in

രഹസ്യമായി വിവാഹ നിശ്ചയം നടത്തി നിക്കി ​ഗൽറാണിയും ആദിയും

മലയാളത്തിൽ തുടങ്ങി തെന്നിന്ത്യയുടെ പ്രിയനായികയായി വളർന്ന താരമാണ് നിക്കി ഗൽറാണി 2014-ൽ പുറത്തിറങ്ങിയ 1983 എന്ന സിനിമയിൽ മഞ്ജുള എന്ന കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ടാണ് നിക്കി മലയാള സിനിമാ ലോകത്തേക്ക് കടന്നുവന്നത്. .പിന്നീട് നിരവധി ചിത്രങ്ങളിൽ നായികയായി.

നാളുകളായി ​ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞ് നിൽക്കുകയായിരുന്നു നിക്കി ​ഗൽറാണിയും നടൻ ആദിയും. ഇരുവരുടേയും വിവാഹ നിശ്ചയം രഹസ്യമായി നടന്നുവെന്ന റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഇക്കഴിഞ്ഞ മാർച്ച് 24ന് നിക്കിയുടേയും ആദിയുടേയും വിവാഹ‌നിശ്ചയം നടന്നുവെന്നാണ് വാർത്തകൾ വരുന്നത്.

അടുത്ത ബന്ധുക്കൾ മാത്രം പങ്കെടുത്ത രഹസ്യമായ ചടങ്ങായിരുന്നു വിവാഹനിശ്ചയമെന്നും ഉടൻ തന്നെ ഇരുവരും വിവാഹിതരാകുമെന്നും റിപ്പോർട്ടുകൾ പറയുന്നു. ഓം ശാന്തി ഓശാന, വെള്ളിമൂങ്ങ, ഇവൻ മര്യാദരാമൻ, ഒരു സെക്കൻഡ് ക്ലാസ് യാത്ര, രാജമ്മ @യാഹു തുടങ്ങിയ സിനിമകളിലും താരം അഭിനയിച്ചിരുന്നു. അന്യഭാഷാ താരമാണെങ്കിലും മലയാളം ഇരുകൈയ്യും നീട്ടിയാണ് ഈ താരത്തെ സ്വീകരിച്ചത്. ബംഗ്ലൂരിൽ ജനിച്ച നിക്കി ഫാഷൻ ഡിസൈൻ പഠനം പൂർത്തിയാകിയ ശേഷം മോഡലിംഗ് രംഗത്ത് എത്തിയ നിക്കി, തമിഴ് ചിത്രമായ പയ്യയുടെ കന്നഡ റീമേക്കിലൂടെ ആണ് സിനിമ ലോകത്തേക്ക് കടന്നു വരുന്നത്. മൂത്ത സഹോദരിയായ സഞ്ജന അറിയപ്പെടുന്ന മോഡലും അഭിനേത്രിയുമാണ്‌. ബുള്ളറ്റ് മോട്ടോർസൈക്കിൾ അതിവേഗത്തിൽ ഓടിക്കുന്നതിൽ വിദഗ്ദ്ധയായ നിക്കി സൂപ്പർ ബൈക്കുകളും ഓടിക്കും

Written by admin

ചാരിറ്റിയൊക്കെ നിര്‍ത്താം എന്ന് തോന്നിയിട്ടുണ്ട്, അപ്പോള്‍ ആരെങ്കിലും സഹായം ചോദിച്ച് വിളിയ്ക്കും, കേട്ടില്ല എന്ന് നടിയ്ക്കാനാവില്ല, സീമ ജി നായര്‍

‘കിടിലൻ ലുക്കിൽ തിളങ്ങി ട്രോൾ രാജകുമാരി ‘ഗായത്രി സുരേഷ്’…പുത്തൻ ചിത്രങ്ങൾ വൈറൽ…!!