36 വയസ് കൂടുതലുള്ള ആളുമായി വിവാഹം. കേള്‍ക്കുമ്പോള്‍ നെറ്റി ചുളിക്കേണ്ട . നടി സീനത്തിനെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ജീവിതത്തെ സംബന്ധിക്കുന്ന ഒരു വലിയ പോയിന്റാണ് നടി സീനത്ത് നമുക്ക് മുന്നിലേയ്ക്ക് വച്ചിരിക്കുന്നത്. ജീവിതത്തില്‍ ആരൊക്കെ കൂട്ടിനുണ്ട് എന്ന് പറഞ്ഞാലും ചില നിമിഷങ്ങളില്‍ സ്വയം എടുക്കേണ്ടതായ ചില തീരുമാനങ്ങളുണ്ട്. അത് മികച്ചതായാല്‍ ജീവിതം സന്തോഷകരമായിരിക്കും. ജീവിതമല്ലേ ആര്‍ക്കും എന്തും എപ്പോള്‍ വേണമെങ്കിലും സംഭവിക്കാം.
ഒരുമിച്ച് ജീവിക്കാന്‍ പറ്റാത്തവര്‍ വേര്‍പിരിയും. കാര്യമറിയാതെ കുറ്റം പറയുന്നവര്‍ ധാരാളമുണ്ടാകും. അതിനൊന്നും ഞാന്‍ ഉത്തരം പറയുന്നില്ല. പക്ഷേ സഹോദരിയുടെ മരണം ശരിക്കും കെ ടിയെ തളര്‍ത്തിയിരുന്നു. മിനി സ്‌ക്രീനിന് പുറമെ മലയാള സിനിമയില്‍ നിരവധി പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുള്ള നടിയാണ് സീനത്ത്. നാടക നടിയില്‍ നിന്നുമായിരുന്നു വെള്ളിത്തിരയിലേക്ക് അരങ്ങേറ്റം നടത്തിയത്. പിന്നീട് ചെറുതും വലുതുമായ നിരവധി കഥാപാത്രങ്ങള്‍ക്കാണ് സീനത്ത് സിനിമയില്‍ ജീവന്‍വെപ്പിച്ചത്. കെ ടി മുഹമ്മദ് എന്ന പ്രശസ്ത നാടകാചര്യന്‍ പരിചയപ്പെടുത്തിയ നടിയായിരുന്നു സീനത്ത്.
പിന്നീട് അദ്ദേഹത്തിന് ജീവിതപങ്കാളിയായി സീനത്ത് മാറി. ആരോടും പറയാന്‍ ഇഷ്ടമില്ലാത്ത ചില കാരണങ്ങളാല്‍ ഇരുവരും വേര്‍പിരിയുകയും ചെയ്തു. എന്നാല്‍, ഇപ്പോഴിതാ മകനൊപ്പം കഴിയുന്ന സീനത്ത് ഭര്‍ത്താവായിരുന്ന കെ ടി മുഹമ്മദിനെ പറ്റി ചില കാര്യങ്ങള്‍ വെളിപ്പെടുത്തിയിരിക്കുകയാണ്. എന്തുകൊണ്ടാണ് വേര്‍പിരിഞ്ഞത് എന്ന് മറുപടി പറയാന്‍ അദ്ദേഹം ഇപ്പോള്‍ ജീവിച്ചിരിപ്പില്ല എന്നാണ് സീനത്ത് പറയുന്നത്. ഗുരുവായിരുന്നു കെ ടി. നാടകം നടക്കുമ്പോള്‍ ക്ഷീണം മറന്ന് ഞങ്ങളെ അഭിനയിച്ചു കാണിച്ചു തരാറുണ്ട്.
ഒരു കാര്യത്തില്‍ കൃത്യനിഷ്ഠ പാലിക്കുന്ന ഒരു വ്യക്തിയായിരുന്നു ആരും കാത്തിരിക്കുന്നതും ആര്‍ക്കുവേണ്ടിയും കാത്തിരിക്കുന്നതും ഇഷ്ടപ്പെട്ടിരുന്നില്ല.
അല്ലെങ്കില്‍ വീട്ടില്‍ എല്ലാവരും ബഹുമാനിക്കുന്ന തെറ്റ് കണ്ടാല്‍ വഴക്കു പറയുന്ന ഒരാള്‍. വിവാഹമോചനം ഒരു പ്രത്യേക സാഹചര്യത്തില്‍ ആണെന്ന് ഞാന്‍ മുന്‍പ് തന്നെ പറഞ്ഞിരുന്നു. ഇനി വീണ്ടും വീണ്ടും അത് പറയുന്നതില്‍ എന്തെങ്കിലും അര്‍ത്ഥമുണ്ട് എന്ന് എനിക്ക് തോന്നുന്നില്ല. മാത്രമല്ല മറുപടി പറയാന്‍ എന്ന് അദ്ദേഹം ജീവിച്ചിരിപ്പില്ല. ഞാന്‍ എന്റെതായ വഴി തിരഞ്ഞെടുക്കുകയും ചെയ്തു എന്നു മാത്രം പറയാം.ജീവിക്കാന്‍ മറന്നുപോയയാള്‍, കുടുംബത്തെ ഒരുപാട് സ്‌നേഹിച്ച അനുജനെയും സഹോദരിമാരെയും അവരുടെ മക്കളെ എല്ലാവരെയും ഒത്തിരി സ്‌നേഹിച്ചയാള്‍, കള്ളത്തരങ്ങളും കപടതയില്ലാത്ത സാധാരണക്കാരോട് കൂട്ടുകൂടാന്‍ ഇഷ്ടമുള്ള കുട്ടികളുടെ മനസ്സിലെ ഒരു വലിയ കലാകാരനും നാടകാചാര്യനും ആയിരുന്നു കെ ടി.
അവസാനനാളുകളില്‍ ഒറ്റപ്പെട്ടുപോയ കെ ടിയെ കുറിച്ച് ഓര്‍ക്കുമ്പോള്‍ നല്ല വിഷമമുണ്ടെന്നും സീനത്ത് പറയുന്നു. എന്നാല്‍ മോന്‍ അവന്‍ കുഞ്ഞുങ്ങളെപ്പോലെ അദ്ദേഹത്തെ നോക്കി. ആ ഭാഗ്യം അദ്ദേഹത്തിന് കിട്ടി. ഞാന്‍ കെ ടിയുടെ യുടെ ജീവിതത്തിലേക്ക് തിരികെ വരാന്‍ ആഗ്രഹിച്ചിരുന്നില്ല. മകനിലൂടെ ഞാന്‍ കൂടെ തന്നെ ഉണ്ടായിരുന്നു. അവനിലൂടെ എല്ലാം ഞാനറിയുന്നുണ്ടായിരുന്നുവെന്നും സീനത്ത് പറഞ്ഞുവെക്കുന്നു.