in

കേക്കും വൈനും എന്നെ തകര്‍ത്തുകളഞ്ഞു : വർക്ഔട് ചെയ്ത് ബീന ആന്റണി

Actress Beena Antony shared new pictures from the gym with a caption on social media

ജിമ്മില്‍ നിന്നുള്ള പുത്തൻ ചിത്രങ്ങൾ പങ്കുവച്ച്, കുറിപ്പുമായി നടി ബീന ആന്റണി സോഷ്യൽ മീഡിയയിൽ. ‘പുതിയ വര്‍ഷത്തിന്റെ തുടക്കം. കേക്കും വൈനും എന്നെ തകര്‍ത്തുകളഞ്ഞു. വീണ്ടും പരിശ്രമം തുടരുകയാണ് ’എന്ന കുറിപ്പോടെയാണ് വർക്കൗട്ടിനിടെ പകർത്തിയ ചിത്രങ്ങൾ താരം  പ്രേക്ഷകർക്ക് ആയി പോസ്റ്റ് ചെയ്തിരിക്കുന്നത്.

ഏറ്റവും പുതിയ വിശേഷങ്ങൾ എല്ലാം താരം പ്രേക്ഷകർക്കായി സമൂഹമാധ്യമത്തിൽ പങ്കുവയ്ക്കാറുണ്ട്. ജിമ്മില്‍ ജോയിന്‍ ചെയ്തതിനെക്കുറിച്ചും, ശരീരഭാരം കുറച്ചതിനെക്കുറിച്ചുമൊക്കെ നേരത്തെ വിഡിയോകളില്‍ താരം തുറന്ന് പറഞ്ഞിരുന്നു. രശ്മി സോമന്‍ അടക്കമുള്ള സഹപ്രവർത്തകരും മിനിസ്‌ക്രീൻ ആരാധകരും ചിത്രത്തിന് താഴെ കമന്റുമായി എത്തിയിരുന്നു.

യൂട്യൂബ് ചാനലിലൂടെ താരം ഒരുപാട് വിശേഷങ്ങൾ പോസ്റ്റ്‌ ചെയ്യാറുണ്ട്. മനുസ് വിഷൻ എന്നാണ് ചാനലിന്റെ പേര്. സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളിൽ എല്ലാം ബീനാ ആൻറണിയും ഭർത്താവും തന്റേതായ അഭിപ്രായങ്ങൾ പങ്കുവെച്ചുകൊണ്ട് യൂട്യൂബിൽ എത്താറുണ്ട്. അടുത്തതായി സീരിയൽ നടിയുടെ മരണവുമായി ബന്ധപ്പെട്ട് താരങ്ങൾ സമൂഹമാധ്യമത്തിലൂടെ നടത്തിയ വെളിപ്പെടുത്തലുകൾ വാർത്തകളും ഇടം പിടിച്ചിരുന്നു.നടന്മാർക്കിടയിൽ ഉള്ള പ്രശ്നങ്ങളും സാമൂഹിക പ്രാധാന്യമുള്ള വിഷയങ്ങളും ആനുകാലിക പ്രസക്തങ്ങളിലെ താരങ്ങളുടെ നിലപാടുകളും ഒക്കെ വാർത്തകളിൽ ഇടംപിടിച്ചു പറ്റാറുണ്ട്.

Written by amrutha

The actor's recent inauguration ceremony, in which he stylishly colored his hair, also attracted a lot of attention on social media

ജഗതിയുടെ ലുക്ക് കോപ്പിയടിച്ചതല്ലേ!!  പ്രശംസകള്‍ക്ക് പിന്നാലെ ഹണി റോസിന് ട്രോൾ മഴ

Ritika Singh's new stylish pic

‘ഇത് നമ്മുടെ ഋതിക സിംഗ് അല്ലെ’….കിടിലൻ ലുക്കിൽ ഞെട്ടിച്ച് താരം..!!!