in ,

വയറു കാണിക്കുന്നതൊ ശരീര ഭാഗം കാണിക്കുന്നതോ ഒന്നും അല്ല പ്രശ്നം… പക്ഷേ… നിലപാട് വ്യക്തമാക്കി രജിഷ വിജയൻ….

അനുരാഗ കരിക്കിൻ വെള്ളം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് ചുവടുവയ്ക്കുകയും ആദ്യ സിനിമയിൽ തന്നെ സംസ്ഥാന ചലച്ചിത്ര പുരസ്കാരം സ്വന്തമാക്കുകയും ചെയ്ത മലയാളികളുടെ പ്രിയപ്പെട്ട താരമാണ് രജിഷ വിജയൻ.

ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം കാഴ്ചവയ്ക്കാൻ കഴിഞ്ഞ താരത്തിന് മലയാളസിനിമയിൽ പിന്നീട് നിരവധി അവസരങ്ങൾ ലഭിക്കുകയുണ്ടായി. ഒരു സാധാരണക്കാരിൽ നിന്ന് ഒരു നടിയെന്ന നിലയിൽ തന്നെ വളർത്തിയെടുത്ത കഴിവ് മുഴുവൻ അനുരാഗ കരിക്കിൻ വെള്ളത്തിന്റെ സംവിധായകനും അണിയറ പ്രവർത്തകർക്കും ആണെന്ന് രഞ്ജിഷ് മുൻപേ തന്നെ വ്യക്തമാക്കിയിരുന്നു.

സിനിമയെ കുറിച്ച് ഒരു ധാരണയും ഇല്ലാതിരുന്ന ഒരാളെ കൊണ്ട് ഇതൊക്കെ ചെയ്യിപ്പിച്ച ഫുൾ ക്രെഡിറ്റ് സിനിമയുടെ സംവിധായകനാണ്. സാധാരണ പറയും പോലെ നീ ജീവിച്ചാൽ മതി എന്നൊന്നും എന്നോട് പറഞ്ഞിട്ടില്ല. ഞാൻ എന്താണ് ചെയ്യേണ്ടത് എന്ന് കൃത്യമായ നിർദ്ദേശങ്ങൾ അവർ എനിക്ക് തന്നിരുന്നു. എനിക്ക് കൃത്യമായ വർക്ക്ഷോപ്പ്, ട്രെയിനിങ് എന്നിവയും നൽകിയിരുന്നു. എന്നെ ഒരു നോർമൽ പേഴ്സൺ എന്ന നിലയിൽ നിന്നും ഒരു ആർട്ടിസ്റ്റ് നിലയിലേക്ക് മാറ്റിയെടുത്തത് അനുരാഗിൻ കരിക്കുംവെള്ളത്തിന്റെ ടീമാണ്.

എന്നെക്കൊണ്ട് ഒരു ആക്ടർ ആകാൻ സാധിക്കും എന്ന് സ്വയം മനസ്സിലാക്കി തന്നത് അവരുടെ സപ്പോർട്ട് കൊണ്ടാണെന്ന് രഞ്ജിഷ് ഇതിനുമുൻപ് വ്യക്തമാക്കുകയുണ്ടായി. അതിനു ശേഷം നിരവധി സിനിമകളിൽ ശക്തമായ കുറെയേറെ കഥാപാത്രങ്ങൾക്ക് ജീവൻ നൽകുവാൻ രഞ്ജിഷയ്ക്ക് സാധിച്ചിട്ടുണ്ട്. ഓരോ കഥാപാത്രവും എന്നും മലയാളികൾ ഓർത്തിരിക്കുന്നവ തന്നെയാണ്.

തമിഴിലും താരം സാന്നിധ്യമറിയിച്ചു കഴിഞ്ഞു. മനസ്സിനക്കരെ, സൂര്യ ചലഞ്ച്, ഉഗ്രം ഉജ്ജ്വലം തുടങ്ങിയ ടെലിവിഷൻ പരിപാടികളുടെ അവതാരികയായി ആണ് രഞ്ജിഷ കരിയർ ആരംഭിക്കുന്നത്. അതിനുശേഷം ജോർജേട്ടൻസ്പൂരം, ഒരു സിനിമക്കാരൻ, ജൂൺ, ഫൈനൽ, സ്റ്റാൻഡ് അപ്പ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്യുവാൻ താരത്തിന് അവസരം ലഭിച്ചു.

പല കാര്യങ്ങളിലും വ്യക്തമായ കാഴ്ചപ്പാടും അഭിപ്രായങ്ങളും ഉള്ള താരം അടുത്തിടെ ഐറ്റം ഡാൻസ്മായി ബന്ധപ്പെട്ട് നടത്തിയ പ്രസ്താവനയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തത്. ഐറ്റം ഡാൻസ് കളിക്കാൻ തനിക്ക് ഇഷ്ടമല്ലെന്നും അതിന് കാരണങ്ങളുണ്ടെന്നും താരം പറയുന്നു. ഐറ്റം ഡാൻസ് കളിക്കാൻ എനിക്ക് ഇഷ്ടമല്ല. ഗ്ലാമറസായ റോളുകൾ അഭിനയിക്കില്ല എന്നോ അല്ലെങ്കിൽ ആ രീതിയിലുള്ള വസ്ത്രങ്ങളും ഇടില്ല എന്നൊന്നും ഒരിക്കലും പറയുന്നില്ല.

പക്ഷേ അതുപോലെയുള്ള വേഷങ്ങൾ ഞാൻ അശ്ലീലമായി കാണാത്തിടത്തോളം എനിക്ക് അതിൽ പ്രശ്നം ഇല്ല. എൻറെ ശരീരത്തിന് അനുയോജ്യമാണ് എങ്കിൽ ഞാൻ അത്തരം വസ്ത്രങ്ങൾ ധരിക്കും. കൈ കാണിക്കില്ല വയറു കാണിക്കില്ല എന്നതു പോലുള്ള പ്രശ്നങ്ങൾ ഒന്നും എനിക്കില്ല

അത് ഭംഗിയായി സൗന്ദര്യാത്മകമായി കാണിച്ചിരിക്കുന്നതിൽ എനിക്ക് ഒരു പ്രശ്നവുമില്ല. എന്നാൽ അതിനെ ഒബ്ജെക്റ്റിഫൈ ചെയ്യുന്നതാണ് എനിക്ക് പ്രശ്നമായി തോന്നുന്നത്.ഐറ്റം ഡാൻസിന്റെ പ്രശ്നത്തെക്കുറിച്ച് പറയുകയാണെങ്കിൽ അതിലെ പാട്ടും പാട്ടിലെ വരികളു സോങ് ചെയ്യുന്ന രീതിയും ഡാൻസിന്റെ മൂവ്മെൻറ് ഒക്കെയാണ്. ഇതൊക്കെ ഒരു ശരീരത്തെ ഒബ്ജെക്റ്റിഫൈ ചെയ്യുകയാണ്.

ആണ് ആണെങ്കിലും പെണ്ണാണെങ്കിലും ഒരുപോലെയാണ്. ഇങ്ങനെ നടത്തുന്ന ഒരു കാര്യത്തിന്റെ ഭാഗമാകുവാൻ എനിക്ക് താല്പര്യമില്ല. എന്നിലൂടെ ഒരു മനുഷ്യ ശരീരത്തെ അടയാളപ്പെടുത്തുവാൻ ഞാൻ ആഗ്രഹിക്കുന്നില്ല. അതാണ് കാര്യം. എൻറെ ശരീരത്തിന് ഇണങ്ങുന്ന എന്നാൽ കണ്ടാൽ വൃത്തി തോന്നിക്കുന്ന വസ്ത്രങ്ങളാണ് എങ്കിൽ ഞാൻ ധരിക്കുമെന്ന് താരം വ്യക്തമാക്കുകയുണ്ടായി.

Written by admin

മദ്രസയെ കുറിച്ച് പറയുമ്പോള്‍ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോകുന്നുവെന്ന് ഡയാന, നരകത്തിലെ വിറക് കൊള്ളി ആകണ്ടങ്കില്‍ തട്ടം ഇട് തുടങ്ങാന്‍ കമന്റ്

മൂത്തമകളും ഞാനും തമ്മിൽ 11 വർഷത്തെ വ്യത്യാസം മാത്രം, അതുകൊണ്ടാണ് അങ്ങനെ വിളിക്കുന്നത്; കാരണം വെളിപ്പെടുത്തി രവീണ ടണ്ടൻ