മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ തൻറെതായ സ്ഥാനമുറപ്പിച്ച താരമാണ് ഡയാന ഹമീദ്. ടെലിവിഷൻ ഷോകളിലും അവതാരികയായി താരം തിളങ്ങിയിട്ടുണ്ട്. പുതുമുഖ നടിമാർ വളരെ പെട്ടെന്ന് ധാരാളം കടന്നുവരുന്ന അഭിനയ മേഖലയിലേക്ക് സൗന്ദര്യം കൊണ്ടും കഴിവുകൊണ്ടും തൻറെതായ സ്ഥാനമെന്നും വേറിട്ട് നിർത്തുവാൻ ശ്രമിച്ചിട്ടുള്ള ആൾ കൂടിയാണ് ഡയാന.
അതുകൊണ്ടുതന്നെ നിരവധി ചിത്രങ്ങളിൽ അഭിനയിക്കാൻ താരത്തിന് അവസരവും ലഭിച്ചു. തിരുവനന്തപുരം സ്വദേശിയായ താരം അഭിനയ രംഗത്തേക്ക് കടന്നുവന്നത് വളരെ അവിചാരിതമായാണ്.ടോം ഇമ്മട്ടി ഒരുക്കിയ ദി ഗാംബ്ലർ എന്ന ചിത്രത്തിലൂടെ ആണ് താരം അഭിനയ ജീവിതത്തിലേക്കുള്ള തൻറെ ചുവടുവയ്ക്കുന്നത്.
ഓരോ ചിത്രത്തിലും കഥാപാത്രത്തിനും അനുയോജ്യമായ രീതിയിൽ അഭിനയ മികവ് പുലർത്തുന്നത് കൊണ്ട് തന്നെ താരത്തിന് അവസരങ്ങൾ ഏറെ ലഭിക്കുകയും ചെയ്യുന്നു.താരത്തിന്റെ ഓരോ കഥാപാത്രവും ആളുകൾ വളരെ പെട്ടെന്ന് തന്നെ ഏറ്റെടുക്കുകയും ചെയ്യുന്നുണ്ട്.
യുവ, മിസ്റ്റർ കുട്ടേട്ടൻ തുടങ്ങിയ ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്ത താരത്തിന് ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം സുരേഷ് ഗോപി നായകനായ പാപ്പൻ ആണ്. മെമ്മറീസ് എന്ന തമിഴ് ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച താരം തൻറെ അഭിനയ ജീവിതത്തിലേക്ക് കടന്നു വരവിനെപ്പറ്റി ഒരിക്കൽ വ്യക്തമാക്കുകയുണ്ടായി.
ഏറ്റവും ഇഷ്ടപ്പെട്ട മേഖല എന്ന് പറയുന്നത് അങ്കറിങ് ആയിരുന്നു എന്നും അഭിനയിക്കണമെന്നും സിനിമയിൽ എത്തണമെന്നും ഒരിക്കൽ പോലും താൻ ആഗ്രഹിച്ചിട്ടില്ല എന്നും താരം പറയുന്നു. എന്നാൽ സിനിമയെ ഇപ്പോൾ കരിയറായി കണ്ടു തുടങ്ങിയെന്നും നല്ല സിനിമകളുടെ ഭാഗമാകുവാനും മികച്ച താരങ്ങളെ കണ്ട് അഭിനയം എന്നാണെന്ന് പഠിക്കുവാനും ഇന്ന് ശ്രമിക്കുന്നുണ്ടെന്ന് ഡയാന വ്യക്തമാക്കുന്നു.
സ്റ്റാർ മാജിക് എന്ന ഫ്ലവേഴ്സ് ടിവിയിൽ സംപ്രേക്ഷണം ചെയ്യുന്ന പരിപാടിയിൽ എത്തിയതോടെ കൂടിയാണ് ഡയാനയെ ആളുകൾ കൂടുതൽ അടുത്തറിയുന്നത്. തൻറെ കരിയറിലെ തന്നെ മറ്റൊരു വഴിത്തിരിവായി വിശേഷിപ്പിക്കുന്നതും സ്റ്റാർ മാജിക് തന്നെയാണ്.
സ്കൂൾ കാലഘട്ടത്തിൽ നാടകവും അഭിനയവും ഒക്കെ ജീവിതത്തിൻറെ ഭാഗമായി കണ്ടിരുന്നു എന്നും എന്നാൽ അതിൽ നിന്നൊക്കെ ഒരു ഇടവേള വന്നതിനുശേഷം സ്വന്തം അവസരങ്ങളെ തിരിച്ചു പിടിക്കാനുള്ള സാധ്യത തുറന്നത് സ്റ്റാർ മാജിക് ആണെന്നും ആണ് താരം പറയുന്നത്. കഥയെയും കഥാപാത്രത്തെയും നോക്കുന്നതിനേക്കാൾ ഉപരി സിനിമയിൽ വർക്ക് ചെയ്യുന്ന ടീം എങ്ങനെയുണ്ട് എന്നായിരിക്കും താൻ ആദ്യം നോക്കുക എന്ന് ഡയാന പറയുന്നു.
നല്ലൊരു ടീമിനൊപ്പം വർക്ക് ചെയ്യുക എന്നത് വലിയ ഒരു ഭാഗ്യമാണെന്നും ജോഷി സാറിനെ പോലുള്ള ഒരു സംവിധായകനൊപ്പം പ്രവർത്തിക്കുക എന്ന് പറയുന്നതും തൻറെ ജീവിതത്തിലെ തന്നെ ഒരിക്കലും മറക്കാനാകാത്ത ഒരു അനുഭവം ആയിരിക്കും എന്ന് ഡയാന വ്യക്തമാക്കുകയുണ്ടായി.
ഇപ്പോൾ ഒരു സ്വകാര്യ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മദ്രസയെ പറ്റി ഉള്ള താരത്തിന്റെ വാക്കുകളാണ് ആളുകൾ ഏറ്റെടുത്തിരിക്കുന്നത്. ജാതിയും മതവും കലാപത്തിന്റെ കൊടിയായി ഉയർത്തി കാട്ടുന്നവർക്ക് നടുവിലേക്കാണ് ഡയാനയുടെ വാക്കുകളും എത്തിയിരിക്കുന്നത്.തന്റെ ഏറ്റവും നല്ല ഓർമ്മകൾ മദ്രസ കാലഘട്ടമാണ് എന്നാണ് താരം പറയുന്നത്.
എന്നാൽ ഇന്ന് അവർ അതിനെ മതപരമായി മറ്റൊരു തലത്തിലേക്ക് ഉയർത്തുകയാണ് ചെയ്യുന്നത്. മുൻപ് ബ്രിട്ടീഷുകാർ വരുന്നതിനു മുൻപ് വിദ്യാഭ്യാസം നൽകുക എന്ന ലക്ഷ്യത്തോടെ കണ്ടിരുന്ന ഒന്നാണെന്നും ഇന്ന് അതിന് ഒരുപാട് മാറ്റമുണ്ടായി എന്നുമാണ് ഡയാന പറയുന്നത്.
ഡയാനയെ പോലെയുള്ള ഒരു യുവ താരത്തിന്റെ അടുത്ത് ഇത്തരത്തിൽ ഒരു ചോദ്യം ഉന്നയിക്കുന്നത് മതസ്പർദ്ധ വളർത്തുന്നതിന് മറ്റൊരു ഉദാഹരണമാണ് എന്ന തരത്തിലുള്ള രൂക്ഷവിമർശനം ഉന്നയിക്കുന്ന നിരവധി കമൻറുകൾ അഭിമുഖത്തിനു താഴെ പ്രത്യക്ഷപ്പെടുന്നുണ്ട്.