in

എന്റെ ടീഷർട്ട് ഒന്ന് സൂക്ഷിച്ചു നോക്കിയേ, അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് കാണുന്നുണ്ടോ? അഹാന

മലയാള സിനിമയിൽ യുവ നാടികമാരിൽ തിളങ്ങുകയാണ് നടി അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപസ് എന്ന ചിത്രത്തിലൂടെ എത്തിയ താരത്തിന് കൈ നിറയെ ചിത്രങ്ങളാണ്. സോഷ്യൽ മീഡിയയിലും ഏറെ സജീവമാണ് അഹാന. അച്ഛനും നടനുമായ കൃഷ്ണകുമാറും അമ്മ സിന്ധുവും നടിയുടെ സഹോദരിമാരും സോഷ്യൽ മീഡിയയിൽ സജീവമാണ്. യൂട്യൂബിലും താര കുടുംബം തിളങ്ങി നിൽക്കുകയാണ്.

ഇപ്പോളിതാ ഒരു കയ്യിൽ സ്റ്റൈലിഷ് ബാഗുമായി പിങ്ക് നിറത്തിലെ ടി ഷർട്ടും ജീൻസും ധരിച്ച് പോസ് ചെയ്യുന്ന ഫോട്ടോയാണ് അഹാന കൃഷ്ണ ഏറ്റവും ഒടുവിൽ പോസ്റ്റ് ചെയ്തിട്ടുള്ളത്. ടി ഷർട്ട് ഒന്ന് സൂക്ഷിച്ചു നോക്കിയേ. അതിലൊരു വാചകം കണ്ടോ? Oui Mon Cheri എന്നാണ് ആ എഴുത്ത്. എത്രപേർക്ക് ഇത് വായിക്കാൻ സാധിക്കും? ഫ്രഞ്ച് ഭാഷയിൽ നിന്നുമുള്ളതാണ് ഈ വാചകം. ഫ്രഞ്ച് ഉച്ചാരണരീതി അതേപോലെ മലയാളത്തിൽ പറ്റില്ലെങ്കിലും ‘വി മോ ഷെറി’ എന്ന് വായിക്കാം. അതെന്താണെന്ന് ഗൂഗിളിൽ നോക്കാൻ പറയുകയാണ് അഹാന. ‘പ്രിയപ്പെട്ടവളേ ,മുന്നോട്ട്’ എന്ന് അർത്ഥമാക്കുന്ന വാചകമാണിതെന്ന് ഗൂഗിൾ പറയുന്നു. ഇംഗ്ലീഷിൽ Yes, dear, go on! എന്ന്. പോസിറ്റീവ് ചിന്താഗതി പടർത്തുന്ന വാക്കുകളാണിത്.

അതേസമയം രണ്ട് സിനിമകളാണ് അഹാനയുടേതായി ഈ വർഷം റിലീസിനൊരുങ്ങുന്നത്. ജോസഫ് മനു ജോസഫ് സംവിധാനം ചെയ്യുന്ന നാൻസി റാണി, പ്രശോഭ് വിജയന്റെ അടി എന്നിവയാണ് താരത്തിന്റെ പുതിയ പ്രോജക്ടുകൾ. പിടികിട്ടാപ്പുള്ളിയാണ് നടിയുടെ ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ സിനിമ. അഹാന സംവിധാനം ചെയ്ത മ്യൂസിക് ആൽബം ഏറെ ശ്രദ്ധേയമായിരുന്നു. തന്റെ ആദ്യ സംവിധാന സംരംഭമായ തോന്നലിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചതും അഹാന തന്നെയാണ്. ഒരു ഷെഫിന്റെ വേഷത്തിലാണ് നടി എത്തിയത്.

Written by admin

‘പൊളപ്പൻ ഡാൻസുമായി ഗായിക’റിമി ടോമി’…ഗായിക മാത്രല്ല താൻ ഒരു ഡാൻസറാണെന്ന് തെളിയിച്ചു താരം…ഡാൻസ് വീഡിയോ കാണാം..!!

വിവാഹ ശേഷം എല്ലാം തിരിച്ചറിഞ്ഞു, വലിയൊരു പാഠമായിരുന്നു വിവാഹം, തുറന്നു പറഞ്ഞ് ജ്യോതി കൃഷ്ണ