in

ഇനി സർജറി ചെയ്താലേ കാലിൻറെ പ്രശ്നം മാറുകയുള്ളൂ: ഷൂട്ടിങ്ങിനിടെ സംഭവിച്ച അപകടത്തെക്കുറിച്ച് രജിഷ വിജയൻ

മലയാളത്തിലും അന്യഭാഷയിലുമായി നിരവധി ചിത്രങ്ങളിൽഅഭിനയിച്ച് പ്രേക്ഷകശ്രദ്ധ നേടിയെടുക്കുന്നതാരമാണ് രജിഷ വിജയൻ. ഇപ്പോഴത്തെ ഒരു ഷൂട്ടിങ്ങിനിടയിൽ പറ്റിയ പരിക്ക് ഇനിയൊരു ശാസ്ത്രക്രിയയിലൂടെ മാറ്റമേ ഭേദമാക്കാൻ സാധിക്കുമെന്ന് താരം ഒരു ഓൺലൈൻ മാധ്യമ നൽകിയ അഭിമുഖത്തിൽ പറഞ്ഞു.

ഫൈനൽസ് എന്ന ചിത്രത്തിൻറെ ഷൂട്ടിംഗ് ഒരാഴ്ച കൂടി ഉണ്ടായിരുന്ന കൊണ്ട് തനിക്ക് ലൊക്കേഷനിലേക്ക് പോകേണ്ടി വന്നിരുന്നുവെന്നും ഷൈൻ ടോം ചാക്കോയ്ക്ക് വന്നതിന്റെ സമാനമായ മുറിവാണ് തനിക്കും സംഭവിച്ചതെന്നും രജിഷ പറഞ്ഞു.

ചിത്രത്തിന് വേണ്ടി ഒരു മാസം കൊണ്ട് സ്പോർട്സ് സൈക്കിൾ ഓടിക്കാൻ പഠിച്ചു. ഓടിച്ചു പഠിക്കുന്ന സമയത്ത് വീണിരുന്നില്ല പക്ഷേ ഒരു ദിവസം സൈക്കിളിന്റെ ടയറിന്റെ ഇടയിൽ കമ്പ് കയറി, അങ്ങനെ വീണു.

സൈക്കിൾ ട്രാക്കിലിട്ട് ഓടിക്കുന്നതാണ് പരിക്ക് പറ്റാതിരിക്കാൻ കൂടുതൽ നല്ലത്. കുഴിയുള്ള റോഡിൽ ഓടിക്കാൻ പറ്റില്ല. ഡബിൾ ബ്രേക്ക് വിട്ട് വീണാൽ നട്ടെല്ലിന് ശബ്ദം വരെ സംഭവിച്ചേക്കാം. അതുകൊണ്ട് വശങ്ങളിലേക്ക് മാത്രമേ വീഴാവു എന്നും കോച്ച് പറഞ്ഞിരുന്നു.

ഷൂട്ടിങ്ങിനിടയിലാണ് എനിക്ക് അപകടം സംഭവിക്കുന്നത്. ആശുപത്രിയിൽ പോയപ്പോൾ ചതവ് മാത്രമേ ഉണ്ടായിരുന്നുള്ളൂ എന്ന് ഡോക്ടർ പറഞ്ഞു. ഷൂട്ടിംഗ് തീരാറായപ്പോഴാണ് അസ്വസ്ഥതകൾ ഉണ്ടായത്. എറണാകുളത്ത് വച്ച് ഒരിക്കൽ തളർന്നു വീഴുകയും ചെയ്തു. അവിടെ വെച്ചാണ് ലിഗ്മെൻറ് ടെയർ ആണെന്ന് അറിയുന്നത്. എന്നും രജിഷ അഭിമുഖത്തിൽ പറഞ്ഞു

Written by amrutha

എന്തുകൊണ്ട് പേരിനറ്റത്തെ ജാതി വാൽ മുറിക്കുന്നില്ല : വിമർശകന്റെ ചോദ്യത്തിന് മറുപടിയുമായി ഗൗതമി നായർ

എന്നെ സ്വപ്നം കാണാൻ പഠിപ്പിച്ചത് ജ്യോത്സനയാണ്,  നല്ലൊരു വ്യക്തിത്വത്തിനു ഉടമ  : സുഹൃത്തിനെ കുറിച്ച് സിത്താര