തൊണ്ണൂറ് കാലഘട്ടങ്ങളില്‍ ബോളിവുഡില്‍ നിറഞ്ഞുനിന്ന നടിയായിരുന്നു രവീണ ടണ്ടന്‍. ദേശീയ പുരസ്‌കാരമുള്‍പ്പെടെയുള്ള നേട്ടങ്ങള്‍ സ്വന്തമാക്കിയ താരം തമിഴ്, തെലുങ്ക് ഭാഷകളിലും അഭിനയിച്ചിട്ടുണ്ട്. നീണ്ട ഇടവേളയ്ക്ക് ശേഷം രവീണ ഈയടുത്ത് തിരിച്ചെത്തിയിരുന്നു.
ഇരുപതു വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമയിലൂടെയാണ് രവീണയുടെ രണ്ടാം വരവ്. കെ.ജി.എഫ് 2വില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷത്തിലാണ് രവീണയെത്തിയത്.
ശക്തമായ കഥാപാത്രത്തെയാണ് രവീണ ചിത്രത്തില്‍ അവതരിപ്പിച്ചത്. ചിത്രത്തില്‍ ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വേഷമാണ് രവീണ കൈകാര്യം ചെയ്യുന്നത്. രാമിക സെന്‍ എന്നാണ് കഥാപാത്രത്തിന്റെ പേര്. കെ.ജി.എഫിന്റെ കഥ തന്നെ വല്ലാതെ ആകര്‍ഷിച്ചുവെന്നും അതിമനോഹരമായി പ്രശാന്ത് തനിക്ക് കഥ വിവരിച്ചു തന്നുവെന്നും. ആദ്യഭാഗം കാണാതെയാണ് രണ്ടാം ഭാഗത്തിന്റെ കഥ കേട്ടതെന്നും രവീണ പറഞ്ഞിരുന്നു.
പ്രേക്ഷക ഹൃദയങ്ങളില്‍ എക്കാലവും ഇടമുള്ള താരമാണ് രവീണ ടണ്ടന്‍. കൊച്ചുമകന്റെ മാമോദീസയ്ക്ക് രവീണ അമൂല്യ സമ്മാനം നല്‍കിയത് വാര്‍ത്തയായിരുന്നു. കൊച്ചുമകന്‍ രുദ്രയുടെ സ്വര്‍ണത്തിലുള്ള കുഞ്ഞുപാദങ്ങളും, കൈകളും ഫ്രെയിം ചെയ്താണ് രവീണ നല്‍കിയത്. രുദ്രയുടെ മാമോദീസയുടെ ചിത്രങ്ങള്‍ രവീണയും സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ‘ഈ ദിനങ്ങള്‍ അല്‍പം പ്രത്യേകതയുള്ളതാണ്.
കുടുംബത്തിന്റെ തുടര്‍ച്ചയായ എന്റെ കുഞ്ഞു രുദ്രയുടെ മാമോദീസയാണ്. എപ്പോഴും സന്തോഷം മാത്രം. ദൈവം അനുഗ്രഹിക്കട്ടെ.’ രവീണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചതിങ്ങനെയായിരുന്നു. രുദ്രയോടൊപ്പമുള്ള ക്യൂട്ട് ചിത്രങ്ങളും രവീണ ആരാധകര്‍ക്കായി പങ്കുവച്ചു. ‘ഞാനും എന്റെതും. ഒരേ മുഖഭാവം. അവന്റെ അമ്മൂമ്മയെ പോലെ തന്നെയാണ് അവനും’. എന്ന കുറിപ്പോടെയാണ് രവീണ മറ്റൊരു ചിത്രം പങ്കുവച്ചത്.
ടെക്നിക്കലി നാനി എന്ന വാക്ക് വിളിക്കുന്ന സമയത്ത് ഏകദേശം 70-80 വയസ് പ്രായമുണ്ടാവുമെന്ന് ആളുകള്‍ കരുതുന്നു. ഞാന്‍ എന്റെ പെണ്‍കുട്ടികളെ എടുക്കുമ്പോള്‍ എനിക്ക് 21 വയസ് ആയിരുന്നു. മൂത്തമോള്‍ക്ക് അന്ന് പ്രായം പതിനൊന്ന് വയസ്.
ശരിക്കും ഞാനും അവളും തമ്മില്‍ പതിനൊന്ന് വര്‍ഷത്തെ വ്യത്യാസമേ ഉള്ളു. അവള്‍ക്കൊരു കുഞ്ഞ് ജനിച്ചു. അതുകൊണ്ട് അവളെനിക്ക് സുഹൃത്തിനെ പോലെയാണ്. പക്ഷേ ടെക്നിക്കലി ഞാന്‍ അവളുടെ അമ്മയെ പോലെയാണ്. അതാണ് ഞാനൊരു മുത്തശ്ശിയായതെന്നും രവീണ പറഞ്ഞിരുന്നു.
2016ലാണ് രവീണ ടണ്ടന്റെ വളര്‍ത്തുമകളായ ഛായ ഗോവ സ്വദേശിയായ ഷോണിനെ വിവാഹം കഴിക്കുന്നത്. 1990ല്‍ വിവാഹത്തിനു മുന്‍പാണ് രവീണ രണ്ടു പെണ്‍കുട്ടികളെ ദത്തെടുക്കുന്നത്. പൂജയും ഛായയും. 2004ല്‍ അനില്‍ തദാനിയെ വിവാഹം ചെയ്തു. ഇതില്‍ രണ്ടു മക്കള്‍. റാഷ, രണ്‍ബീര്‍ തദാനി. മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡും നേടിയിട്ടുണ്ട് രവീണ ടണ്ടന്‍.