in

‘പൊളപ്പൻ ഡാൻസുമായി ഗായിക’റിമി ടോമി’…ഗായിക മാത്രല്ല താൻ ഒരു ഡാൻസറാണെന്ന് തെളിയിച്ചു താരം…ഡാൻസ് വീഡിയോ കാണാം..!!

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തി മലയാളക്കരയിൽ വമ്പൻ വിജയം നേടിയെടുത്ത മീശമാധവൻ എന്ന സൂപ്പർ ഹിറ്റ് സിനിമയിൽ ഗാനം ആലപിച്ചികൊണ്ട് പിന്നണിഗായകായി അരങ്ങേറിയ താരമാണ് റിമി ടോമി.അരങ്ങേറിയ ആദ്യ ഗാനം തന്നെ മലയാളക്കരയിൽ വൻ ഹിറ്റായി മാറിയിരുന്നു.അതിന് ശേഷം പിന്നീട് അങ്ങോട്ട് ഒരുപാട് മികച്ച ഗാനങ്ങൾ മലയാളികൾക്ക് സമ്മാനിക്കാനും താരത്തിന് സാധിച്ചു.ആരെയും മയക്കുന്ന ശബ്ദം തന്നെയാണ് താരത്തിന്റെ ഏറ്റവും വലിയ ശക്തി.ഇന്നിപ്പോൾ ഗായികയായും നടിയായും അവതരികയായും സജീവമാണ് താരം.

2013 ലാണ് താരം ആദ്യമായി അഭിനയ മേഖലയിൽ അരങ്ങേറുന്നത്.5 സുന്ദരികൾ എന്ന മലയാള സിനിമയിൽ കൂടിയാണ് അരങ്ങേറിയത്.അതിന് ശേഷം വലുതും ചെറുത്തുമായി ഒരുപിടി സിനിമകളിലും താരം അഭിനയിച്ചിട്ടുണ്ട്.എന്നാൽ താരം ആദ്യമായി നായികയുടെ വേഷത്തിൽ അരങ്ങേറുന്നത് ‘തിങ്കൾ മുതൽ വെള്ളിവരെ എന്ന സിനിമയിൽ കൂടിയാണ്.സിനിമ വേണ്ടത്ര വിജയം നേടിയില്ലെങ്കിൽ പോലും താരത്തിന്റെ അഭിനയം മലയാളികൾ ഏറ്റെടുത്തിരുന്നു.ഇന്നിപ്പോൾ മലയാള സിനിമയിലും ടെലിവിഷൻ മേഖലയിലും സജീവമായി തന്നെയുണ്ട് താരം.

സോഷ്യൽ മീഡിയയിലും സജീവമാണ് താരം.ഇൻസ്റ്റാഗ്രാമിൽ മാത്രം താരത്തിന് ലക്ഷകണക്കിന് ആരാധകരുണ്ട് അതുകൊണ്ട് തന്നെ താരം പങ്കുവെയ്ക്കുന്ന എല്ലാ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയിൽ പെട്ടന്ന് വൈറലായിരിക്കുകയാണ്.ഇപ്പോൾ ഇതാ സോഷ്യൽ മീഡിയിൽ വൈറലായിരിക്കുകയാണ് താരത്തിന്റെ പുത്തൻ ഡാൻസ് വീഡിയോ.കിടിലം ചുവടുമായിട്ടാണ് ഇത്തവണ താരം എത്തിയിരിക്കുന്നത്.ഗായിക മാത്രമല്ല താൻ കിടിലം നർത്തകിയാണെന്നും തെളിയിച്ചിരിക്കുകയാണ് താരം.ഡാൻസ് വീഡിയോ നിമിഷ നേരംകൊണ്ട് വൈറലായിരിക്കുകയാണ്.

View this post on Instagram

A post shared by Rimitomy (@rimitomy)

Written by admin

വരുന്നത് രാജകുമാരിയോ രാജകുമാരനോ! കാത്തിരിപ്പിന്റെ ത്രില്ലിൽ അനുശ്രീ

എന്റെ ടീഷർട്ട് ഒന്ന് സൂക്ഷിച്ചു നോക്കിയേ, അതിൽ എന്താണ് എഴുതിയിരിക്കുന്നത് എന്ന് കാണുന്നുണ്ടോ? അഹാന