തെന്നിന്ത്യയുടെ പ്രിയപ്പെട്ട നടിയാണ് നിക്കി ഗൽറാണി. പല സിനിമകളിലൂടെ മലയാളികൾക്കും സുപരിചിതയാണ് താരകം. അടുത്തിടെയാണ് നിക്കിയും നടൻ ആദി പിനിസെട്ടിയുമായുള്ള വിവാഹ നിശ്ചയം നടന്നത്. ഇപ്പോഴിതാ നിക്കി സിനിമയിലെത്തിയതിനെ കുറിച്ച് നേരത്തെ പറഞ്ഞ വാക്കുകളാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്.
നിക്കിയുടെ വാക്കുകൾ ഇങ്ങനെ, വീട്ടുകാർക്ക് എന്നെ ഡോക്ടർ ആയി കാണാനായിരുന്നു ഇഷ്ടം. പ്ലസ് ടു സയൻസ് എടുത്തു. പക്ഷേ തവളയേയും പാറ്റയേയും കീറുന്നതൊക്കെ എനിക്ക് ആലോചിക്കാനേ വയ്യ. ഒരു വിധത്തിലാണ് ഞാൻ അതൊക്കെ പഠിച്ചത്. സയൻസ് എനിക്ക് ഇഷ്ടമില്ലാത്ത വിഷയമാണെന്ന് അവർക്ക് അങ്ങനെ മനസ്സിലായി. എന്റെ പപ്പ മനോഹർ ഗൽറാണി, അമ്മ അനിത രേഷ്മ ഗൽറണി. സഹോദരി സഞ്ജന. പപ്പ വസ്ത്ര വ്യാപാര രംഗത്താണ്. അതിനാൽ എനിക്കും ചേച്ചിക്കും ട്രെൻഡി വസ്ത്രങ്ങൾ ഒക്കെ ആദ്യം കിട്ടും. അതിനാൽ കോളേജിലൊക്കെ ഞങ്ങൾ ഫാഷൻ മേക്കേഴ്‌സ് ആയിരുന്നു.
ഡിഗ്രിക്ക് ഞാൻ ഫാഷൻ ഡിസൈനിങിന് ചേർന്നു. ഫാഷൻ ഡിസൈനിംഗ് പാഷനായിരുന്നു. കന്നഡയിലും തെലുങ്കിലുമൊക്കെ സിനിമകളിൽ ഇതിനിടയിൽ ചേച്ചി സഞ്ജന അഭിനയിച്ചു. സഞ്ജനയോടൊപ്പം ലൊക്കേഷനുകളിൽ ഞാൻ പോകാറുണ്ട്. ഒരിക്കൽ പരസ്യം ചെയ്യാൻ അങ്ങനെ അവസരം വന്നു. പിന്നീട് പയ്യാ റീമേക്ക്, പന്നാലെ തമിഴ്, പിന്നെ 1983 മലയാളത്തിൽ അങ്ങനെ ഒറ്റ വർഷം തന്നെ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളിൽ എനിക്ക് അഭിനയിക്കാൻ അവസരം ലഭിച്ചു. ഫാഷൻ ഡിസൈനിംഗ് പഠിച്ചതിനാൽ തന്നെ വസ്ത്രങ്ങളിലും മറ്റും കൂടുതൽ ശ്രദ്ധ നൽകാറുണ്ട്. അധികം ലൗഡ് ആയല്ലാത്ത വസ്ത്രങ്ങളും ആഭരണങ്ങളുമൊക്കെയാണ് പ്രിയം. ചെരുപ്പും വാച്ചുമൊക്കെ ഭയങ്കര ക്രേസാണ്. 20 വാച്ചുകളും 80 ജോഡി ഷൂവും ബാഗുകളുടെ വലിയൊരു കളക്ഷനും എനിക്കുണ്ട്.