in ,

മകളുടെ വലിയ ആഗ്രഹം സാധിച്ചു കൊടുത്ത് പക്രു : ആശംസകളുമായി ആരാധകർ

മലയാളികളുടെ പ്രിയപ്പെട്ട നടന്മാരിൽ ഒരാളാണ് ഗിന്നസ് പക്രു. വൈകല്ല്യങ്ങളെ പൊരുതി ജീവിതത്തിൽ വിജയിച്ചു കാണിച്ച താരത്തിന് നിരവധി ആരാധകരാണുള്ളത്. മിമിക്രി മേഖലയിലൂടെ ആണ് പക്രു മലയാളികളുടെ മനസ്സ് കീഴടക്കിയത്. നിരവധി ചിത്രങ്ങളുടെ ഭാഗമായ താരത്തിന്റ വിശേഷങ്ങളറിയാൻ പ്രേക്ഷകർക്ക് അതിയായ ആഗ്രഹമാണ് .ഇപ്പോഴിതാ ജീവിതത്തിൽ മകൾ ആഗ്രഹിച്ച ഒരു കാര്യം ഇപ്പോൾ നടത്തിക്കൊടുത്ത സന്തോഷവാർത്തയാണ് പക്രു പങ്കുവെച്ചിരിക്കുന്നത് . നടൻറെ യഥാർത്ഥ പേര് അജയ് കുമാര്‍ എന്നാണ്.

അദ്ദേഹം അറിയപ്പെടുന്നത് ഗിന്നസ് പക്രു എന്ന പേരിലൂടെയാണ്. അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ നായകനായി താരം തിളങ്ങിയിട്ടുണ്ട്. നടൻ പക്രുവിന്റെ മകൾ ദീപ്ത കീർത്തിയും മലയാളികൾക്ക് ഏറെ പരിചിതമാണ്. ഇപ്പോഴിതാ തന്റെമകളുടെ ആ വലിയ ആഗ്രഹം സാധിച്ചു കൊടുത്ത സന്തോഷത്തിലാണ് പക്രു ഉള്ളത്.

മകൾക്ക് ഏറെ ഇഷ്ടപ്പെട്ട വണ്ടിയാണ് ലംബോർഗിനി. ലംബോർഗിനി നേരിട്ട് കാണണമെന്നും അതിൽ യാത്രചെയ്യണം എന്നതും ദീപ്തയുടെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു. ഈ ആഗ്രഹമാണ് അച്ഛൻ സാധിച്ചു കൊടുത്തിരിക്കുന്നത്. നിരവധി പേരാണ് ഇതിന് ആശംസകളുമായി എത്തിയിരിക്കുന്നത്. അച്ഛനും മകളും ഒത്തുള്ള യാത്രയും പങ്കുവെച്ചിട്ടുണ്ട്. ജീവിതത്തിൽ ഇതുപോലൊരു കാർ വാങ്ങിക്കണം എന്നാണ് മകളുടെ ആഗ്രഹമെന്നും പക്രു പറയുന്നു. സോഷ്യൽ മീഡിയയിൽ പക്രു വളരെ സജീവമാണ് മകളുടെ വിശേഷങ്ങളെല്ലാം താരം പങ്കുവയ്ക്കാറുണ്ട്.

Written by admin

അമ്മയുടെ ചിത്രങ്ങൾ ഒരിക്കൽപോലും പൂർണ്ണമായി കണ്ടിട്ടില്ല : കാരണം തുറന്നുപറഞ്ഞ് മാളവിക ജയറാം

പ്രിയപരമ്പര സീതാ കല്യാണം അവസാനിക്കുന്നു, വികാരഭരിതയായി ധന്യ മേരി വര്‍ഗീസ്