വളരെ ബോള്‍ഡായ ചുരുക്കം സിനിമാ താരങ്ങളില്‍ ഒരാളാണ് രചന നാരായണന്‍ കുട്ടി. പറയാനുള്ള കാര്യങ്ങള്‍ ആരോടും എവിടെയും വെട്ടി ത്തുറന്ന് പറയും. സോഷ്യല്‍ മീഡിയയില്‍ ഉള്‍പ്പെടെ ഈ തുറന്നു പറച്ചിലില്‍ യാതൊരു വിട്ടു വീഴ്ചയും തരാം നടത്താറില്ല. അതുകൊണ്ടു തന്നെ ഏത് വിഷയത്തിലും വ്യക്തമായ നിലപാട് രചനയ്ക്കുണ്ട്.
നടിയ്ക്ക് പുറമേ ഒരു നര്‍ത്തകി കൂടിയാണ് രചന. വളരെ മികച്ച മെയ്‌വഴക്കത്തോടെ തന്നെ വിവിധ അവാര്‍ഡ് നിശകളില്‍ താരം നിറഞ്ഞ് ആടാറുമുണ്ട്. മലയാള ചലച്ചിത്ര നടിയും മഴവില്‍ മനോരമയിലെ മറിമായം എന്ന ആക്ഷേപ ഹാസ്യ പരിപാടിയില്‍ വല്‍സല എന്ന കഥാപാത്രം ചെയ്യുന്ന നടിയും കോമഡി ഫെസ്റ്റിവല്‍ എന്ന പരിപാടിയുടെ അവതാരകയും ആണ് രചന നാരായണന്‍കുട്ടി.
മറിമായം സമകാലിക വിഷയങ്ങളിലൂടെ നമ്മെ ഏറെ ചിരിപ്പിക്കുകയും അതിലേറെ ചിന്തിപ്പിക്കുകയും ചെയ്ത ഹാസ്യ പരിപാടി ആയിരുന്നു. അതേസമയം, ഗ്ലാമർ വേഷങ്ങൾ ചെയ്യില്ല എന്നൊന്നും രചനയ്ക്കില്ല. സിനിമയിൽ കഥാപാത്രം ആവശ്യപ്പെടുന്ന തരത്തിലുള്ള ഗ്ലാമര്‍ വേഷങ്ങള്‍ ചെയ്യുന്നതിനോട് എതിര്‍പ്പില്ല എന്നും രചന പറയുന്നു. തിലോത്തമ എന്ന ചിത്രത്തില്‍ ബാര്‍ ഡാന്‍സർ ആയിട്ടാണ് ഞാന്‍ അഭിനയിച്ചത്.
അത്യാവശ്യം ഗ്ലാമറായ വേഷവും ആയിരുന്നു. അതുകൊണ്ട് അത്തരം വേഷങ്ങളോട് എതിര്‍പ്പില്ല എന്ന് രചന കൂട്ടിച്ചേര്‍ക്കുന്നു. തൃശൂര്‍ ടൗണില്‍ ഒരു മാനേജ്‌മെന്റ് സ്‌കൂളില്‍ ഇംഗീഷ് അധ്യാപികയായി ജോലി ചെയ്തിരുന്ന സമയത്താണ് മിനി സ്‌ക്രീനിലൂടെ അഭിനയ രംഗത്തെത്തിയത്. ഇതിനു മുന്‍പ് റേഡിയോ ജോക്കിയായും രചന പ്രവര്‍ത്തിച്ചിട്ടുണ്ട്. ലക്കി സ്റ്റാര്‍ ആയിരുന്നു രചന നായികയായ ആദ്യ ചലച്ചിത്രം.
ഇതില്‍ ജയറാം ആയിരുന്നു നായകന്‍. തൃശ്ശൂര്‍ ജില്ലയില്‍ ആണ് രചനയുടെ ജനനം. വിദ്യാര്‍ത്ഥി ആയിരുന്നപ്പോള്‍ സ്‌ക്കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയ നൃത്തം, ഓട്ടന്‍ തുള്ളല്‍, കഥകളി, കഥാ പ്രസംഗം തുടങ്ങിയ ഇനങ്ങളില്‍ പങ്കെടുത്തു. നാലാം ക്ളാസു മുതല്‍ പത്തു വരെ തൃശൂര്‍ ജില്ലാ കലാ തിലകമായിരുന്നു. പിന്നീട് യൂണിവേഴ്സിറ്റി കലാ തിലകമായും രചന തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
2011 ല്‍ ആണ് രചന നാരായണന്‍ കുട്ടി വിവാഹിതയാകുന്നത്. പൂര്‍ണ്ണമായും വീട്ടുകാര്‍ ആലോചിച്ച് ഉറപ്പിച്ച വിവാഹമായിരുന്നു അത്. അന്ന് അന്ന് സ്‌കൂള്‍ അധ്യാപിക ആയിരുന്നു നടി. ആ ദാമ്പത്യം അധിക നാള്‍ നീണ്ടു നിന്നില്ല. കേവലം ഒരു വര്‍ഷത്തിനുള്ളില്‍ 2012 ല്‍ ആ വിവാഹ ബന്ധത്തിന് തിരശീല വീണു.
2011 ജനുവരിയിലായിരുന്നു ആലപ്പുഴ സ്വദേശിയായ അരുണുമായുള്ള വിവാഹം നടക്കുന്നത്. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ കഴിയുമ്പോഴേക്കും ജീവിതത്തില്‍ പ്രശ്‌നങ്ങള്‍ തുടങ്ങി. വെറും പത്തൊമ്പത് ദിവസങ്ങള്‍ മാത്രമാണ് ഞങ്ങള്‍ ഭാര്യ- ഭര്‍ത്താക്കന്മാരായി കഴിഞ്ഞതെന്നും സ്വകാര്യ ജീവിതത്തെ കുറിച്ച് അധികം വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത രചന ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിട്ടുണ്ട്.