മലയാളികൾക്ക് വളരെയധികം സുപരിചിതയായ നടിയാണ് നിക്കി ഗൽറാണി. ഇപ്പോൾ നിക്കിഗൽറാണി വിവാഹിതയാകുന്നു എന്ന വാർത്തകളാണ് പുറത്തുവരുന്നത്. പ്രമുഖ തമിഴ് നടൻ ആണ് വരൻ എന്നും വാർത്തകൾ പുറത്തു വരുന്നുണ്ട്. മര്യാദരാമൻ എന്ന മലയാള സിനിമയിൽ നിന്നും മറ്റൊരുപാട് സിനിമകളിൽ തിളങ്ങാൻ സാധിച്ച താരം തന്നെയായിരുന്നു നിക്കി ഗൽറാണി. 2015ൽ തുടങ്ങിയ പ്രണയബന്ധം ആണ് ഇപ്പോൾ വിവാഹത്തിലേക്ക് എത്തി നിൽക്കുന്നത് എന്നാണ് സോഷ്യൽ മീഡിയയിൽ വരുന്ന റിപ്പോർട്ടുകൾ. ഇരുവരും വിവാഹത്തിനായി തയ്യാറെടുക്കുന്നുവെന്ന വിശേഷങ്ങളും പുറത്തുവരുന്നുണ്ട്. 2015 ഒരുമിച്ച് അഭിനയിച്ച അപ്പോൾ മുതലുള്ള സൗഹൃദമാണ് എന്നാണ് പുറത്തുവരുന്നത്.
നടൻ ആദ്യമായുള്ള നിക്കിഗൽറാണി യുടെ വിവാഹം ഉടൻ തന്നെ ഉണ്ടാകുമെന്ന് വാർത്തകൾ പുറത്തുവരുന്നതോടെ ഇരുവരുടെയും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാവുകയാണ്. ആദ്യം തന്നെ അടുത്ത ബന്ധുക്കളുടെ സാന്നിധ്യത്തിൽ നിശ്ചയം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പിന്നീട് ആർഭാടമായി ബന്ധുക്കളെയും സുഹൃത്തുക്കളെയും വിളിച്ച് വിവാഹം നടത്തും. ആർഭാടത്തിലെ കാര്യത്തിൽ ഒട്ടും കുറവ് വരില്ല എന്ന് നമുക്കറിയാം കാരണം നിക്കി ഗൽറാണിയുടെ വീട്ടിൽ എന്തു ചെറിയ ഫംഗ്ഷൻ ആണെങ്കിലും വലിയ ആർഭാടത്തിൽ തന്നെയാണ് നടക്കാറുള്ളത്. 2015 പുറത്തിറങ്ങിയ യാഗവരയിനും നാ കാക്ക എന്ന ചിത്രത്തിലാണ് ഇരുവരും ഒരുമിച്ച് അഭിനയിച്ചത്. അപ്പോൾ മുതൽ ഇരുവരും നല്ല സുഹൃത്തുക്കളായിരുന്നു. പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. പിന്നീട് മരതകനാണയം എന്ന ചിത്രത്തിന് വേണ്ടിയും ഇരുവരും ഒന്നിച്ചു.
ഈ സിനിമയിലാണ് ഇരുവരും പ്രണയത്തിലായത് എന്നാണ് വിവരങ്ങൾ പുറത്തുവരുന്നത്. 2020ലെ ആദിയുടെ അച്ഛൻറെ പിറന്നാൾ ആഘോഷത്തിൽ നിക്കി ഗൽറാണിയുടെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു. മറ്റു സിനിമ പ്രവർത്തകർ ഒന്നും തന്നെ ഇല്ലാതെ നിക്കി മാത്രമാണ് പിറന്നാൾ ആഘോഷത്തിൽ പങ്കെടുത്തത്. ആരാധകർ ഇവർ തമ്മിൽ പ്രണയത്തിലാണോ എന്ന് സംശയം ഉന്നയിച്ചപ്പോൾ ഇരുവരും ഒന്നും പ്രതികരിച്ചിരുന്നില്ല. പ്രണയ ഗോസിപ്പുകൾ ശക്തമായി പ്രചരിച്ചപ്പോഴും നിക്കിയും ആദിയും അതിനോട് പ്രതികരിച്ചില്ല. ഏതായാലും ഇരുവരുടെയും വിവാഹത്തിനായി കാത്തിരിക്കുകയാണ് ആരാധകർ.