സ്ത്രീത്വത്തെ അപമാനിച്ചു എന്ന പരാതി നൽകി ആലുവ സ്വദേശിയായ നടി. യൂട്യൂബ് ചാനലിലൂടെ നടി സ്വാസികയും ബീനാന്റണിയും ഭർത്താവും മനോജ് നായരും തന്നെ അപമാനിച്ചു എന്ന് നടി പരാതി നൽകിയത്. നെടുമ്പാശ്ശേരി പോലീസ് ആണ് നിലവിൽ കേസ് എടുത്തിരിക്കുന്നത്. ഒന്നാം പ്രതിയാണ് ഭർത്താവ്. ബീന രണ്ടാംപ്രതിയും സ്വാസിക മൂന്നാം പ്രതിയുമായാണ് പരാതിയും കാണിച്ചിരിക്കുന്നത്.
പ്രമുഖ നടന്മാർക്കെതിരെ ആരോപണം ഉന്നയിച്ചതിന്റെ ദേഷ്യം സ്ത്രീത്വത്തെ അപമാനിക്കുന്ന രീതിയിൽ പരാമർശിച്ചു എന്നാണ് നടി പരാതി നൽകുന്നത്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകളിൽ ആണ് ചുമത്തിയിരിക്കുന്നത്. മലയാള സിനിമയിലെ പ്രമുഖ നടന്മാർക്കൊക്കെ എതിരെ ലൈംഗിക ആരോപണ പരാതിയുമായി നടി ഇതിനുമുമ്പ് രംഗത്തെത്തിയിരുന്നു.
ഇതിനുമുമ്പ് നടന്മാരായ ഇടവേള ബാബു മുകേഷ് ജയസൂര്യ ബാലചന്ദ്രമേനോൻ മണിയൻപിള്ള രാജു തുടങ്ങിയവർക്കെതിരെയൊക്കെ നടി പരാതിയുമായി രംഗത്തെത്തിയിരുന്നു. ഇവരുടെ പരാതിയിൽ നടന്മാർക്കെതിരെ പോലീസ് കേസെടുക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെയാണ് സ്വാസികക്കും ബീന ആന്റണിക്കും ഭർത്താവിനും എതിരെ നടി പരാതിയുമായി വീണ്ടും രംഗത്തെത്തിയത്. പരാതി നൽകിയ നടി വിമർശിച്ചുകൊണ്ട് പലരും സമൂഹമാധ്യമത്തിലൂടെ രംഗത്ത് എത്തിയിരുന്നു. ഹേമ കമ്മീഷൻ റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ പല നടിമാരും വാസ്തവ വിരുദ്ധമായ പല വിഷയങ്ങളിലും കേസുമായി മുന്നോട്ടു വന്നതിന് ചൂണ്ടിക്കാണിച്ചുകൊണ്ടായിരുന്നു പലരും വിമർശനങ്ങൾ ഉന്നയിച് രംഗത്ത് എത്തിയത്