in

സീരിയലിൽ കാണുന്ന പോലെയല്ല ഇക്ക, ഇങ്ങനെയൊക്കെ ഉണ്ടാകുമെന്ന് ഒരിക്കലും വിചാരിച്ചിരുന്നില്ല: തുറന്നു പറഞ്ഞ് ഷഫ്‌ന

ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്യുന്ന സാന്ത്വനം എന്ന ഒറ്റ സീരിയലിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയാളാണ് സീരിയല്‍ താരം സജിന്‍. സാന്ത്വനം എന്ന സീരിയല്‍ ചെറുപ്പക്കാര്‍ പോലും കാണുന്നതിന് കാരണം ശിവാഞ്ജലിമാരുടെ പ്രണയ രംഗങ്ങള്‍ കാണാന്‍ വേണ്ടി മാത്രമാണ്. സീരിയലില്‍ വളറെ ഗൗരവക്കാരനായ ഭര്‍ത്താവാണ് ശിവന്‍. അതേ സമയം റൊമാന്‍സ് വേണ്ടിടത്ത് കട്ട റൊമാന്റിക് ഹീറോയും. സജിന്റെ അഭിനയ ജീവിതം ആദ്യം തുടങ്ങിയത് സിനിമയിലായിരുന്നു. മലയാളി, പ്ലസ് ടു എന്നിവയാണ് സജിന്‍ അഭിനയിച്ച സിനിമകള്‍. പ്ലസ്ടു സിനിമയിലെ നായികയായിരുന്ന നടി ഷഫ്‌നയെ തന്നെയാണ് പിന്നീട് സജിന്‍ പ്രേമിച്ച് വിവാഹം ചെയ്തത്.

സിനിമയുടെ ഷൂട്ടിങ് ഏതാണ്ട് അവസാനിക്കാനായ സമയത്തായിരുന്നു ഇരുവര്‍ക്കും പ്രണയം തോന്നി തുടങ്ങിയത്. എന്നാല്‍ രണ്ട് പേരും അത്രയ്ക്ക് സീരിയസ് ഒന്നും ആയിരുന്നല്ല. രണ്ട് വര്‍ഷത്തോളം പ്രണയിച്ച് നടന്നു. സജിനും ഷഫ്നയും തമ്മിലുള്ള വിവാഹത്തില്‍ വീട്ടുകാര്‍ക്ക് തീരെ താത്പര്യം ഉണ്ടായിരുന്നില്ല. വീട്ടുകാരുടെ സമ്മതം ഇല്ലാതെയാണ് ഇരുവരുടേയും വിവാഹം നടന്നത്. പിന്നീട് വീട്ടുകാരുടെ പിണക്കം മാറി. ഇപ്പോള്‍ ഇരുവരും സന്തുഷ്ടകരമായ ദാമ്പത്യ ജീവിതം നയിക്കുകയാണ്. ഷഫ്ന വഴിയാണ് സീരിയലിലേക്ക് സജിന്‍ എത്തിയത്. സജിനെപ്പോലെ തന്നെ ഷഫ്‌നയും സീരിയലുകളും മറ്റുമായി സജീവമാണ്. ഇപ്പോള്‍ ഷഫ്‌നയെക്കാള്‍ ആരാധകരുണ്ട് സജിനുണ്ട്.

യഥാര്‍ഥ ജീവിതത്തിലെ സജിന്റെ പ്രണയ കഥ സീരിയലിനെ വെല്ലുന്നതാണ്. മോഹന്‍ലാലിന്റെ കടുത്ത ആരാധകനായ സജിന്‍ സുഹൃത്തുക്കള്‍ക്കൊപ്പം മോഹന്‍ലാല്‍ അഭിനയിച്ച ഭഗവാന്‍ എന്ന സിനിമയുടെ ഷൂട്ടിങ് കാണാന്‍ പോയതായിരുന്നു. അവിടെ വച്ചാണ് ആദ്യമായി ഷഫ്നയെ നേരില്‍ കാണുന്നത്. ബാലതാര വേഷങ്ങളിലൂടെ ശ്രദ്ധേയായ ഷഫ്ന സിനിമയില്‍ ശ്രദ്ധിയ്ക്കപ്പെടുന്ന സമയമായിരുന്നു അത്. പിന്നീട് ഷഫ്ന നായികയായ ചിത്രത്തില്‍ സജിനും ഒരു വേഷം ചെയ്തു. 2010ല്‍ പുറത്തിറങ്ങിയ പ്ലസ് ടു എന്ന ചിത്രത്തില്‍ നായകന്റെ സുഹൃത്തുക്കളില്‍ ഒരാളായിട്ടാണ് സജിന്‍ എത്തിയത്. നായിക ഷഫ്‌നയായിരുന്നു. പക്ഷെ അപ്പോഴൊന്നും പ്രണയം ഉണ്ടായിരുന്നില്ല എന്നാണ് സജിന്‍ തന്നെ പറയുന്നത്. സീരിയലിലെ പോലെയാണോ ശിവേട്ടന്‍ വീട്ടിലെന്ന് ചോദിച്ചാല്‍ നേരെ ഓപ്പോസിറ്റാണെന്നാണ് ഷഫ്‌ന പറയുന്നത്. വളരെ ഫ്രീയായി സംസാരിക്കുമെന്നു നടി പറയുന്നു.

സോഷ്യല്‍ മീഡിയയില്‍ സജീവമാണ് ഷഫ്‌നയും സജിനും. ഇവരുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. ഇടയ്ക്ക് സജിനെ കുറിച്ച് ഷഫ്‌ന എഴുതിയ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ഒപ്പം സജിന്‍ നെറുകയില്‍ ചുംബനം നല്‍കുന്ന ചിത്രവും ഷഫ്‌ന പങ്കുവെച്ചിരുന്നു. ‘നിന്റെ ഹൃദയമിടിപ്പ് കേട്ട് രാവിലെ ഉണര്‍ന്ന് നിന്റെ ശ്വാസത്തിന്റെ ചൂടിലേക്ക് അലിഞ്ഞ് ഉറങ്ങാന്‍ കഴിയണേ എന്നാണ് ഞാന്‍ അല്ലാഹുവിനോട് എപ്പോഴും പ്രാര്‍ത്ഥിക്കുന്നത്. സ്‌നേഹം എന്താണെന്ന് നിന്നിലൂടെ ഞാന്‍ അനുഭവിക്കുകയും ചെയ്തു.

ഞാന്‍ നിങ്ങളെ കണ്ടുമുട്ടിയതിന് ശേഷം ഞാന്‍ എങ്ങനെ മറ്റുള്ളവരെ സ്‌നേഹിക്കുകയും അവരെ പരിപാലിക്കുകയും ചെയ്യണമെന്ന് പഠിച്ചു. എന്റെ പ്രവൃത്തികള്‍ മെച്ചപ്പെട്ടു. ജീവിതത്തെ എങ്ങനെ സ്‌നേഹിക്കണമെന്നും ആസ്വദിക്കണമെന്നും എല്ലാം നീ എന്നെ പഠിപ്പിച്ചു. എന്റെ ജീവിതത്തിന്റെ നല്ല ഭാഗമായതിന് നന്ദി… നിങ്ങള്‍ ഒരു അത്ഭുതകരമായ മനുഷ്യനാണ്, ഒരു നല്ല മകന്‍, ഉറ്റ സുഹൃത്ത്, ഏറ്റവും നല്ല ഭര്‍ത്താവ് ഒപ്പം ഒരു ആകര്‍ഷണീയമായ യാത്രാ പങ്കാളി…. നിങ്ങള്‍ എനിക്ക് നല്‍കിയ എല്ലാ മികച്ച അനുഭവങ്ങള്‍ക്കും നന്ദി… കൂടുതല്‍ അനുഭവിക്കാന്‍ എനിക്ക് കാത്തിരിക്കാനാവില്ല….’ ഷഫ്‌ന കുറിച്ചു.

തമിഴ് സൂപ്പര്‍ ഹിറ്റ് പരമ്പരയായ പാണ്ഡ്യസ്റ്റോഴ്‌സിന്റെ മലയാളം പതിപ്പാണ് സാന്ത്വനം സീരിയല്‍. തെലുങ്ക്, കന്നഡ, മറത്തി, ബംഗാളി, ഹിന്ദി തുടങ്ങിയ ഭാഷകളിലും സീരയല്‍ സംപ്രേക്ഷണ ചെയ്യുന്നുണ്ട്. മലയാളത്തെ പോലെ തന്നെ മറ്റ് ഭാഷകളില്‍ നിന്നും നല്ല അഭിപ്രായമാണ് സീരിയലിന് ലഭിക്കുന്നത്.

Written by Editor 3

ഇരയായ പെൺകുട്ടിക്ക് എല്ലാവിധ പിൻന്തുണയും നൽകിയാണ് ഇടതുപക്ഷ സർക്കാർ മുന്നോട്ട് പോകുന്നത്; രശ്മി നായർ തുറന്ന് പറയുന്നു

36 വയസ് കൂടുതലുള്ള കെ ടി യുമായി വിവാഹം , സിനിമയിലും സീരിയലിലും സജീവ സാന്നിധ്യം , സാന്ത്വനം പരമ്പരയിലെ വില്ലത്തി രാജേശ്വരിയായി വേഷമിടുന്ന യാഥാര്‍ത്ഥ ജീവിതകഥ