ചോറ്റാനിക്കര ദേവിക്ക് മുന്നിൽ കണ്മണിക്ക് ചോറൂണ് നടത്തി പ്രിയപ്പെട്ട നടൻ പക്രു. ഈ അടുത്താണ് പക്രുവിന് രണ്ടാമതൊരു പെൺകുഞ്ഞ് ജനിച്ച സന്തോഷവാർത്ത പ്രേഷകരുമായി പങ്കുവെച്ചത്.ഇപ്പോഴിതാ ചോറ്റാനിക്കര ദേവിയുടെ നടയിൽ വച്ച് കണ്മണിക്ക് ഏറ്റവും അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ ചോറൂണ് നടത്തിയ സന്തോഷ വാർത്തയാണ് നടൻ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുന്നത്. വീഡിയോകളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്. മകൾക്ക് നിരവധി പേരാണ് ആശംസകളുമായി രംഗത്തെത്തിയിരിക്കുന്നത്.
രണ്ടാമത്തെ മകളുടെ പേര് ദ്വിജ കീർത്തി എന്നാണ്
. ‘ആ…ആ…അമ്… അം…ദ്വിജ മോൾക്കിന്ന് ചോറൂണ് ചോറ്റാനിക്കര ദേവീ ക്ഷേത്രം.’ എന്നാണ് ചിത്രത്തിന് താഴെ നൽകിയ കുറിപ്പ്. നിരവധി പേരാണ് കുഞ്ഞു കണ്മണിക്ക് ആശംസകൾ നൽകിയത്. മൂത്ത മകളുടെ പേര് ദീപ്തകീർത്തി എന്നാണ്. രണ്ടാമതും അച്ഛനായ സന്തോഷം പങ്കുവെച്ചപ്പോഴും മൂത്തമകൾ ചേച്ചിയമ്മ ആകുന്നു എന്നായിരുന്നു പക്രു കുറിച്ചത്. മകളുടെ പേരിടൽ ചടങ്ങിന്റെ ചിത്രങ്ങളും സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരുന്നു.
എറണാകുളം അമൃത ഹോസ്പിറ്റലിൽ വച്ചായിരുന്നു ഭാര്യയുടെ പ്രസവം നടന്നത്. 2006ൽ ആയിരുന്നു പക്രു ഗായത്രിയെ വിവാഹം ചെയ്യുന്നത്. ഇരുവരുടെയും വിവാഹത്തിനുശേഷം ദീർഘനാളത്തേക്ക് ഒടുവിൽ ആയിരുന്നു മൂത്തമകൾ ജനിച്ചത് . വിനയൻ സംവിധാനം ചെയ്ത അത്ഭുത ദ്വീപ് എന്ന ചിത്രത്തിൽ നായകനായാണ് പക്രു മലയാള സിനിമയിൽ ചരിത്രം സൃഷ്ടിച്ചത്.ഒരുപിടി നല്ല ചിത്രങ്ങളിൽ പക്രു ഇതിനോടകം തിളങ്ങിയിട്ടുണ്ട്. നിരവധി സ്റ്റേജ് പ്രോഗ്രാമുകൾ വഴിയായിരുന്നു താരം അഭിനയരംഗത്തേക്ക് എത്തുന്നത്. കരിയർ ആരംഭിച്ചത് മിമിക്രി കലാകാരൻ ആയിട്ടായിരുന്നു.