പ്രതിസന്ധികളെയെല്ലാം നേരിട്ട് ഉയരങ്ങളിലെത്തിയ നടനാണ് ഗിന്നസ് പക്രു. അമ്പിളിയമ്മാവൻ എന്ന തന്റെ ആദ്യ ചിത്രത്തിലെ കഥാപാത്രത്തിന്റെ പക്രു എന്ന പേര് സ്വീകരിച്ചു കൊണ്ടാണ് അജയകുമാർ പ്രേക്ഷകർക്കിടയിലേക്ക് കടന്നു വരുന്നത്. ഒരു മുഴുനീള ചിത്രത്തിൽ പ്രധാന വേഷം ചെയ്ത ഏറ്റവും ഉയരം കുറഞ്ഞ നടൻ എന്ന ഗിന്നസ് റെക്കോർഡ് അജയകുമാറിന്റെ പേരിലുണ്ട്. അത്ഭുതദ്വീപ് എന്ന ചിത്രത്തിൽ ഒരു പ്രധാന വേഷമാണ് അജയ് ചെയ്തിരിക്കുന്നത്.
ഇപ്പോഴിതാ തന്റെ കോളേജ് കാലത്തെ രസകരമായ ഓർമ്മകൾ പങ്കുവെക്കുകയാണ് ഗിന്നസ് പക്രു. വാക്കുകൾ, ഒരു തവണ അടിയുണ്ടായി. ഞാൻ കോളേജിലേക്ക് കയറി വരുമ്പോൾ കാണുന്നത് ഒരു പത്തിരുപത്തിയഞ്ച് പിള്ളേര് ചേർന്ന് അഞ്ചാറ് പേരെ വടിയും കമ്പും കട്ടയുമൊക്കെയായി തല്ലി ഓടിക്കുകയാണ്. ഞാൻ അറിയാതെ വന്നത് പെട്ടതും ഇവരുടെ മുന്നിൽ. തീർന്നെന്ന് കരുതി കണ്ണടച്ചു. ഇവന്മാരെന്ന ചവിട്ടി മെതിച്ച് കളഞ്ഞെന്നു കരുതി. കണ്ണ് തുറന്നപ്പോൾ ബസേലിയസിന്റെ പള്ളിയുടെ മതിലിൽ ഇരിക്കുകയാണ് ഞാൻ. ഈ ഓടി വന്നതിൽ ഏതോ ഒരുത്തൻ പരുന്ത് കോഴിക്കുഞ്ഞിനെ റാഞ്ചുന്നത് പോലെ എന്നെയെടുത്ത് മതിലിൽ ഇരുത്തിയതാണ്. പക്ഷെ ഇതുവരെ ആരാണ് എന്നെ രക്ഷിച്ചതെന്ന് അറിയില്ല. പലരും ഞാനാണെന്ന് ക്ലെയിം ചെയ്തിട്ടുണ്ടെങ്കിലും ശരിക്കും ആരാണെന്ന് മനസിലായിട്ടില്ല. ആ കാലത്ത് കോളേജിൽ പഠിച്ച ആരെയെങ്കിലുമൊക്കെ ലോകത്തിന്റെ എവിടെ പോയാലും കാണാൻ പറ്റാറുണ്ട്’
പ്രണയത്തെക്കുറിച്ച് പറയുന്നതിങ്ങനെ, ഇങ്ങനെ വിട്ടാൽ ശരിയാകില്ല, കളം പിടിക്കണമെന്ന് കരുതി ഞാൻ ഒരു ക്ലാസ് മുഴുവൻ അങ്ങനെ കളമാക്കി. മൊത്തം ഫ്രണ്ട്ഷിപ്പായി. അതിലൊരു പെൺകുട്ടിയെ വട്ടം ഇട്ട് വച്ചിട്ട്, ആ കുട്ടി നോ പറഞ്ഞാൽ മറ്റുള്ളവരെല്ലാം ചേർന്ന് ആ കുട്ടിയെ അറ്റാക്ക് ചെയ്യുന്നൊരു അവസ്ഥ. ഒടുവിൽ നിവർത്തിയില്ലാതെ ആ കുട്ടി യെസ് പറഞ്ഞു. അത് പക്ഷെ ക്ലാസ് തീരാൻ ഒരാഴ്ച മുമ്പ് മാത്രമായിരുന്നു. ക്ലാസ് കഴിഞ്ഞതോടെ ആ പ്രണയവും തീർന്നു. ഒരു പെൺകുട്ടിയെ കൊണ്ട് ലവ് ആണെന്ന് പറയിക്കുകയായിരുന്നു എന്റെ ലക്ഷ്യം. അത് സാധിച്ചെടുത്തു’
വിദ്യാഭ്യാസത്തിനു ശേഷം ഒരു മിമിക്രി കലാകാരനായിരുന്നതിനു ശേഷമാണ് സിനിമയിലെത്തുന്നത്.നിരവധി ടെലിവിഷൻ പരമ്പരകളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. 2006 മാർച്ചിൽ ഗായത്രി മോഹനെ വിവാഹം ചെയ്തു. ഭാര്യക്ക് സാധാരണ പോലെ തന്നെ ഉയരമുണ്ട് .2009 ൽ ഇരുവർക്കും ഒരു പെൺകുഞ്ഞ് പിറന്നു. ദീപ്ത കീർത്തി എന്നാണ് മകൾക്ക് പേരിട്ടത്.