളെ കാണുന്നത്. കുട്ടിമണി എന്ന കഥാപാത്രത്തെയും പ്രേക്ഷകർ വളരെ സ്നേഹത്തോടുകൂടി സ്വീകരിച്ചു.കുട്ടിമണിയെ ഉപദ്രവിക്കുന്നത് അപകടത്തിൽ പെടുത്താനും മറ്റുള്ളവർ ശ്രമിക്കുമ്പോൾ പ്രേക്ഷകർ അവൾക്ക് വേണ്ടി വഴിപാടുകൾ ഒക്കെ ചെയ്തിട്ടുണ്ടെന്നും താരം പറയുന്നു.
2017ലായിരുന്നു ശ്രീലയ ആദ്യം വിവാഹം ചെയ്തത്. ഒരു മാട്രിമോണി വഴി വന്ന ബന്ധമായിരുന്നു.അത് പക്ഷേ രണ്ടു വർഷത്തിനുശേഷം ദാമ്പത്യ ബന്ധത്തിലെ പൊരുത്തക്കേടുകൾ കാരണം ആ ബന്ധം വേർപെടുത്തി. പിന്നീടാണ് റോബിനെ വിവാഹം ചെയ്യുന്നത്. പിന്നീട് വിദേശത്തായിരുന്നു താമസം. ഇപ്പോൾ ശ്രീലയയ്ക്ക് ഒരു മകൾ കൂടിയുണ്ട്.