in

നടി കാജൽ അഗർവാളിന് കുഞ്ഞ് പിറന്നു.

കാജൽ അഗർവാൾ–ഗൗതം കിച്‌ലു ദമ്പതികൾക്ക് ആൺകുഞ്ഞ് ജനിച്ചു. ഇരുവരും ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചിട്ടില്ല. അമ്മയും കുഞ്ഞും സുഖമായി ഇരിക്കുന്നുവെന്ന് ബന്ധുക്കൾ അറിയിച്ചു. ഏവരുടെയും പ്രാർഥനകൾക്ക് നന്ദിയെന്നും നടിയോട് അടുത്തവൃത്തങ്ങൾ അറിയിച്ചു.

2020 ഒക്ടോബർ 30ന് ആയിരുന്നു നടിയുടെ വിവാഹം. ബാല്യകാല സുഹൃത്തായ ഗൗതം കിച്‌ലു ആയിരുന്നു കാജലിന്റെ കഴുത്തിൽ മിന്നു ചാർത്തിയത്. കോവിഡ് മാനദണ്ഡം അനുസരിച്ച് നടന്ന വിവാഹത്തിൽ അടുത്ത ബന്ധുക്കൾ മാത്രമാണ് പങ്കെടുത്തത്.

വിവാഹത്തിന് ദിവസങ്ങൾക്ക് മുൻപാണ് നടി വിവാഹിതയാകാൻ പോകുന്ന വിവരം പ്രേക്ഷകരുമായി പങ്കുവെച്ചത്. കാജൽ തന്നെയാണ് ഈ വിവരം ആരാധകരെ അറിയിച്ചത്. അടുത്തിടെ വിവാഹത്തെയും പ്രണയത്തെയും കുറിച്ച് തുറന്ന് പറഞ്ഞ് കാജൽ രംഗത്ത് എത്തിയിരുന്നു.

2004ൽ പുറത്തിറങ്ങിയ ക്യൂൻ..!ഹോ ഗയാ നാ എന്ന ഹിന്ദി സിനിമയിലൂടെ ചലച്ചിത്രരംഗത്തേയ്ക്ക് കാലെടുത്തുവെച്ച കാജൽ,ഒട്ടനവധി തെലുങ്ക്,തമിഴ് എന്നീ ഭാഷകളിലെ ചലച്ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. മുംബൈ നഗരത്തിൽ സുമൻ അഗർവാളിന്റേയും വിനയ് അഗർവാളിന്റേയും മകളായാണ് കാജൽ ജനിച്ചത്. സഹോദരി നിഷ അഗർവാൾ തെലുഗു ചലച്ചിത്രങ്ങളിൽ അഭിനയിക്കുന്നുണ്ട്. മുംബൈയിൽ പഠനം പൂർത്തിയാക്കിയ കാജൽ മോഡലിങ്ങ് രംഗത്തേയ്ക്ക് കടന്നു

Written by admin

‘ബാത്ടബ്ബിൽ നിന്നും ഗ്ലാമർ ചിത്രങ്ങൾ പങ്കുവെച്ച് നടി’സാധിക’…കിടിലൻ ലുക്കെന്ന് ആരാധകർ…!!!

എന്നെ ചവിട്ടി മെതിച്ച് കളഞ്ഞെന്നു കരുതി, കണ്ണ് തുറന്നപ്പോൾ പള്ളിയുടെ മതിലിൽ ഇരിക്കുകയാണ് ഞാൻ- ​ഗിന്നസ് പക്രു